Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
കണ്ണുകൾ ശ്രദ്ധിക്കുന്നത്.
ഹരി ഇരു കൈ കൊണ്ടും തന്റെ കണ്ണ് നീര് തുടച്ചു കൊണ്ട്, കഴിക്കാം എന്ന് പതിയെ പറഞ്ഞു പുറത്തിറങ്ങി.പിന്നാലെ ആയി നാഫീസായും വീണയും.
നഫീസ : മോനെ, എന്താടാ..
ഹരി : ഒന്നുല്ല ഉമ്മ, കരട് പോയതാ..
നഫീസ കൂടുതൽ ചോദിച്ചില്ല : നിങ്ങൾ കഴിക്ക് എന്നാൽ, ഞാൻ നോക്കാം ദേവൂനെ..
ഹരി മുന്നിൽ നടന്നു, പിന്നിലായി വീണയും. തിരക്കെല്ലാം ഒഴിഞ്ഞു, ലോണിന് നടുവിലായി ചെറിയ ടേബിളിന് ചുറ്റും ആയിഷയും വക്കീലും ഇരിപ്പുണ്ട്. മുന്നിലെ ടേബിളിൽ സാധനവും ഉണ്ടായിരുന്നു.
വീണ ചോദിച്ചു ഹരിയോട് : കഴിക്കാം?.
ഹരി : വിശപ്പില്ല ചേച്ചി. ഞാൻ ഇറങ്ങാൻ നോക്കട്ടെ..
വീണ: അങ്ങിനെ പറഞ്ഞാൽ പറ്റില്ല. കുറച്ചു കഴിഞ്ഞാൽ വിശക്കാൻ വഴി ഉണ്ട്. നമുക്ക് ഒന്നിച്ചു ഇറങ്ങാം.
വീണ ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു നടന്നു. നേരെ പോയത് കൌണ്ടറിലേക്കാണ്. അവിടുന്ന് ഹരിയോട് ചോദിച്ച്, ഇഷ്ടപ്പെട്ട അബ്സെന്റ് കുപ്പി എടുത്ത്, രണ്ടു ഗ്ലാസും എടുത്തു നടന്നു ആയിഷ, വക്കീൽ ടീമിന്റെ അടുത്തേക്ക്.
ഹരിയെ കണ്ടതും എന്തോ പറയാനായി വാ തുറക്കാൻ നിന്ന വക്കീലിനോട് ആംഗ്യത്തിൽ ഒന്നും മിണ്ടരുത് എന്ന് കാണിച്ചു.
ഹരിയുടെ അടുത്ത് ഇരുന്ന്, ഹരിയുടെ ഗേൾസ്സിലേക്കും, തന്റെ ഗ്ലാസ്സിലേക്കും ഒഴിച്ച്, ഒരു ഗ്ലാസ് ഹരിയുടെ കയ്യിൽ പിടിപ്പിച്ച ശേഷം ഗ്ലാസ് മുട്ടിച്ച ശേഷം പറഞ്ഞു : ചീയെര്സ്...
ഹരിയെ പോലെ തന്നെ, ആയിഷക്കും അനുവിനും അത്ഭുതം ആയി അത് കണ്ടിട്ട്. എത്രയോ വട്ടം തങ്ങൾ കൂടുമ്പോൾ, മിണ്ടാതെ ഇരുന്നു നോക്കി കണ്ടതല്ലാതെ, തൊട്ടിട്ടില്ല വീണ.
ചെറിയ സിപ്
💬 Comments
View all comments