0%

Chapter Title : ഹരിതം സുന്ദരം [Artificial Nanadhu]

Author : kkstories Read All Parts 292

എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്

മിഥുൻ : എല്ലാരും ഒന്ന് നിർത്തുവോ ഒന്നാമത് മനുഷ്യയനിവിടെ ടെൻഷൻ അടിച്ചിരിക്കുവാ

മഹേഷ്‌ : അല്ല ടെൻഷൻ അടിക്കാൻ മാത്രം കല്യാണം മാളുവിനല്ലേ നിന്റെ അല്ലല്ലോ

ദാസൻ : മനു പോവുന്നവഴി നമുക്കൊരു കുട്ടിയെ കാണാനുണ്ട് നിന്നോടും ആതിമോളോടും പറയാനിരിക്കുവായിരുന്നു

ആതിര : എവിടെയാ അച്ഛാ

ദാസൻ : ആലുവ ഭാഗത്ത്‌ എവിടേയോ ആണ് നിങ്ങളുടെ കൊച്ചിച്ചൻ ഹരി കൊണ്ടുവന്ന ആലോചനയാ

മഹേഷ്‌ : വെറുതെയല്ല അച്ചൂന് ടെൻഷൻ നീ ഇന്ന് കെട്ടണ്ടടാ പെണ്ണ് കണ്ട് സമയമെടുത്ത് സാവധാനം കെട്ടിയമതി ഇല്ലെങ്കിൽ എന്നേ പോലെ ആവും

ദാസൻ : എന്താടാ എന്റെ മോൾക്ക് കുഴപ്പം

മഹേഷ്‌ : അയ്യോ ഒന്നുല്ലേ വെറുതെ പറഞ്ഞതാണാച്ഛാ

മിഥുൻ : ഏട്ടാ,ഏട്ടത്തി അച്ഛനോടൊന്നു പറ നമുക്ക് വേറൊരു ദിവസം പോവാം

ദാസൻ : വേറൊരു ദിവസവുമില്ല ഇന്ന് തന്നെ നമ്മൾ പോവും

മിഥുൻ അമർഷത്തോടെ അവിടെനിന്നും കൈകഴുകാനായി എണിറ്റു

ആതിര : അച്ഛാ അവന് ഇഷ്ടമല്ലേ പിന്നെ നമ്മൾ പോകണോ നമുക്ക് വേറൊരു ദിവസം പോയാൽ പോരേ

ദാസൻ : മോളെ ഇന്ന് അവനെ കൊണ്ടുപോയില്ലെങ്കിൽ അവൻ വരില്ല പിന്നെയും എന്തെങ്കിലും പറഞ്ഞു മുങ്ങും ഇതിപ്പോ എത്രാമത്തെ ആലോചനയിൽ നിന്നാ അവൻ ഒഴിഞ്ഞു മാറുന്നെ

ആതിര : ഇല്ലച്ച അവൻ മാറില്ല അവനെ ഞാൻ കൊണ്ടുവന്നോളാം

മഹേഷ്‌ : ആതി നീ അവനു വക്കാലത്ത് പറയല്ലേ അവൻ ഇത്രേ ആലോചന ഉഴപ്പിയതിൽ നല്ലൊരു പങ്ക് നിനക്കാ നീ ഇതുപോലെ അച്ഛനോട് അവധി പറയും അവൻ മുങ്ങും ഇനി അതു

💬 Comments

View all comments