0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 12269

പറഞ്ഞു.

“ഞാന്‍ ഇവിടെ വന്നിരിക്കുന്നത് ഒഫീഷ്യല്‍ കാര്യത്തിനു മാത്രമല്ലല്ലോ...! നിനക്കറിയാമല്ലോ അത്...”

അത് പറഞ്ഞു കഴിഞ്ഞ് അഫ്രീന്‍റെ കണ്ണുകള്‍ ഈറനണിഞ്ഞത് ഇര്‍ഫാന്‍ കണ്ടു.

അത് കണ്ട് അയാളുടെ കണ്ണുകളിലും നീര്‍ പൊടിഞ്ഞു.

ഇര്‍ഷാദിനെ അന്വേഷിച്ച് വന്നതാണ് അഫ്രീന്‍. അവളുടെ ഇളയ സഹോദരന്‍. ഇന്ത്യ ടൈംസില്‍ സബ് എഡിറ്റര്‍ ട്രെയിനിയായി ജോയിന്‍ ചെയ്തത് അതിന്‍റെ ഫോറിന്‍ അഫയേഴ്സ് വിഭാഗത്തില്‍.

ആദ്യത്തെ അസൈന്‍മെന്‍റ് ഗാസയിലേക്ക്. കഴിഞ്ഞ വര്‍ഷം.

ഒരാഴ്ച തുടര്‍ച്ചയായി അവന്‍റെ റിപ്പോര്‍ട്ടിങ്ങ് വന്നുകൊണ്ടിരുന്നു. എല്ലാം അതി സാഹസികമായി ചെയ്ത വാര്‍ റിപ്പോര്‍ട്ടിങ്ങ്.

അതിന് ശേഷം അവന്‍ എങ്ങോട്ടോ അപ്രതക്ഷ്യമായി.

ഇന്ത്യന്‍ ജേണലിസ്റ്റസ് യൂണിയനും വേള്‍ഡ് ജേണലിസ്റ്റ് അസോസിയേഷനുമൊക്കെ ഫലപ്രദമായി ഇടപെട്ടെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല.

ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയത്തിന്‍റെ ഇടപെടലും ഫലം കണ്ടില്ല.

“എന്‍റെ അസൈന്മെന്റ് കമ്പ്ലീറ്റ് ചെയ്യാന്‍ ഇവന്‍ വേണം...ഒഫീഷ്യലും പിന്നെ ഇര്‍ഷാദിനെപ്പറ്റി അന്വേഷിക്കുന്നതിലും...എനിക്ക് പോകേണ്ട സോഴ്സില്‍ ഒക്കെ ഇവനിവിടെ അത്യാവശ്യം ഹോള്‍ഡ്‌ ഒക്കെയുണ്ട്...അവന്‍റെ അബ്ബായുടെ ഇന്‍ഫ്ലുവന്‍സും പ്രയോജനപ്പെടുത്തണം.... അതല്ലെടാ...”

ഇര്‍ഫാന്‍റ്റെ മുഖം ഇത്തവണ പ്രകാശിച്ചു.

“ഒഹ്!”

അയാള്‍ ചിരിച്ചു

“എന്നാലത് പറയേണ്ടേ! എനിക്ക് അതത്ര കത്തിയില്ല...”

രാത്രിയില്‍, ഭ്രാന്തമായ, അതീവ സുഖം കത്തിയ ഭോഗത്തിനു ശേഷം ഇര്‍ഫാന്‍ ഉറങ്ങിയപ്പോള്‍ അഫ്രീന്‍ തരുണ്‍ മേത്തയെ ഓര്‍ത്തു.

ചീഫ് എഡിറ്റര്‍ തരുണ്‍ മേത്ത നോര്‍ത്ത് കൊറിയയിലെ ലേബര്‍ ക്യാമ്പുകളെക്കുറിച്ച് ഒരു സ്റ്റോറി ചെയ്യാന്‍ ആവശ്യപ്പെട്ടിട്ട് കുറച്ച് നാളുകളായി. അണ്ടര്‍ കവര്‍ ആയി മാത്രമേ പോകാന്‍ സാധിക്കൂ. എംബസ്സിയിലെ ഒരു കള്‍ച്ചറല്‍ പ്രോഗ്രാമറായി കയറിപ്പറ്റുക. മൂന്ന്‍ അണ്ടര്‍കവര്‍ സെക്യൂരിറ്റിയും ഉണ്ടാവും കൂടെ.

അതറിഞ്ഞ നിമിഷം മുതല്‍ പകച്ചിരിക്കുകയാണ് ഇര്‍ഫാന്‍.

പക്ഷെ പെട്ടെന്നാണ് ഇസ്രായേല്‍ പാലസ്തീന്‍ പ്രശ്നം വീണ്ടും വഷളായത്. തരുണ്‍ മേത്തയ്ക്ക് അങ്ങോട്ടേക്ക് ആരെ അയക്കണം എന്ന കാര്യത്തില്‍ ഒരു സന്ദേഹവുമുണ്ടായില്ല.

““നിന്‍റെ കെട്ട്യോന്‍ ഉള്ളിടത്തെക്ക് നിന്നെ പറഞ്ഞുവിടുന്നത് അവന്‍റെ കൂടെ കെട്ടിമറിയാന്‍ അല്ലന്ന്‍ ഓര്‍മ്മ വേണം കേട്ടോ,”

പുതിയ അസൈന്‍മെന്‍റ്റിനുള്ള കിറ്റ്‌ കൈമാറിക്കൊണ്ട് അയാള്‍ പറഞ്ഞു.

ഗാസയിലേക്ക് വിടാന്‍ തീരുമാനിച്ചിരിക്കുന്നത് തന്നെയാണ് എന്ന് ഉറപ്പിച്ചിരുന്നു. ഇതിന് മുമ്പുള്ള ഗാസാ റിപ്പോര്‍ട്ടിങ്ങിനാണ് തനിക്ക് റെഡ് ഇങ്ക് അവാര്‍ഡ് കിട്ടിയത്. ബി ബി സി

💬 Comments

View all comments