Chapter Title : ഹരിത വിപ്ലവം [അജിത് കൃഷ്ണ]
തന്നോട് വല്ലാത്ത സഹതാപവും ഇഷ്ടവും ഒക്കെ തോന്നുന്നു. തന്നെ പോലെ ഒരു തൊട്ടാവാടി എന്നാൽ കട്ടക്ക് ഇങ്ങനെ കൂടെ നടക്കുന്ന ഒരു പെൺകുട്ടി പൊളി അല്ലേ ലൈഫ്..
അവൾ നിറയുന്ന കണ്ണുകളാൽ അവനെ നോക്കി...
ഹരിത :നിനക്ക് എന്നേ ഇഷ്ടം ആണോ..
ശ്യാം :ഇഷ്ടം ആണോ എന്ന് ചോദിച്ചാൽ ഇഷ്ടം ആണ് കാരണം തന്നെ പോലെ ഒരു പെണ്ണിനെ ആരും ആഗ്രഹിച്ചു പോകും.
ഹരിത :അതെന്താ..
ശ്യാം :ഞാൻ പറഞ്ഞില്ലേ നീ നാട്ടിൻപുറത്ത്കാരി ആയത് കൊണ്ട് പ്രണയം ഒക്കെ ഇതുപോലെ നിഷ്കളങ്കമായിരിക്കും. പിന്നെ എന്റെ കൂടെ കറങ്ങാനും സിനിമയ്ക്ക് പോകുവാനും എല്ലാം നിനക്ക് എന്ത് ഇന്ട്രെസ്റ്റ് ആണ്.. റിയലി ഐ ലവ് യൂ ഹരിത..
സമയം കൃത്യമായി നോക്കി അവൻ ഗോൾ അടിച്ചു. ഒരു നിമിഷം അവൾക്ക് എന്ത് പറയണം എന്ന് അറിയാതെ അവന്റെ തോളിൽ നിന്ന് എഴുന്നേറ്റു നിവർന്നു ഇരുന്നു. കണ്ണ് മെല്ലെ തുടച്ചു.
ശ്യാം :ഓഹ്ഹ് സോറി താൻ ചോദിച്ചപ്പോൾ ഞാൻ അറിയാതെ പറഞ്ഞു പോയത് ആണ്. അല്ലേലും നടക്കില്ല എങ്കിലും അത് തുറന്നു പറയുമ്പോൾ ഒരു ആശ്വാസം അല്ലെ. താൻ ഇന്നലെ പബ്ബിൽ വെച്ച് പറഞ്ഞില്ലേ പുള്ളിയെ കണ്ടില്ല എങ്കിൽ എന്നേ പ്രപ്പോസ് ചെയ്തേനെ എന്ന്..
ഹരിത :ഉം...
അവൻ മെല്ലെ അവളുടെ മുൻപിൽ ഇറങ്ങി ഇരുന്നു കൊണ്ട് മുട്ടിൽ നിന്ന് അവളുടെ കവിളിൽ രണ്ട് വശത്തുമായി കൈ വെച്ച് കൊണ്ട് അവളുടെ കണ്ണുകളിൽ നോക്കി. എല്ലാം മറന്നു പൊകുന്ന ഒരു നോട്ടം അവളുടെ മനസ് താളം തെറ്റാൻ തുടങ്ങി നന്ദേട്ടന്റെ വിഗ്രഹം
💬 Comments
View all comments