Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]
അവളുടെ തന്ത പിന്നെ അവൾക്ക് ഈ അവസ്ഥ വരണമെങ്കിൽ ഞങ്ങൾ രണ്ടും ചാവണം അല്ലേടാ അച്ചു
മിഥുൻ : അങ്ങനെ പറഞ്ഞു കൊടുക്ക് ഏട്ടാ അവൾ തന്നെ കണ്ടുപിടിച്ചു കുഴിയിൽ ചാടിയതല്ലേ അപ്പോൾ ഞങ്ങൾക്ക് ചിരിക്കാം
പെട്ടന്ന് മഹേഷിന്റെ ഫോൺ റിംഗ് ചെയ്തു ശിവദാസനാണു മറുതലക്കൽ
മഹേഷ് : ഹലോ അച്ഛാ
ദാസൻ : ഹലോ മനു നീ ആതി മോളെയും കൂട്ടി അകത്തേക്ക് വാ ഒരു പ്രശ്നമുണ്ട്
മഹേഷ് : ഞങ്ങൾ അറിഞ്ഞു നമുക്ക് പോയാലോ അച്ഛാ
ദാസൻ : നമുക്ക് പോകാം നിങ്ങൾ ഇവിടം വരെ വാ എന്നിട്ട് നമുക്ക് പോകാം പിന്നെ അച്ചുവിനെ കൂട്ടണ്ട
മഹേഷ് : ശെരിയച്ചാ ഞങ്ങൾ ഇപ്പോൾ വരാം ഓക്കെ
ആതിര : എന്താ ഏട്ടാ?
മഹേഷ് : ആതി നമ്മളോട് രണ്ടു പേരോടും അകത്തേക്ക് ചെല്ലാൻ പറഞ്ഞു അച്ചു നീ ഇവിടെ നിക്ക്
മിഥുൻ : അല്ലെങ്കിലും ഞാൻ ഇല്ല അങ്ങോട്ട് വന്നാൽ ഇപ്പോൾ അവളുടെ മോന്ത കണ്ടാൽ ചിലപ്പോൾ ഞാൻ ചിരിച്ചു പോകും വെറുതെ നാട്ടുകാരെ കൊണ്ട് ഓരോന്നും പറയിപ്പിക്കണ്ടല്ലോ ഏട്ടത്തി പിന്നെ ഇവളെ എടുത്തോ
ആതിര : എന്നാൽ ഞങ്ങൾ പോയിട്ട് വരാം
മിഥുൻ : ടാ മോനേ ഒരെണ്ണം ഒഴിച്ചേ എനിക്ക്
മഹേഷും ആതിരയും അകത്തേക്ക് പോയി അകത്ത് റൂമിലേക്ക് കയറിയ മഹേഷ് കരഞ്ഞു നിന്ന കൃഷ്ണൻ മാമനെ സമാധാനിപ്പിച്ചു പോട്ടെ മാമ്മാ താലികെട്ടുന്നതിനു മുമ്പ് അവൻ കള്ളനാണെന്നറിഞ്ഞില്ലേ കല്യാണം കഴിഞ്ഞില്ലല്ലോ മാമ്മൻ കരയാതെ സമാധാനിക്ക് ഇനി എന്റെ മോൾക്ക് ഒരു മോൾക്ക് ഒരു മംഗല്യ സൗഭാഗ്യം ഇല്ല മോനേ എന്നും പറഞ്ഞു കൃഷ്ണൻ മഹേഷിനെ കെട്ടിപിടിച്ചു കരഞ്ഞു മഹേഷ് അയാളെ സമാധാനിപ്പിച്ചു അൽപം മുമ്പ് വരെ കൃഷ്ണനെ തെറി പറഞ്ഞ മഹേഷ് അയാളെ സമാധാനിപ്പിക്കുന്നത് കണ്ടപ്പോൾ ആതിര അത്ഭുതത്തോടെ നോക്കി
ദാസൻ : മക്കളെ നിങ്ങളെ ഞാൻ വിളിച്ചത് പ്രധാനപ്പെട്ട ഒരു കാര്യം പറയാനാണ്
മഹേഷ് : എന്താ അച്ഛാ
ദാസൻ : മോനേ ഇന്ന് ഇനി മാളുവിന്റെ കല്യാണം നടന്നില്ലെങ്കിൽ ഇനി
💬 Comments
View all comments