Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]
തുടകള്‍ക്കിടയിലെക്ക് വള്ളം പതഞ്ഞുയര്‍ന്നു കയറവേ അഫ്രീന്‍ തീരത്തേക്ക് നോക്കി. ഇപ്പോള്‍ അല്‍പ്പമകലെ ചിലരെയൊക്കെ കാണാന്‍ പറ്റുന്നുണ്ട്. പലരും കടലിലേക്ക് ഇറങ്ങുന്നുണ്ട്.
അവള്‍ കണ്ണുകള്‍ വീണ്ടും പതഞ്ഞു പൊങ്ങുന്ന തിരകളിലെക്ക് നട്ടു. കടലിന്‍റെ താളം, കടലിന്‍റെ സംഗീതം, കടലിന്‍റെ അനന്ത നീലിമ, ആകാശത്തിന്‍റെ പുരുഷവന്യതയ്ക്ക് താഴെ, ഞെരിഞ്ഞു കുതിക്കുന്ന കടല്‍ക്കന്യക!
വെയിലില്‍ തണുത്ത കാറ്റ് മുല കണ്ണുകളെ ഞെരിച്ചു വിടുന്നു.
പക്ഷെ തീരത്ത് ആരുടെയോ സാന്നിധ്യമുണ്ട്! തിരിഞ്ഞുനോക്കാതെ അവള്‍ക്ക് അങ്ങനെ തോന്നി. പുരുഷ സാന്നിധ്യം. അയാളുടെ കണ്ണുകള്‍ തന്നെ പൊതിയുന്നുണ്ട് എന്നും അവള്‍ക്ക് തോന്നി.
ഇപ്പോള്‍ വെറും ബ്രായിലും പാന്‍റ്റിയിലുമാണ് താന്‍. തന്നെ നോക്കി നില്‍ക്കുന്നത് ഒരു പുരുഷനായിരിക്കുമോ?
ആദ്യമായി ബിക്കിനി ധരിച്ച് ബീച്ചില്‍ ഇറങ്ങിയപ്പോള്‍, ഇതുപോലെ ഒരു സങ്കോചത്തിന് താന്‍ വശംവദയായത് അവളോര്‍ത്തു.
വര്‍ഷങ്ങള്‍ക്ക് മുമ്പ്.
മയാമിയിലാണ്. ചുറ്റുമുള്ള പെണ്ണുങ്ങള്‍ എല്ലാവരും തന്നെ ബിക്കിനി മാത്രമോ ടോപ്പ്ലെസ്സായോ ഒക്കെയായിരുന്നു.
എന്നാലും അവിടെ ആദ്യമായി ബിക്കിനി ധരിച്ച് കടലില്‍ ഇറങ്ങുമ്പോള്‍ താന്‍ അല്‍പ്പം സങ്കോചപ്പെട്ടിരുന്നു.
ആ ചിന്തയോടെ അവള്‍ വീണ്ടും തീരത്തേക്ക് തിരിഞ്ഞു നോക്കി.
ഒരു നിമിഷം അഫ്രീന്‍ വിസ്മിതയായി.
“റബ്ബേ...!”
അവളറിയാതെ മന്ത്രിച്ചു.
ആകാശത്ത് നിന്നും പൊട്ടിയിറങ്ങി വന്നത്പോലെ ഒരു ഗന്ധര്‍വ്വന്‍! മീസാന്‍ കല്ലുകള്‍ക്ക് മേലെ മഞ്ഞ ചിത്രശലഭങ്ങള്‍ പൊങ്ങിപ്പറക്കുന്ന, നിലാവുള്ള രാത്രികളില്‍ ഉമ്മുമ്മ പറഞ്ഞു തരുന്ന കഥകളിലുള്ളത് പോലെ അതി സുന്ദരനായ ഹാറൂത്ത് മാലാഖയെപ്പോലെ ഒരു യുവാവ് തന്നെ നോക്കി നില്‍ക്കുന്നു!
താന്‍ നോക്കുന്നത് കണ്ടപ്പോള്‍ അവന്‍ നോട്ടം പിന്‍വലിക്കുന്നു. പക്ഷെ തനിക്ക് കണ്ണുകള്‍ പിന്‍വലിക്കാന്‍ തോന്നുന്നില്ല. ഗ്രീക്ക്കാരനാണോ? അതോ ലെബനീസോ? ചിലപ്പോള്‍ ഈജിപ്ഷ്യന്‍ ആയിരിക്കാം.
💬 Comments
View all comments