Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
സാധനത്തിനെ ഭയങ്കര പേടി ആണ്. മര്യാദക്ക് പഠിച്ചു കൊണ്ടിരുന്ന എന്നോട്, ദീപ്തി ഇങ്ങോട്ട് വന്നു പറഞ്ഞ പോലെ തന്നെ ആണ്, അവളും ഇങ്ങോട്ട് വന്നാണ് എന്നെ പ്രൊപ്പോസ് ചെയ്തത്.
വീട്ടിൽ, അമ്മ, അമ്മൂമ്മ, ചേച്ചിമാർ, കുട്ടികൾ, ഇതായിരുന്നു എന്റെ ലോകം. അതിന്റെ ഇടയിലാണ്.. അവൾ..... എന്തിനാ ചേച്ചി അവൾ..
ഹരിക്ക് നാക്കു കുഴഞ്ഞു തുടങ്ങിയിരുന്നു...
ഹരി : പഠിപ്പ് തുലച്ചു, കുടിയനായി, തെമ്മാടി ആയി, അവസാനം ഇറങ്ങി പോടാ എന്ന് വരെ പറയിപ്പിച്ചു...
മതി ചേച്ചി പ്രണയം... എന്റെ കഴിവ് കേടാണ്, ആരെയും കുറ്റം പറയുന്നില്ല, പ്രണയവും ജീവിതവും മുന്നോട്ട് കൊണ്ട് പോകുന്ന, ജയിച്ചു കാണിച്ച എത്രയോ പേരുണ്ടല്ലോ.. പക്ഷെ ഞാൻ തോറ്റ കൂട്ടത്തിലാണ്.. പ്രണയത്തോടൊപ്പം, ജീവിതത്തിലും തോറ്റ കൂട്ടത്തിൽ...
ഹരി എല്ലാവരെയും നോക്കി.. തന്നെ തന്നെ, ഇമ വെട്ടാതെ നോക്കി ഇരിക്കുന്ന മൂന്നു പേരുടെയും മനസ്സിൽ എന്താണ് എന്ന് ഹരിക്ക് മനസ്സിലായില്ല..
ഹരി ഗ്ലാസ്സ് കാലിയാക്കി എഴുന്നേറ്റു..
വീണയെ നോക്കി പറഞ്ഞു : ഇനി ഫുഡ് ഒന്നും ഇറങ്ങില്ല ചേച്ചി.. അപ്പോൾ എല്ലാവരോടും ഗുഡ് നൈറ്റ്..
ഹരി തിരിഞ്ഞു നടന്നു. പിന്നിൽ നിന്നും വീണയുടെ ശബ്ദം കേട്ടു എങ്കിലും, തിരിഞ്ഞു നോക്കാതെ കൈ ഉയർത്തി, ബൈ പറഞ്ഞു കൊണ്ട്, അൽപം ആടി, ആടി ഹരി മുന്നോട്ട് നടന്നു..
എത്ര ദൂരം നടന്നു എന്നറിയില്ല ഹരി. അരികിൽ റെഡ് കളർ ഹോണ്ട സിറ്റി വന്നു നിന്ന്, ഗ്ലാസ്സ് താഴ്ത്തി വക്കീൽ ഉറക്കെ പറഞ്ഞു : വണ്ടിയിൽ കയറട..
ഹരി : ഞാൻ നടന്നോണ്ട് വക്കീലേ..
അനു :
💬 Comments
View all comments