Chapter Title : ഹരിതം സുന്ദരം [Artificial Nanadhu]
കെട്ടിലമ്മ ഇപ്പോഴല്ലേ ഇങ്ങോട്ട് എഴുന്നള്ളുന്നത്
ആതിര : ദേ മനുവേട്ടാ രാവിലെ തന്നെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്
മിഥുൻ : എല്ലാരും ഒന്ന് നിർത്തുവോ ഒന്നാമത് മനുഷ്യയനിവിടെ ടെൻഷൻ അടിച്ചിരിക്കുവാ
മഹേഷ് : അല്ല ടെൻഷൻ അടിക്കാൻ മാത്രം കല്യാണം മാളുവിനല്ലേ നിന്റെ അല്ലല്ലോ
ദാസൻ : മനു പോവുന്നവഴി നമുക്കൊരു കുട്ടിയെ കാണാനുണ്ട് നിന്നോടും ആതിമോളോടും പറയാനിരിക്കുവായിരുന്നു
ആതിര : എവിടെയാ അച്ഛാ
ദാസൻ : ആലുവ ഭാഗത്ത് എവിടേയോ ആണ് നിങ്ങളുടെ കൊച്ചിച്ചൻ ഹരി കൊണ്ടുവന്ന ആലോചനയാ
മഹേഷ് : വെറുതെയല്ല അച്ചൂന് ടെൻഷൻ നീ ഇന്ന് കെട്ടണ്ടടാ പെണ്ണ് കണ്ട് സമയമെടുത്ത് സാവധാനം കെട്ടിയമതി ഇല്ലെങ്കിൽ എന്നേ പോലെ ആവും
ദാസൻ : എന്താടാ എന്റെ മോൾക്ക് കുഴപ്പം
മഹേഷ് : അയ്യോ ഒന്നുല്ലേ വെറുതെ പറഞ്ഞതാണാച്ഛാ
മിഥുൻ : ഏട്ടാ,ഏട്ടത്തി അച്ഛനോടൊന്നു പറ നമുക്ക് വേറൊരു ദിവസം പോവാം
ദാസൻ : വേറൊരു ദിവസവുമില്ല ഇന്ന് തന്നെ നമ്മൾ പോവും
മിഥുൻ അമർഷത്തോടെ അവിടെനിന്നും കൈകഴുകാനായി എണിറ്റു
ആതിര : അച്ഛാ അവന് ഇഷ്ടമല്ലേ പിന്നെ നമ്മൾ പോകണോ നമുക്ക് വേറൊരു ദിവസം പോയാൽ പോരേ
ദാസൻ : മോളെ ഇന്ന് അവനെ കൊണ്ടുപോയില്ലെങ്കിൽ അവൻ വരില്ല പിന്നെയും എന്തെങ്കിലും പറഞ്ഞു മുങ്ങും ഇതിപ്പോ എത്രാമത്തെ ആലോചനയിൽ നിന്നാ അവൻ ഒഴിഞ്ഞു മാറുന്നെ
ആതിര : ഇല്ലച്ച അവൻ മാറില്ല അവനെ ഞാൻ കൊണ്ടുവന്നോളാം
മഹേഷ് : ആതി നീ അവനു വക്കാലത്ത് പറയല്ലേ അവൻ ഇത്രേ ആലോചന ഉഴപ്പിയതിൽ നല്ലൊരു പങ്ക് നിനക്കാ നീ ഇതുപോലെ അച്ഛനോട് അവധി പറയും അവൻ മുങ്ങും ഇനി അതു നടക്കില്ല ഇന്ന് അവനെ ഞങ്ങൾ കൊണ്ടുപോവും
അമ്മു ഒഴികെ എല്ലാവരും റെഡിയായി കാറിൽ കയറി
പ്രിയ : അമ്മു അവസാനമായി ചോദിക്കുവാ നീ വരുന്നുണ്ടോ
അമ്മു : അവളുടെ കല്യാണം കൂടാൻ എന്റെ പട്ടി വരും നിങ്ങൾ ഇറങ്ങിക്കോ ഞാൻ ഇല്ലേ
മിഥുൻ : ഏട്ടാ അവൾക്കിപ്പോഴും ദേഷ്യം മാറിയില്ലേ
ആതിര : കൃഷ്ണൻ മാമ്മൻ
💬 Comments
View all comments