0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 19.5K

തിരക്കുള്ളയിടമാണ് ആബിദീന്‍റെ വീട് നില്‍ക്കുന്ന താഹാ ഹുസ്സൈന്‍ സ്ട്രീറ്റ്. ഹെലനിസ്റ്റിക് മാതൃകയില്‍ പണിത രണ്ടു നിലക്കെട്ടിടം വെളുപ്പ്‌ നിറത്തില്‍ പെയിന്റ് ചെയ്തിരിക്കുന്നു. പിമ്പില്‍ വളരെ ദൂരെ ഹെര്‍മ്മോന്‍ പര്‍വതം കാണാം. സോളമന്‍ ഉത്തമഗീതത്തില്‍ പറഞ്ഞിരിക്കുന്നത് പോലെ അവിടെ ഇപ്പോഴും പുള്ളിപ്പുലികള്‍ ഉണ്ടാവുമോ? ശൂലോംകാരി സുന്ദരി മുന്തിരിയടയുണ്ടാക്കി സോളമനെ പ്രണയത്തില്‍ മുക്കി കഴിപ്പിച്ചത് ഇവിടെയാണ്‌...

അഫ്രീന്‍ പുഞ്ചിരിയോടെ സ്വയം ഹെര്‍മ്മോന്‍ പര്‍വ്വതങ്ങളിലേക്ക് നോക്കി.

ദൂദായ് മരങ്ങളും അലങ്കാരപ്പനകളും അതിര് തീര്‍ത്ത കോമ്പൌണ്ടിലേക്ക് കാര്‍ പ്രവേശിച്ചു. മുമ്പില്‍ ഒരു സ്വിമ്മിംഗ് പൂളുണ്ട്. അതിന് മുമ്പില്‍ ഏതാനും സണ്‍ലോഞ്ചറുകളും ലോഞ്ചറുകളും സ്വിംഗ് ചെയറുകളുമുണ്ട്.

ഒരു സ്വിംഗ് ചെയറില്‍ വിടര്‍ത്തിപ്പിടിച്ച പത്രവുമായി ദീര്‍ഘകായനായ ഒരു യുവാവിരിക്കുന്നത് അഫ്രീന്‍ കണ്ടു.

“ബ്രദര്‍?”

ഗാരേജില്‍ കാര്‍ പാര്‍ക്ക് ചെയ്യവേ അയാളെ നോക്കി അഫ്രീന്‍ ചോദിച്ചു.

“അല്ല, അബ്ബാ...”

പുറത്തിറങ്ങി സെന്‍സര്‍ ലോക്ക് ചെയ്ത് അവന്‍ പറഞ്ഞു.

“എഹ്?”

അഫ്രീന്‍ മിഴിച്ച കണ്ണുകളോടെ അവനെ നോക്കി.

“അന്‍പത് വയസ്സുള്ള യങ്ങ് മാനാണ് എന്‍റെ അബ്ബാ, കണ്ണുവെച്ചു വശീകരിക്കരുത്, എന്‍റെ ഈമാ കൊന്നു കളയും മാഡത്തെ...”

“പോടാ ഒന്ന്!”

അവന്‍റെ കൈമുട്ടിനു മേല്‍ പിച്ചിക്കൊണ്ട് അവള്‍ പറഞ്ഞു.

“നിങ്ങള്‍ പലസ്തീനികള്‍ അമ്മയെ ‘ഉം’ അല്ലെങ്കില്‍ ‘ഉമ്മഹാത്’ എന്നല്ലേ വിളിക്കാറ്? ഈമാ അറാമിക് അല്ലെ?”

“മാഡം ഞങ്ങള്‍ പാലസ്തീനികളല്ല...”

ആബിദീന്‍ തിരുത്തി.

“ലെബനീസ് ആണ്. ഇവിടെ പാലസ്തീനിലെ ലെബനീസ് എംബസ്സിയില്‍ എന്‍റെ അബ്ബു ജോലി ചെയ്യുന്നു... ലെബാനോനില്‍ ഞങ്ങളുടെ ഭാഷ, അല്ലെങ്കില്‍ ഞങ്ങളുടെ മാതൃഭാഷ അറാമിക് ആണ്... അതാണ്‌...”

അവരെക്കണ്ടിട്ട് ആബിദീന്‍റെ ആബ്ബാ എഴുന്നേറ്റു. ഒരു ചുവന്ന ട്രൌസര്‍ ആയിരുന്നു

💬 Comments

View all comments