Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]
ആബിദ് അവന്‍റെ കാറെടുത്തു.
തെരുവിനിരുവശത്തും മേപ്പിള്‍ മരങ്ങള്‍ വളര്‍ന്നു നിന്നിരുന്നു. ഇലകള്‍ വീണു കിടക്കുന്നുണ്ട്. ഇലകള്‍ ചുവക്കാന്‍ തുടങ്ങിയിട്ടുണ്ട്.
നാലഞ്ച് ദിവസങ്ങള്‍ കഴിഞ്ഞാല്‍ തെരുവ് മുഴുവന്‍ ചുവപ്പ് നിറത്തില്‍ മുങ്ങും, അവള്‍ ഓര്‍ത്തു.
“മാഡം കുടിക്കുമോ?”
ഇബിന്‍ സനാ സ്ട്രീറ്റിലെ ബിലാല്‍ മോസ്ക്ക് പിന്നിട്ടപ്പോള്‍ ആബിദ് ചോദിച്ചു.
“കൊള്ളാല്ലോ ചോദ്യം...”
അവള്‍ അവനെ നോക്കി.
“കണ്ണിലെ കൃഷ്ണമണിപോലെ എന്നോട് നോക്കാന്‍ ഏല്‍പ്പിച്ചതാ നിന്നെ നിന്‍റെ അബ്ബാ. എന്നിട്ട് ചോദിക്കുന്നു, ഞാന്‍ കുടിക്കുമോന്ന്!”
അവന്‍ ചമ്മിയ ഒരു പുഞ്ചിരിയോടെ അവളെ നോക്കി.
“പച്ചവെള്ളം, പാല്‍, കോഫി, ടീ, തേന്‍, ജ്യൂസ് ഇതിനൊക്കെ പുറമേ എന്തേലും കുടിച്ചിട്ടുണ്ടോ നീ?”
അവള്‍ ചോദിച്ചു.
“ഒന്നുരണ്ട് പ്രാവശ്യം...”
“എന്ത്?”
“ഷാംപൈന്‍...ബിയര്‍...”
“അതേയുള്ളൂ?”
അവള്‍ സംശയത്തോടെ അവനെ നോക്കി.
“അതില്‍ക്കൂടുതല്‍ ഒന്നും കുടിച്ചിട്ടില്ല?”
“ഇല്ല മാഡം...”
അവന്‍ വീണ്ടും അവളെ നോക്കി.
കാര്‍ സുല്‍ത്താന്‍ മോസ്ക്ക് കടന്നു.
ഹെബ്രോന്‍ മലകള്‍ തെരുവിനപ്പുറം ആകാശത്തോളം ഉയര്‍ന്നു കാണാന്‍ തുടങ്ങി.
“നല്ല ഭംഗിയാണ് മൌണ്ട് ഹെബ്രോന്‍...”
ആബിദ് തുടര്‍ന്നു.
“സൈലന്‍സ് നിറച്ചും മ്യൂസിക് ആണെന്നൊക്കെ തോന്നും...അപ്പോള്‍ ബിയറോ ഷാംപൈനോ ഉണ്ടെങ്കില്‍..ഒന്നാലോചിച്ചു നോക്കിക്കേ, രസമല്ലേ?”
അവന്‍ അവളെ നോക്കി.
“അല്ല മാഡം ഇതുവരെ കുടിച്ചിട്ടില്ലെങ്കില്‍ വേണ്ട കേട്ടോ...”
“വാങ്ങിച്ചോ...”
അവള്‍ പുഞ്ചിരിയോടെ പറഞ്ഞു.
അവന്‍ അദ്ഭുതത്തോടെ അവളെ നോക്കി.
“സത്യം?”
അവള്‍ തലകുലുക്കി.
അവന്‍ പുറത്തേക്ക് നോക്കി.
“എന്താ വാങ്ങേണ്ടേ?”
അല്‍പ്പമകലെ മദ്യഷോപ്പ് കണ്ട് അവന്‍ ചോദിച്ചു.
“നിനക്ക് ഇഷ്ടമുള്ളത്...”
ഷോപ്പിനടുത്ത് അവന്‍ കാര്‍ നിര്‍ത്തി.
“നിന്‍റെ കയ്യില്‍ ഷെക്കെല്‍ ഉണ്ടോ?”
പാലസ്തീനിയന്‍ കറന്‍സി ന്യൂ ഇസ്രായേലി ഷെക്കെല്‍ എന്നാണ് അറിയപ്പെടുന്നത്. പ്രൈമറി കറന്‍സി അതാണ്.
“ഇല്ല, ലെബനീസ് ദെനാര്‍ ഉണ്ട്...”
പാലസ്തീനിലെ സെക്കന്‍ഡറി കറന്‍സിയാണ് അത്.
“എടാ ഇല്ലെങ്കില്‍ ഞാന്‍ തരാം...”
അവള്‍ പറഞ്ഞു.
“വേണ്ട മാഡം,”
അവന്‍ നിരസിച്ചു.
“എന്‍റെ കയ്യില്‍ ഉണ്ട്...”
അവന്‍ കടയിലേക്ക് കയറി. അഞ്ച് മിനിറ്റ് കഴിഞ്ഞ് ഒരു ക്യാരി ബാഗുമായി തിരികെ വന്നു.
“ഇത് എത്ര എണ്ണമാണ്?”
ബാഗിലേക്ക് നോക്കി നെറ്റി ചുളിച്ച് അവള്‍ ചോദിച്ചു.
“കുറെയുണ്ടല്ലോ..”
“കുറെ ഒന്നുമില്ല. ജസ്റ്റ്
💬 Comments
View all comments