Chapter Title : ഹരിതം സുന്ദരം [Artificial Nanadhu]
ഒരാൾ കുടിയുണ്ട് മഹേഷിന്റെയും ആതിരയുടെ മോൾ ആരുഷി
പെട്ടന്ന് റെഡിയായി മിഥുൻ താഴെയെത്തി ബ്രേക്ക് ഫാസ്റ്റ് കഴികാനിരുന്നു മിഥുന് കഴിക്കാൻ ദോശവിളമ്പികൊണ്ട് അമ്മ പറഞ്ഞു 12.30നാണു മുഹൂർത്തം നമ്മൾ അവിടെപോയി പെണ്ണ് കണ്ട് സമയത്ത് എത്തുവോ
അച്ഛൻ : അതൊക്കെ എത്തും ഇല്ലെങ്കിൽ ഇപ്പോ എന്താ കേട്ട്കാണാൻ പറ്റില്ലെന്നല്ലേ ഉള്ളു
പ്രിയ : അതു നടക്കില്ല എന്റെ വീട്ടിൽ നടക്കുന്ന ഒരു കല്യാണത്തിന് നിങ്ങൾക്ക് സമയത്ത് എത്താൻ പറ്റില്ലേ
അമ്മു : പിന്നെ ആ അലവലാതി മാളൂന്റെ കല്യാണത്തിന് ഇവിടുന്ന് പോകുന്നത് തന്നെ വലിയകാര്യം അവിടെ സമയത്തിനൊന്നും എത്തണ്ട അച്ഛാ
പ്രിയ : അതുപറയാൻ നീ ആരാടി അതും പറഞ്ഞുകൊണ്ട്
അമ്മുവിനെ തല്ലാൻ കൈയോങ്ങികൊണ്ട് പ്രിയ ചീറിയടുത് പ്രിയയെ തടഞ്ഞുകൊണ്ട് ദാസൻ പറഞ്ഞു എന്റെ മോളെ തൊട്ടാൽ നിന്നെ ഞാൻ കാണിച്ചുതരാം
പ്രിയ : ദാസേട്ടാ നിങ്ങൾ കേട്ടില്ലേ ഇവൾ പറഞ്ഞത് അല്ലെങ്കിലും ഇവൾ പറയുന്നത്തിനും ചെയ്യുന്നത്തിനും നിങ്ങളാലാണല്ലോ കൂട്ട്
ദാസൻ : അതേ എന്റെ മോൾക്ക് എന്നും ഞാൻ ഉണ്ട്
മഹേഷ് : ഒന്ന് നിർത്തുവോ എല്ലാരും
പ്രിയ : മനു നീ കേട്ടില്ലേ ഇവൾ പറഞ്ഞത്
മഹേഷ് : എടി പെണ്ണേ നിന്റെ നാക്ക് ഞാൻ ചെത്തി ഉപ്പിലിടും നോക്കിക്കോ
മഹേഷിനെ കൊഞ്ഞനം കുത്തി കാണിച്ച് അമ്മു അകത്തേക്കോടി
ആതിര : അമ്മേ ദേ ഇവളെയൊന്നു പിടിച്ചേ അല്ല നിങ്ങളൊന്നും റെഡിയായില്ലേ
മഹേഷ് : ഞങ്ങളൊക്കെ എത്രനേരായി റെഡിയായി നിക്കുന്നു കെട്ടിലമ്മ ഇപ്പോഴല്ലേ ഇങ്ങോട്ട് എഴുന്നള്ളുന്നത്
ആതിര : ദേ മനുവേട്ടാ രാവിലെ തന്നെ എന്നെക്കൊണ്ടൊന്നും പറയിപ്പിക്കരുത്
മിഥുൻ : എല്ലാരും ഒന്ന് നിർത്തുവോ ഒന്നാമത് മനുഷ്യയനിവിടെ ടെൻഷൻ അടിച്ചിരിക്കുവാ
മഹേഷ് : അല്ല ടെൻഷൻ അടിക്കാൻ മാത്രം കല്യാണം മാളുവിനല്ലേ നിന്റെ അല്ലല്ലോ
ദാസൻ : മനു പോവുന്നവഴി നമുക്കൊരു കുട്ടിയെ കാണാനുണ്ട് നിന്നോടും ആതിമോളോടും പറയാനിരിക്കുവായിരുന്നു
ആതിര : എവിടെയാ അച്ഛാ
ദാസൻ : ആലുവ ഭാഗത്ത് എവിടേയോ ആണ് നിങ്ങളുടെ കൊച്ചിച്ചൻ ഹരി കൊണ്ടുവന്ന ആലോചനയാ
മഹേഷ് : വെറുതെയല്ല അച്ചൂന് ടെൻഷൻ നീ ഇന്ന് കെട്ടണ്ടടാ പെണ്ണ് കണ്ട് സമയമെടുത്ത് സാവധാനം കെട്ടിയമതി ഇല്ലെങ്കിൽ എന്നേ പോലെ ആവും
ദാസൻ : എന്താടാ എന്റെ മോൾക്ക് കുഴപ്പം
മഹേഷ് : അയ്യോ ഒന്നുല്ലേ വെറുതെ പറഞ്ഞതാണാച്ഛാ
മിഥുൻ : ഏട്ടാ,ഏട്ടത്തി അച്ഛനോടൊന്നു പറ
💬 Comments
View all comments