0%

Chapter Title : ഹരിതം സുന്ദരം 3 [Artificial Nanadhu]

Author : Kambikathakal Read All Parts 191

ഇരുപത് വർഷം കഴിഞ്ഞേ അവൾക്ക് മംഗല്യ ഭാഗ്യമുള്ളൂ ഇനി അധികം സമയവും ഇല്ല മുഹൂർത്തപ്രകാരം ഇനി അര മണിക്കൂറിനുള്ളിൽ അവളുടെ കല്യാണം നടന്നിരിക്കണം

മഹേഷ്‌ : ഈ ചെറിയ സമയത്തിനുള്ളിൽ ആരാ അച്ഛാ തയാറായിട്ടുള്ളത്

ദാസൻ : അതിലേക്കാണ് ഞാൻ വരുന്നത് നമ്മുടെ അച്ചുവിനെ കൊണ്ട് മാളുവിനെ കെട്ടിച്ചാലോ?

ദാസൻ പറഞ്ഞതുക്കെട്ട് മിഥുൻ ഞെട്ടിത്തരിച്ചു നിന്നു

ദാസൻ : നീ എന്താ മോനേ ഒന്നും മിണ്ടാത്തെ

മഹേഷ്‌ : അച്ഛാ അവൻ സമ്മതിക്കില്ല നമുക്ക് വേറെ ആരെയെങ്കിലും നോക്കാം

ദാസൻ : നിങ്ങൾ പറഞ്ഞാൽ അച്ചു സമ്മതിക്കും അവളും നമ്മുടെ അമ്മുവിനെ പോലെയല്ലേ മോനേ നിങ്ങൾ ഒന്ന് പറഞ്ഞു നോക്ക്

മഹേഷ്‌ : അച്ഛാ ആരു പറഞ്ഞാലും അവൻ ഈ കല്യാണത്തിന് സമ്മതിക്കുമെന്ന് എനിക്ക് തോന്നുന്നില്ല

ദാസൻ : ആതിമോളെ നീ എങ്കിലും അവനോട് പറ

ആതിര : ഞാൻ പറഞ്ഞു നോക്കാം അച്ഛാ എനിക്കും ഉറപ്പില്ല

പുറത്തേക്കിറങ്ങിയ ആതിരയും മഹേഷും കാറിലിരുന്ന് കുടിക്കുന്ന മിഥുന്റെ അടുത്തെത്തി

മഹേഷ്‌ : അച്ചു നീ ഇങ്ങ് വന്നേ

മിഥുൻ : എന്താ ഏട്ടാ

മഹേഷ്‌ : ഞങ്ങൾ ഈ പറയുന്നത് കേട്ട് നീ ഒച്ചവെക്കരുത്

മിഥുൻ : ഇല്ലാ നിങ്ങൾ ആളെ ടെൻഷൻ ആകാതെ കാര്യം പറ

ആതിര : അതേ നിനക്ക് മാളുവിനെ കല്യാണം കഴിക്കാൻ സമ്മതമാണോ

മിഥുൻ : ചിരിപ്പിക്കാത്തെ പോ ചേച്ചി ഈ കോമഡി പറയാനാണോ രണ്ടും കൂടി ഇങ്ങോട്ട് വന്നത്

മഹേഷ്‌ : കോമഡിയല്ല കാര്യം പറഞ്ഞതാണ്

മിഥുൻ : ഒന്ന് പോ ഏട്ടാ കളിക്കാതെ

മഹേഷ്‌ : കളിയല്ല അച്ചു കാര്യമാണ്

മിഥുൻ : ഇതിന്റെ ഉത്തരം ഞാൻ പറയാതെ തന്നെ ഏട്ടന് അറിയാല്ലോ പിന്നെ എന്തിനാ ഏട്ടാ ചോദിക്കുന്നെ

മഹേഷ്‌ : എന്നാൽ നീ വന്ന് അത് അച്ഛനോട് പറ

മിഥുൻ : അതു വേണോ ഏട്ടാ? നിങ്ങൾ തന്നെ പോയി പറഞ്ഞാൽപ്പോരെ

മഹേഷ്‌ : പോരാ നീ തന്നെ വരണം വാ അച്ചു വാ നമുക്ക് പോയി പറഞ്ഞിട്ട് പോകാം

💬 Comments

View all comments