0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

എത്ര ദൂരം, പോലീസ് പിടിച്ചു കൊണ്ട് പോവും, ഇറക്കാൻ ഞാൻ വരില്ല രാത്രി..

ഹരി : അത് ശരിയാണല്ലോ,, ഓട്ടോ കിട്ടും കുറച്ചു നടന്നാൽ, വക്കീൽ വിട്ടോ..

അനു : വന്നു കേറട... എന്നെ പുറത്ത് ഇറപ്പിക്കരുത്..

ഹരി പതിയെ പോയി ഡോർ തുറന്ന് അകത്തു കയറി..

ഹരി അനുവിനെ നോക്കി : ബോർ ആക്കി ലെ ഞാൻ, വക്കീലേ..

അനു ഒന്നും മിണ്ടിയില്ല..

ഹരി പുറത്തോട്ട് നോക്കി ചാരി ഇരുന്നു..

കുറച്ചു കഴിഞ്ഞ് : വക്കീലേ, ലിക്കർ സ്റ്റോർ കണ്ടാൽ നിർത്തണം.. ഒരു ചെറുത്‌ കൂടെ വാങ്ങാൻ ആണ്..

അനു : അല്ല, ഇന്ന് എത്രണ്ണം ആയി..

ഹരി : അടിച്ചു ബോധം കേട്ടെ പറ്റൂ, അല്ലെങ്കിൽ ഇന്ന് നടന്നത് മൊത്തം മനസ്സിൽ കിടക്കും. മറ്റേത് നാളെ ഇന്ന് നടന്ന കാര്യങ്ങൾ ഒന്നും ഓർമ ഉണ്ടാവില്ല..

ഹരി കണ്ണടച്ചു. തന്റെ ഭൂതകാലം മനസ്സിനെ കുത്തി നോവിച്ചു കൊണ്ട്, കണ്ണിലൂടെ മിന്നി മറിഞ്ഞു.

" ടാ, ഇറങ്ങി വാ ".. അനുവിന്റെ ശബ്ദം ആണ് ഹരിയുടെ കണ്ണുകളെ തുറപ്പിച്ചത്.

ഹരി : ഇതെന്താ ഇവിടെ.. ഹാ,, ഇവിടെ മതി.. ഇവിടുന്നു ഞാൻ ടാക്സി വിളിച്ചോണ്ട്..

കാറിൽ നിന്നും പുറത്തിറങ്ങിയ ഹരിയുടെ കയ്യിൽ പിടിച്ചു വലിച്ചു കൊണ്ട് അനു പറഞ്ഞു : നിനക്കടിക്കണം, അതുകഴിഞ്ഞു ഫുഡും കഴിക്കണം. രണ്ടും നമുക്ക് ഇവിടെ സെറ്റക്കിട്ട്, പിന്നെ പോവാം.

ഹരി : ഒരുപാട് ലേറ്റ് ആവും വക്കീലേ..

വാടാ എന്ന് പറഞ്ഞു കൊണ്ട്, ഹരിയെ പിടിച്ചു വലിച്ചു കൊണ്ട് പോയി അനു

💬 Comments

View all comments