Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]
നാല് ബിയര്‍...”
അവള്‍ അവനെ ഒന്ന് ഗൌരവത്തില്‍ നോക്കി.
പതിയെ നഗരദൃശ്യങ്ങള്‍ അപ്രതക്ഷ്യമായി. അല്‍ മവാസി സ്ട്രീറ്റ് കഴിഞ്ഞപ്പോള്‍ നഗരം പൂര്‍ണ്ണമായും ഗ്രാമദൃശ്യങ്ങള്‍ക്ക് വഴിമാറി. ഒലിവ് പച്ചപ്പ് നിറഞ്ഞ പരിസരമായി പിന്നെ ചുറ്റിലും. കാര്‍ കയറ്റം കയറുകയാണ്. മലകള്‍ക്ക് പിന്നില്‍ മലകള്‍ അങ്ങ് ഉയര്‍ന്നുയര്‍ന്നു പോവുകയാണ്. മലകള്‍ക്ക് മേലെ അഭൌമമായ സംഗീതത്തിന്‍റെ അനുരണനങ്ങള്‍ അവള്‍ക്ക് അനുഭവപ്പെട്ടു.
അസ്രായേല്‍, ഇസ്രാഫില്‍ മാലാഖമാര്‍ പതിയെ, രാഗസൌരഭം പൊഴിക്കുന്നത് പോലെ.
ഒലിവ് മരങ്ങള്‍ക്കിടയിലൂടെ കാര്‍ സാമാന്യം വേഗത്തില്‍ മല കയറിക്കൊണ്ടിരുന്നു. ഒലിവുകള്‍ തളിര്‍ത്ത് തുടങ്ങിയിരിക്കുന്നു. ഇടയ്ക്കിടെ പൂത്തു നില്‍ക്കുന്ന ദേവദാരുക്കള്‍ കണ്ടു. ആകാശം നിറയെ വെള്ളിമേഘങ്ങളാണ്.
“വൌ...”
അവള്‍ അറിയാതെ മന്ത്രിച്ചു.
കവിതയുടെ തന്മാത്രകള്‍ പേറുന്ന ഹൃദയമുള്ള മനുഷ്യരുടെ മുമ്പില്‍ ദൈവം തന്‍റെ രാജകീയ സൌന്ദര്യം കാണിക്കാന്‍ കാത്തു നില്‍ക്കുന്നത് ഇവിടെയാണ്...
അവ പര്‍വ്വതങ്ങളുടെ മഹാ ഔന്നത്യമായും നദികളുടെ നൃത്ത സഞ്ചാരമായും മരങ്ങളുടെ പ്രാചീന ഭംഗിയായും ചിത്ര ശലഭങ്ങളുടെയും തുമ്പികളുടേയും സുതാര്യ വിസ്മയമായും തുളുമ്പി നിറയുകയാണ് ഇവിടെ....
അവളുടെ മുഖത്തെ വിസ്മയം അളക്കുകയായിരുന്നു അവന്‍.
“എന്നെ നോക്കാതെ മുമ്പിലെ നേച്ചറിന്‍റെ ബ്യൂട്ടി കാണെടാ...”
അവള്‍ അവന്‍റെ തലയ്ക്ക് ഒരു തട്ട് കൊടുത്തു.
“ഹെബ്രോണിലെ പുലരികളോ, സന്ധ്യകളോ, ഹെബ്രോണില്‍ വിരിയുന്ന മഴവില്ലുകളോ നിലാവോ സംഗീതമോ നിറങ്ങളോ ഒന്നും അഫ്രീന്‍ എന്ന സുന്ദരിയുടെ ഭംഗിയുടെ അടുത്ത് വരില്ല...”
അത് പറഞ്ഞ് അവന്‍ അവളുടെ മുഖത്ത് നോക്കി. അഫ്രീന്‍റെ കണ്ണുകള്‍ അപ്പോള്‍ ഒന്ന് വിടര്‍ന്നുലഞ്ഞു. ഷര്‍ട്ടിനകത്ത് തന്‍റെ മാറിടം തുടിച്ചു തടിക്കുന്നത് അവള്‍ അറിഞ്ഞു.
എന്നെ ഇങ്ങനെ നോക്കല്ലേ ആബിദ്...
അവന്‍റെ കണ്ണുകളില്‍ നിന്നും നോട്ടം മാറ്റാതെ, അവന്‍ കേള്‍ക്കാതെ അവള്‍ മന്ത്രിച്ചു.
നിന്നെ കെട്ടിപ്പിടിക്കാതിരിക്കാന്‍, നിന്‍റെ മൃദുവായ അധരങ്ങളെ ചുംബിച്ചെടുക്കാതിരിക്കാന്‍, മലക്കുകളെ ഭ്രമിപ്പിക്കുന്ന നിന്‍റെ ശരീരത്തില്‍ ചേര്‍ന്ന് ഒട്ടി നില്‍ക്കാതിരിക്കാന്‍ ഞാനിപ്പോള്‍ എന്ത് മാത്രം പണിപ്പെടുന്നുണ്ട് എന്ന് അറിയുന്നുണ്ടോദ് നീ?
“സൌന്ദര്യം കാണാന്‍ എനിക്ക് ഇവിടെ വരേണ്ടതില്ല...”
ദൃശ്യ വിസ്മയങ്ങല്‍ക്കിടയിലൂടെ മുകളിലേക്ക് ഡ്രൈവ് ചെയ്യവേ ആബിദ് തുടര്‍ന്നു.
“അതിന് മാഡത്തിനെ വെറുതെ നോക്കിക്കൊണ്ടിരുന്നാല്‍ മതി...ഞാന്‍ വെറുതെ ഇമ്പ്രെസ്സ് ചെയ്യിക്കാന്‍ പറയുന്നതല്ല...”
വാക്കുകള്‍ നിറയെ സംഗീതമാണ്. നോട്ടത്തില്‍
💬 Comments
View all comments