Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]
അയാളുടെ വേഷമെങ്കിലും പെട്ടെന്ന് തിടുക്കത്തില്‍ അയാള്‍ അടുത്തുകിടന്ന ബാതിങ്ങ് ടവ്വലെടുത്ത് ദേഹം മറച്ചു. അപ്പോഴേക്കും അഫ്രീന്‍ സ്കാര്‍ഫ് കൊണ്ട് തലമുടി മറച്ചിരുന്നു.
“നിന്‍റെ ക്ലാസ്മേറ്റ് ആണോ?”
അയാള്‍ അറബിയില്‍ മകനോട് ചോദിച്ചു.
“അല്ല അബ്ബാ,”
അവന്‍ അഫ്രീനെ നോക്കി പുഞ്ചിരിച്ചു.
“ഇത് അഫ്രീന്‍ മാഡമാണ്...ഇന്ത്യയില്‍ നിന്ന് വന്നതാണ്. ജേണലിസ്റ്റ്...”
“ആദാബ്, സയ്യിദുന്‍...”
അവള്‍ വലത് കരമുയര്‍ത്തി നെറ്റിയില്‍ ചേര്‍ത്ത് അയാളെ വന്ദിച്ചു.
“ആദാബ് ഉഹ്തി...”
അയാള്‍ അവളെ തിരിച്ച് പ്രത്യഭിവാദ്യം ചെയ്തു.
“റേഹ്മാ, ഇവിടെ വരൂ...”
അയാള്‍ പിമ്പോട്ടു തിരിഞ്ഞ് വീട്ടിലേക്ക് നോക്കി.
അപ്പോൾ വീടിനകത്ത് നിന്നിരുന്ന ഏകദേശം പതിനഞ്ച് വയസ്സുള്ള അതീവ സുന്ദരിയായ ഒരു പെൺകുട്ടി അങ്ങോട്ടേക്ക് ഓടിവന്നു. ഒറ്റ നോട്ടത്തിൽ തന്നെ അഫ്രീന് മനസിലായി അത് ആബിദീന്റെ സഹോദരിയാണ് എന്ന്.
[6:58 AM, 22//2026] Reyman: സ്വർണ്ണ നിറമാണ്. ചാരക്കണ്ണുകൾ. മാതളപ്പഴത്തിൻറെ നിറമുള്ള ചുണ്ടുകൾ. കൗമാരത്തിന്റെ രക്തയോട്ടം അവളുടെ ഓരോ ചലനത്തിലും കത്തി നിന്നു.
അവളും തന്നെ അദ്‌ഭുതത്തോടെ നോക്കുന്നത് അഫ്രീൻ കണ്ടു.
"എന്താ അബ്ബാ?"
അവൾ ചോദിച്ചു. അരാമ്യ ഭാഷയാവണം.
"അതിഥിയാണ്..."
അയാൾ അഫ്രീൻ നോക്കി പറഞ്ഞു.
"ഓക്കേ..."
റേഹ്മ പുഞ്ചിരിച്ചു. പിന്നെ അവൾ അകത്തേക്ക് തിടുക്കത്തിൽ നടന്നു.
"ഞാൻ അടുത്തയാഴ്ച്ച ഇന്ത്യയിലേക്ക് വരുന്നുണ്ട്,"
അയാൾ പുഞ്ചിരിയോടെ പറഞ്ഞു.
"അറിയാം..."
അഫ്രീനും പുഞ്ചിരിച്ചു.
"ട്രേഡ് സമ്മിറ്റിൽ പങ്കെടുക്കാൻ പ്രസിഡണ്ട് ഹിസ് എക്‌സലൻസിയ്ക്കൊപ്പം
"പാലസ്തീനിനെയും ഇസ്രായേലിനെയും പറ്റി എഴുതുമ്പോൾ അനാവശ്യമായ ഒരു ബാലൻസിംഗ് നിങ്ങൾ നടത്തുന്നുണ്ട്,"
അമാൽ ഗർഫാൻ പുഞ്ചിരിയോടെയെങ്കിലും ദൃഢസ്വരത്തിൽ പറഞ്ഞു.
"ഗാസയിലേക്ക് പോകുമ്പോൾ ഒരു കാര്യം ശ്രദ്ധിക്കുക,"
ജയന്തി മേത്ത മുന്നറിയിപ്പ്തന്നിരുന്നു
💬 Comments
View all comments