0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 12270

പോലും തന്നെ അവരുടെ സ്ഥാപനത്തിലേക്ക് ക്ഷണിച്ചത് ആ റിപ്പോര്‍ട്ടിങ്ങ് കാരണമാണ്.

ഇനി മാസങ്ങളോളം അവിടെ താമസിക്കണം. ഇര്‍ഫാന്‍റെ സന്തോഷത്തിന് അതിരില്ല അതറിഞ്ഞ നിമിഷം മുതല്‍. അവിടെ അവന്‍ യാസിം ഒലിവ് ഓയില്‍ കമ്പനിയുടെ വൈസ് പ്രസിഡന്‍റ് ആണ്.

ഗാസാ സിറ്റിയില്‍. ലോകത്ത് ഏറ്റവുമേറെ ഒലിവ് ഓയില്‍ കയറ്റുമതി ചെയ്യുന്ന കമ്പനി.

എങ്കിലും അവന്‍റെ ദേഹത്ത് അമര്‍ന്ന് ചൂട് പറ്റി കിടക്കാനുള്ള സമയമോ സന്ദര്‍ഭമോ കിട്ടുമോ തനിക്ക്?

കത്തിയെരിയുന്ന മനുഷ്യശരീരങ്ങള്‍ക്ക് നടുവില്‍. ഒരു ഭൂഖണ്ഡത്തെ മൊത്തം ദഹിപ്പിക്കുന്ന ക്രൌര്യത്തോടെ പാഞ്ഞടുക്കുന്ന ബോംബുകള്‍ക്ക് മധ്യത്തില്‍. അവിടെയായിരിക്കില്ലേ താന്‍ ഓരോ മണിക്കൂറും?

“എതിര്‍ത്ത് പറയണ്ട...”

കഴിഞ്ഞയാഴ്ച്ച ഇന്ത്യന്‍ എക്സ്പ്രസ്സിന്റെ ഡല്‍ഹി ഓഫീസിലെ തന്‍റെ ക്യാബിനിലേക്ക് കയറിവന്ന് അയാള്‍ പറഞ്ഞു. സാധാരണ അയാള്‍ സബ് എഡിറ്റര്‍മാരെയൊക്കെ തന്‍റെ ഓഫീസിലേക്ക് വിളിപ്പിക്കുകയാണ് ചെയ്യുക.

“മറ്റ് രാജ്യങ്ങളില്‍ പണി ചെയ്യാനുള്ള നിന്‍റെ വീക്നെസ്സ് ഞാന്‍ മുതലെടുകുകയാണ് എന്ന് കരുതണ്ട...ഗാസയിലെ സ്ഥിതികള്‍ ഭയങ്കര വഷളാണ് ഇപ്പോള്‍...നമ്മുടെ റോയുടെ എജന്‍റ്റ്സ് ഒക്കെ ആക്ടീവ് ആണ് അവിടെ...”

അയാള്‍ ഒന്ന് നിര്‍ത്തിചുറ്റുപാടും നോക്കി. പിന്നെ അടക്കിയ ശബ്ദത്തില്‍ പറഞ്ഞു.

“എനിക്ക് കിട്ടിയ വിവരം അനുസരിച്ച് റോ അവിടെ ഒരു ഹമാസ് ലീഡറെ ഹണിട്രാപ്പില്‍ പെടുത്തിയിട്ടുണ്ട്... പക്ഷെ...”

മേത്ത വീണ്ടും ചുറ്റും നോക്കി.

“ഹമാസ് ലീഡറെയാണ് അവരുന്നം വെച്ചതെങ്കിലും അതില്‍ ഒരു ഇന്ത്യന്‍ ലീഡറും പെട്ടിട്ടുണ്ട് എന്നാണു സൂചന...അതുകൊണ്ട്...”

മേത്ത അല്‍പ്പം കൂടി എന്‍റെ നേരെ അടുത്തുകൊണ്ട്‌, തോളില്‍ കൈ വെച്ചുകൊണ്ട് പറഞ്ഞു.

“ആ ലീഡര്‍ ആരാണ് എന്ന് നമുക്ക് അറിയണം...ഇതുപോലെ അഡ്വെഞ്ചറസ്‌ ആന്‍ഡ് സെന്‍സിറ്റീവ് ആയ ഒരു പ്രോജക്റ്റ് നിന്നെപ്പോലെ ബെറ്റര്‍ ആയി കൈകാര്യം ചെയ്യാന്‍ മറ്റാര്‍ക്കും പറ്റില്ല നമ്മുടെ സ്ഥാപനത്തില്‍..നമ്മുടെ സ്ഥാപനത്തില്‍ രാജ്യത്തില്‍ മാത്രമല്ല....”

എന്‍റെ തോളിലെ അയാളുടെ പിടി ഒന്നുകൂടി അമര്‍ന്നു.

“ഇന്ത്യയിലെ മറ്റൊരു ജേണലിസ്റ്റിനും പറ്റില്ല അത്...”

അപ്പോഴുണ്ടായ അഭിമാനവും സന്തോഷവും പുറത്ത് പ്രകടിപ്പിക്കാതിരിക്കാന്‍ ഞാന്‍ നന്നായി പാടുപെട്ടു

.

“സാറിന്‍റെ ക്യാബിനില്‍ സെന്‍ട്രല്‍ മിനിസ്റ്റര്‍ ഇരുപ്പില്ലേ?”

ഞാന്‍ ചോദിച്ചു.

“അങ്ങേരെ ഇവിടെ ഇരുത്തി ഇങ്ങോട്ട് വന്നു ഇത് പറയേണ്ട കാര്യമുണ്ടായിരുന്നോ, അയാള് പോയിക്കഴിഞ്ഞ് എന്നെ ക്യാബിനിലേക്ക്

💬 Comments

View all comments