0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 19.4K

അയാളുടെ വിടര്‍ന്ന ചാര കണ്ണുകള്‍ തനിക്ക് വ്യക്തമായി കാണാം. പഴുത്ത പപ്പായ കഷണം പോലെയുള്ള ചുണ്ടുകള്‍!

റബ്ബേ, എന്തൊരു ഭംഗിയാണ് അതിന്!

കൊത്തിയുണ്ടാക്കിയത് പോലെയുള്ള നീണ്ടു ഭംഗിയുള്ള മൂക്ക്. അതിനു ഒരു ഗ്രീക്ക് ഭംഗിയുണ്ട്. ആറടിക്ക് മേല്‍ എന്തായാലും ഉയരമുണ്ട്. ഒരു വെളുത്ത ഷര്‍ട്ടും ഒലിവ് പച്ച നിറമുള്ള ഷോട്ട്സുമാണ് വേഷം. ഷര്‍ട്ടിന്‍റെ ആദ്യത്തെ മൂന്ന്‍ ബട്ടണുകള്‍ അഴിച്ചിട്ടിരിക്കുന്നത് കൊണ്ട് വിരിഞ്ഞ മാറിടത്തിന്‍റെ ഭംഗി വ്യക്തമായും കാണാം. ഒതുങ്ങിയുറച്ച വയറിലെ കൊതിപ്പിക്കുന്ന മാംസപേശികളും ഷര്‍ട്ടിന്‍റെ സുതാര്യത കാണിച്ചു തരുന്നുണ്ട്. ഷോട്ട്സിന് താഴെ പുരുഷഭംഗിയും കരുത്തും കാണിച്ചുതരുന്ന തടിച്ച തുടകളുടെ ഭംഗിയില്‍ കണ്ണുകള്‍ തറഞ്ഞപ്പോള്‍ അവള്‍ അറിയാതെ ചുണ്ടുകള്‍ കടിച്ചു.

ഒരു ഫെഡോറാ ടൈപ്പ് തൊപ്പിയിട്ടിട്ടുണ്ട് അയാള്‍. പക്ഷെ നീണ്ട മുടിയുടെ ഭംഗി കാറ്റില്‍ ഒഴുകുകയാണ്!

താന്‍ അയാളെ കണ്ണുകള്‍ കൊണ്ട് കൊത്തിവലിക്കുന്നത് അയാള്‍ കാണുന്നുണ്ട്.

ജൂലായ്‌ മാസത്തിലെ ഈ പ്രഭാതത്തില്‍, പിമ്പില്‍ സുഗന്ധിയായ കാറ്റും തേനിന്‍റെ മണമുള്ള മുന്തിരിത്തോട്ടങ്ങള്‍ നിറഞ്ഞ എന്‍ഗെദി കുന്നുകള്‍ ആണ്. കവിതകള്‍ എഴുതാന്‍ സോളമന്‍ തിരഞ്ഞെടുത്ത ദേവദാരുക്കളുള്ള എന്‍ഗെദി കുന്നുകള്‍. ലബാനോണിലും റാഫയിലും മാത്രം കാണപ്പെടുന്ന വേനല്‍പ്പിറാവുകള്‍ ഇണകളെ തേടുന്ന നേരമാണ് ഇത്.

അതിനടുത്ത കടല്‍ത്തീരത്ത് ഇപ്പോള്‍ ഇവിടെ സോളമന്‍റ്റെ കവിത പോലെ ഭംഗിയുള്ള ഒരു യുവാവ് ഇപ്പോള്‍ തന്‍റെ അര്‍ദ്ധ നഗ്ന രൂപം നോക്കി...

ഓ....

ദേഹം നിറയെ ചൂടുള്ള പുഷ്പ്പങ്ങള്‍ തരിച്ചു പൊങ്ങുന്നത് അവള്‍ അറിഞ്ഞു...

അയാള്‍ മണല്‍പ്പുറത്ത് ഇരിക്കുന്നത് അഫ്രീന്‍ കണ്ടു. തന്‍റെ അര്‍ദ്ധനഗ്ന ശരീരത്തിലേക്ക് അയാള്‍ ഇടയ്ക്കിടെ നോക്കുന്നത് അവള്‍ കണ്ടു.

കൊത്തിപ്പറിക്കുന്ന നോട്ടമല്ല. അത്തരം നോട്ടങ്ങള്‍ക്ക്

💬 Comments

View all comments