Chapter Title : ഹരിയുടെ കാവൽക്കാർ 2 [Karthik]
വീണു. അവളുടെ വയ്യാതെ കിടന്ന അച്ഛൻ മരിച്ചു. അച്ഛനെന്നു വച്ചാൽ അവൾക്കു അത്ര ജീവനായിരുന്നു. മറ്റൊന്നും ആലോചിക്കാതെ ഹരി ഫ്ലൈറ്റ് ബുക്ക് ചെയ്തു.. ഹരിയുടെ കാറിൽ തന്നെ അവർ എയർപോർട്ടിൽ എത്തി.
""അമ്മു.. വിഷമിക്കാതെ പോയിവാ.. അവിടുത്തെ എല്ലാ കാര്യങ്ങൾക്കുമുള്ള ഏർപാടുകൾ ഞാൻ ചെയ്തിട്ടുണ്ട്.. വിഷമിക്കരുത് "" അത്ര മാത്രം പറഞ്ഞു ഹരി അവളെ യാത്രയാക്കി.. ചെറിയൊരു വിഷമം ഇരുവർക്കും ഉണ്ടായിരുന്നു..
അടുത്ത ബ്രാഞ്ചിൽ നിന്നും ഒരാളെ കൊണ്ട് വന്നു ഹരി രണ്ടു ദിവസം ലീവ് എടുത്തു. നിത്യ ഒറ്റക്കാണ്.. അവളെ തനിച്ചിരുത്തി സമാധാനത്തോടെ ജോലിക്ക് പോവാൻ ഹരിക്കു കഴിയുമായിരുന്നില്ല.. കുറച്ചു ദിവസങ്ങൾ കൊണ്ട് മൂവരും അത്രെയും അടുത്തുപോയെന്നു തന്നെ പറയാം.
""എന്തിനാ ഹരി ലീവ് എടുത്തേ.. ഇവിടെ ഞാൻ എങ്ങനെയെങ്കിലും അഡ്ജസ്റ്റ് ചെയ്തോളാം.. ""
ഒന്ന് ചിരിച്ചു കൊണ്ട് ഒരു കസേരയെടുത്തു ഹരി അവളുടെ അടുത്തേക്ക് നീങ്ങിയിരുന്നു..
""എടീ.. എന്റെ വീട്ടിൽ ഞാനും അച്ഛനും അമ്മയും മാത്രമേയുള്ളു.. ഞങ്ങൾക്ക് അധികം ഫാമിലിയൊന്നുമില്ല.. ഒരുതരത്തിൽ പറഞ്ഞാൽ അവരുമായിട്ട് വല്ലാതെ ബന്ധങ്ങളില്ല.. അതിനു ചില കാരണങ്ങളുണ്ട്.. അപ്പൊ പറഞ്ഞു വരുന്നത്.. ചെറുപ്പം തൊട്ടേ ഞാൻ ഒറ്റക്കാണ് വളർന്നത്. വലുതായപ്പോ മാത്രം ആകെയൊരു കൂട്ടുകാരനെ കിട്ടി..ഇപ്പൊ കുറച്ചു ദിവസങ്ങളായിട്ട് ഞാൻ ജീവിതം ആസ്വദിക്കുകയാണ്.. നിങ്ങളുടെ കൂടെ.. അപ്പൊ നിങ്ങൾക്കൊരു പ്രശ്നം വരുമ്പോ ഞാനെങ്ങനെയാ ഓഫീസിൽ പോയി ഇരിക്കാ അതും തന്നെ തനിച്ചാക്കി ""
ഹരി പറഞ്ഞത് കേട്ടുനിന്ന നിത്യക്കു അവനോടു ചെറിയൊരു മതിപ്പു തോന്നി.
""അതല്ല ഹരി... ഹരിയിവിടെ നിന്നാൽ ജോലിക്ക് പ്രശ്നമാവില്ലേ ""
""അതൊരു പ്രശ്നമല്ല, "" ഹരി ചിരിച്ചുകൊണ്ട് മറുപടി പറഞ്ഞു.
""Hm.. അപ്പോയിനി ഫുഡ് ഒക്കെ പുറത്തൂന്ന് മേടിക്കേണ്ടി വരും ലെ ""
""അല്ലാതെ പിന്നെ.. ഒരു ചായ പോലും ഞാൻ ഇതുവരെ ഉണ്ടാക്കിയിട്ടില്ല. താൻ പേടിക്കണ്ട ""
""ഹരി "" നിത്യ അവനെ വിളിച്ചു
""Mm എന്താ ""
""ഞാനൊരു കാര്യം ചോദിക്കട്ടെ ""
""ചോദിക്ക് ""
""നേരം വെളുത്തിട്ട് ഇത്രേം സമയമായില്ലേ.. എനിക്ക് നന്നായി വിശക്കുന്നു. ഈ ശരീരം നല്ല pain ഉണ്ട്. അല്ലെങ്കിൽ
💬 Comments
View all comments