Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
കൊടുത്തു..
നന്ദൻ :വേറെ എന്തെങ്കിലും പറയാൻ ഉണ്ടോ?
ഹരിത :ഹേയ് എനിക്ക് ഇത് അറിഞ്ഞാൽ മതി ആയിരുന്നു. ഇപ്പോൾ സമാധാനം ആയി.
നന്ദൻ :എന്നാൽ വാ അവരെല്ലാം നോക്കി ഇരിക്കുവല്ലേ...
അവർ രണ്ടാളും തിരികെ ഉമ്മറത്തേക്ക് നടന്നു. ചിരിച്ചു കൊണ്ട് ഉള്ള വരവ് കണ്ടപ്പോൾ വീട്ടുകാർക്ക് കാര്യം പിടികിട്ടി.
പെണ്ണിന്റെ അച്ഛൻ :അപ്പോൾ ഇനിയുള്ള കാര്യങ്ങൾ എങ്ങനെ ആണ്.
അമ്മാവൻ :അറിയാല്ലോ ബന്ധുക്കളായി അവനു ഞാൻ അല്ലാതെ ആരുമില്ല. ചെറുപ്പത്തിൽ എല്ലാം നഷ്ട്ടപ്പെട്ട ചെക്കൻ എന്ന് എല്ലാരും പറയും ഏങ്കിലും ഞാൻ അവനെ അങ്ങനെ അല്ല വളർത്തി എടുത്തിരിക്കുന്നത്.
പെണ്ണിന്റെ അച്ഛൻ :ഉം.. അതൊന്നും നമുക്ക് ഒരു പ്രശ്നം അല്ല...
അമ്മാവൻ : എന്നാൽ പിന്നെ നമുക്ക് അടുത്ത് ഒരു മുഹൂർത്തം നോക്കി കല്യാണ നിശ്ചയം അങ്ങ് ഉറപ്പിക്കാം..
പെണ്ണിന്റെ അച്ഛൻ :പിന്നെന്താ അങ്ങനെ ആവാം..
കാര്യങ്ങൾ എല്ലാം പിന്നീട് വേഗത്തിൽ ആയിരുന്നു നടന്നു കൊണ്ട് ഇരുന്നത്. കല്യാണ നിശ്ചയത്തിന് ഉള്ളിൽ തന്നെ അവർ തമ്മിൽ ഫോൺ മൂലം ബന്ധം നന്നായി പന്തലിച്ചു. ചാറ്റിങ്ങും കാളിങ്ങും എല്ലാം കൂടി കൂടി വന്നു. ഒടുവിൽ ആ ദിവസം വന്നെത്തി അവരുടെ കല്യാണ നിശ്ചയം വളരെ ഭംഗിയായി നടന്നു. കല്യാണത്തിന് ഒരു വർഷം സമയം പരിഗണിച്ചു. പക്ഷേ കാത്തിരിക്കാൻ രണ്ടാൾക്കും കുഴപ്പം ഒന്നും ഇല്ലായിരുന്നു. കാത്തിരിപ്പിന് ഒരു സുഖം ഉണ്ടെന്ന് പറയില്ലേ അത് തന്നെ ആയിരുന്നു അവരുടെ വിജയവും. താമസിയാതെ ഹരിതയ്ക്ക് ജോലിയും റെഡി ആയി. കൊച്ചിയിൽ നടന്ന ഫൈനൽ ഇറർവ്യൂ അവൾ സെലക്ട് ആയി പക്ഷേ ഒരു കുഴപ്പം
💬 Comments
View all comments