0%

Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]

ഉണ്ട്. ഇത് ഒരു ബാംഗ്ലൂർ ബേസ്ഡ് കമ്പനി ആണ് അത് കൊണ്ട് അതിന്റെ ഹെഡ് ഓഫീസ് ബാംഗ്ലൂർ ആണ്. സെലക്ട്‌ ആയത് കൊണ്ട് അവൾക്ക് ഏറെ സന്തോഷം ഉണ്ടാകുന്ന നിമിഷങ്ങൾ ആയിരുന്നു അത് എന്നാൽ ആദ്യത്തെ ഒരു വർഷം ഹെഡ് ഓഫീസിൽ തന്നെ ജോലി ചെയ്യണം എന്നൊരു നിയമം അവിടെ ഉണ്ടായിരുന്നു. അത് കഴിഞ്ഞാൽ കൊച്ചിയിലേക്കോ വീടുമായി പരമാവധി അടുത്തുള്ള ഓഫീസിലേക്ക് മാറുവാനും സാധിക്കും. അത്യാവശ്യം നല്ലൊരു സാലറി കിട്ടുന്ന ജോലി തള്ളി കളയാനും പറ്റുന്നില്ല എന്നൊരു അവസ്ഥയിൽ എത്തി. നന്ദനോട് പറഞ്ഞപ്പോൾ ഇത്രയും ദൂരം പോകണോ എന്നായിരുന്നു മറു ചോദ്യം.

ഹരിത :നന്ദേട്ടാ എനിക്ക് അറിയാം അത് ഒരു പ്രശ്നം ആണെന്ന്. പക്ഷേ ഞാൻ എച് ആറിൽ ആ കാര്യം പറഞ്ഞു. എന്റെ കല്യാണം ഒൺ ഇയറിൽ ഉണ്ടെന്നും അതുകൊണ്ട് അത്ര ദൂരം പറ്റില്ലെന്നും പറഞ്ഞു. പക്ഷേ അവർക്ക് അതൊന്നും അറിയണ്ട കാര്യം ഇല്ലല്ലോ നന്ദേട്ടാ. ആ ലേഡി പറഞ്ഞു കല്യാണ സമയം ആകുമ്പോൾ ട്രാൻസ്ഫർ കേരളത്തിലേക്ക് തെരമെന്ന് പറഞ്ഞു.. അപ്പോൾ ഒരു വർഷം ഫുൾ അവിടെ നിൽക്കേണ്ടി വരില്ല..

നന്ദൻ :ശെരി എന്താ നിന്റെ അഭിപ്രായം... അത് പറ..

ഹരിത :എല്ലാം നമുക്ക് രണ്ടാൾക്കും വീടിനും വേണ്ടിയല്ലേ. ഇതൊരു നല്ല ഓപ്പർചൂണിറ്റി ആണ് കളഞ്ഞാൽ പിന്നെ അത് കിട്ടില്ല.

നന്ദൻ :എന്നാലും ഇത്രയും ദൂരം..

ഹരിത :ഞാൻ പെട്ടന്ന് വരില്ലേ നന്ദേട്ടാ എന്തിനാ പേടിക്കുന്നത്. നമ്മുടെ ലൈഫ് സെറ്റിൽ ആകുന്നതിനു രണ്ടാൾക്കും ജോലി ഉള്ളത് നല്ലത് ആണ്.

നന്ദൻ :ഉം..

ഹരിത :എന്തെ പിണങ്ങിയോ..?

💬 Comments

View all comments