0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 19.5K

.

"നിനക്ക് അവിടെ ചോദ്യങ്ങൾ നേരിടേണ്ടി വരുന്നത് ഏറ്റവും മുതിർന്ന രാഷ്ട്രീയക്കാരിൽ നിന്നും ബ്യൂറോക്രാറ്റ്സിൽ നിന്നുമായിരിക്കും. നീയാണ് ഇന്റർവ്യൂ ചെയ്യുന്നതെങ്കിലും പലപ്പോഴും അവരുടെ ചോദ്യങ്ങൾക്കായിരിക്കും നീ ഉത്തരം പറയേണ്ടി വരിക,"

[6:58 AM, 22/03/2026] Sandra: "മനപ്പൂർവ്വം ബാലൻസിങ്ങിന് ശ്രമിച്ചിട്ടില്ല,"

കഴിയുന്നതും സൗമ്യമായി അഫ്രീൻ ഉത്തരം പറഞ്ഞു.

"അറിയുന്നത്, ലഭിക്കുന്ന ഡാറ്റ, അതൊക്കെയാണ് റിപ്പോർട്ടിന്റെ ബേസ്...തികച്ചും ഇമ്പേഴ്‌സണൽ ആയാണ് റിപ്പോർട്ടിങ്..."

"എന്തായാലും ഇന്ത്യയിലെ മറ്റു റിപ്പോർട്ടേഴ്‌സിനേക്കാൾ ഭേദമാണ് നിങ്ങൾ,"

അയാൾ ചിരിച്ചു.

"നിങ്ങളുടെ ജേണലിസ്റ്റുകളിൽ ഭൂരിഭാഗവും ഇസ്രായേലി പക്ഷപാതികൾ ആണ്...നിങ്ങൾക്കും പരിമിതികൾ ഉണ്ടെന്നും എനിക്കറിയാം. പ്രത്യേകിച്ചും നിങ്ങളുടെ പേര് ഒരു മുസ്ലീമിന്റെയായതിനാൽ..."

“ജയന്തി മാഡം, എന്‍റെ മാനേജിംഗ് എഡിറ്റര്‍ പോലും നോണ്‍ പാര്‍ട്ടിസാന്‍ ആണ് ന്യൂസ് സെലക്ഷന്‍റെ കാര്യത്തില്‍...”

അഫ്രീന്‍ പറഞ്ഞു.

“നിങ്ങള്‍ ആരുടെ പേരാണ് പറഞ്ഞത്?”

അമാല്‍ ഗര്‍ഫാന്‍ അദ്ഭുതത്തോടെ ചോദിച്ചു.

“ജയന്തി മേത്ത...”

അഫ്രീന്‍ അയാളുടെ അദ്ഭുതത്തിലേക്ക് നോക്കി പറഞ്ഞു.

“ഞങ്ങളുടെ പബ്ലിഷിംഗ് ഹൌസ് ഇന്ത്യാ ടൈംസിന്‍റെ മാനേജര്‍...”

“യൂ വോണ്ട് ബിലീവ്...”

അമാല്‍ ഗര്‍ഫാന്‍ ചിരിച്ചു.

“അവരും ഞാനും ക്ലാസ് മേറ്റ് ആയിരുന്നു, ഹാര്‍വാഡില്‍...”

“ഓ!”

അഫ്രീനും ആ വാര്‍ത്ത അദ്ഭുത ഭാവത്തോടെ സ്വീകരിച്ചു.

അപ്പോഴേക്കും മറ്റൊരു മുതിർന്ന സ്ത്രീയോടൊപ്പം റേഹ്മ അങ്ങോട്ട് വന്നു. ഒറ്റ നോട്ടത്തിൽ തന്നെ അഫ്രീന് മനസ്സിലായി അവർ ആബിദീന്റെ അമ്മയാണ് എന്ന്.

"ഹാമിയ സൈന,"

അമാൽ ഗർഫാൻ അവരെ അഫ്രീന് പരിചയപ്പെടുത്തി.

"ആദാബ് സാഹിബാത്,"

അഫ്രീൻ വലത് കൈ നെറ്റിയിൽ മുട്ടിച്ച് അവരെ അഭിവാദ്യം ചെയ്തു.

"ആദാബ് അൽസുഗ്രാ..."

ഹാമിയ തിരിച്ച് അഫ്രീനെ അഭിവാദ്യം ചെയ്തു.

"അൽസുഗ്രാ!"

💬 Comments

View all comments