Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
എന്ന് പറഞ്ഞത്..
നന്ദൻ :ആര്.?
ഹരിത :അല്ല അകത്തു വെച്ച് ചേട്ടന്റെ ബന്ധു പറഞ്ഞില്ലേ..
നന്ദൻ :ആഹ്ഹ അങ്ങേർക്ക് ചൊറിച്ചിൽ.. പിന്നെ സത്യം അങ്ങനെ ഒരു തോന്നൽ ഉണ്ടായിട്ടില്ല അതുകൊണ്ട്..
ഹരിത :ഉം..
നന്ദൻ :ഇയാൾക്ക് അഫ്ഫയർ ഒന്നും ഉണ്ടായിട്ടില്ല..
ഹരിത :സ്കൂൾ ടൈം ഉണ്ടായിരുന്നു..
നന്ദൻ :ഇപ്പോൾ ഇല്ലല്ലോ അല്ലെ..
അവൾ ഒന്നു പുഞ്ചിരി തൂകി ഇല്ലെന്ന് പറഞ്ഞു..
ഹരിത :ഹേയ് ഇല്ല..
നന്ദൻ :ഹാവൂ. ഇപ്പോഴത്തെ പെൺപിള്ളേർ അറിയാല്ലോ പെട്ടന്ന് ഒന്നും എടുത്തു സംസാരിക്കില്ല. അപ്പോൾ ഇനി എനിക്ക് സംസാരിക്കാല്ലോ സമാധാനം ആയി. എനിക്കും തന്നെ ഇഷ്ട്ടപെട്ടു എന്ന് ഞാൻ പറയാല്ലോ അവരോടു..
ഹരിത :പറഞ്ഞോളൂ ചേട്ടാ..
നന്ദൻ :അത് അല്ല എല്ലാത്തിനും തന്റെ ഒരു അഭിപ്രായം കൂടി മാനിക്കണം അങ്ങനെ അല്ലെ വേണ്ടത്..
ഹരിത :അതേ എനിക്ക് ഒരു കാര്യം പറഞ്ഞാൽ കൊള്ളാമെന്നു ഉണ്ട്.. അത് പ്രശ്നം ആണോ?
അവൻ പെട്ടന്ന് ഒന്ന് ഞെട്ടി..
നന്ദൻ : എന്താടോ?
ഹരിത : അയ്യോ ടെൻഷൻ അടിക്കാതെ ഞാൻ ഒന്ന് പറഞ്ഞു തീർത്തോട്ടെ..
നന്ദൻ :ആഹ്ഹ പറയടോ..!
ഹരിത :എനിക്ക് ഒരു ജോലി ഒക്കെ താല്പര്യം ഉണ്ട്. ഞാൻ ഡിഗ്രീ കംപ്ലീറ്റഡ് ആണ് ജോലിക്ക് ട്രൈ ചെയ്യുന്നുണ്ട്. കല്യാണം കഴിഞ്ഞു ജോലിക്ക് പോകുന്നതിൽ കുഴപ്പം ഉണ്ടോ ചേട്ടന്.
നന്ദൻ :എനിക്ക് എന്ത് കുഴപ്പം തനിക്കു അത് തന്റെ ഇഷ്ടം പോലെ ചെയ്യാം.
ഹരിത :ശെരിക്കും...
നന്ദൻ :ആഹ്ഹ ശെരിക്കും..
ഹരിത :അപ്പോൾ എനിക്ക് 100%ഓകെ..
നന്ദൻ :ഇയാളുടെ നമ്പർ പറ..
അവൾ നമ്പർ പറഞ്ഞു
💬 Comments
View all comments