0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 12462

അടിയില്‍ എന്തിനാണ് കംബളം വിരിച്ചിരിക്കുന്നത്?

മേശയ്ക്ക് വിരിയിടാം.

ഈ മേശയ്ക്ക് വിരിയില്ല.

പകരം അത് ഒരു കംബളത്തിന്‍മേലാണ് ഇരിക്കുന്നത്.

ഒരു ഈജിപ്ഷ്യന്‍ ടേപ്പ്സ്ട്രിയാണ്.

ഫറവോ റഫറന്‍സുകള്‍ ഉണ്ടതില്‍.

അവള്‍ ആ മേശ കംബളത്തില്‍ നിന്നുംമാറ്റി.

ജനലിലൂടെ നോക്കിയപ്പോള്‍ ആബിദീനെ അവിടെയൊന്നും കണ്ടില്ല.

അഫ്രീന്‍ കംബളം മാറ്റി.

പ്രതീക്ഷിച്ചത് പോലെ ഒരു ഇരുമ്പ് ഹുക്ക് കണ്ടു. അതവള്‍ പിടിച്ചുയര്‍ത്തി. ഒരു കോണ്ക്രീറ്റ് ഫലകം അപ്പോള്‍ ഇളകി മാറി.

മുറിയിലെ പ്രകാശത്തില്‍, ഇളക്കി മാറ്റിയ ഫലകത്തിനടിയില്‍ താഴേക്ക് പോകുന്ന പടികള്‍ കണ്ട് അവള്‍ അതിലേക്ക് ഇറങ്ങി.

ഒരു നിലവറയാണ്.

ഒരു ഹാളിന്‍റെ നീളവും വീതിയുമുണ്ട്.

ഒരു കോണില്‍ ഷെല്‍ഫുകള്‍. അതില്‍ നിറയെ പുസ്തകങ്ങള്‍, പഴയ പത്രങ്ങള്‍, മാഗസിനുകള്‍.

പിന്നെ ഫയലുകളും.

പച്ചനിറത്തില്‍, നീല നിറത്തില്‍ പിന്നെ ചുവപ്പിലും.

അവള്‍ ചുവന്ന ഫയല്‍ എടുത്തു.

“ഓരോന്നും വായിക്കാന്‍ സമയമില്ല...”

അവള്‍ സ്വയം പറഞ്ഞു.

“ആ ചെറുക്കന്‍ വരുമ്പോഴേക്കും എല്ലാത്തിന്‍റെയും ഫോട്ടോസ് എടുക്കണം...”

മൊബൈല്‍ ക്യാമറ ഓണ്‍ ചെയ്ത് അവള്‍ തിടുക്കത്തില്‍ അതിലെ എല്ലാ പേപ്പറുകളുടെയും ഫോട്ടോസ് എടുത്തു.

തിടുക്കത്തില്‍ വാച്ച് നോക്കി.

ഇനിയുമുണ്ട്, സമയം.

അവള്‍ നീല ഫയല്‍ എടുത്തു.

അതിലെ പേപ്പറുകളുടെ ചിത്രങ്ങളുമെടുത്തു.

അപ്പോഴേക്കും ഏകദേശം സമയം കഴിയാറായി.

അവള്‍ ഫയലുകള്‍ യാഥാ സ്ഥാനത്ത് വെച്ച് മുകളിലേക്ക് കയറി.

ഫലകം പഴയത് പോലെ വെച്ച് അതിന്മേല്‍ കംബളം നേരത്തെ കണ്ടത് പോലെ ശരിയായി വിരിച്ചു.

പിന്നെ മേശ അതിന്മേലേക്ക് വലിച്ചു കയറ്റി വെച്ചു.

പിന്നെയും അഞ്ചു മിനിറ്റുകള്‍ കഴിഞ്ഞു ആബിദീന്‍ വന്നപ്പോള്‍.

“ഇതാണോ പതിനഞ്ച് മിനിറ്റ്?”

അവള്‍ വന്നപ്പോള്‍ അവള്‍ രൂക്ഷമായ സ്വരത്തില്‍ ചോദിച്ചു.

“ഞങ്ങളുടെ നാട്ടില്‍ ഇതിന് അരമണിക്കൂര്‍ എന്നാ പറയുക!”

“ആണോ?”

ചുറ്റുപാടും ഒന്ന് നോക്കി അവന്‍ ചിരിച്ചു.

“ഫോട്ടോസ് ഒക്കെ എടുത്ത് കഴിഞ്ഞോ?”

അവന്‍ ചോദിച്ചു.

“ആവശ്യത്തിനുള്ളതൊക്കെയായി...”

അവള്‍ പറഞ്ഞു.

**********************

വീട്ടില്‍ എത്തിക്കഴിഞ്ഞ് അഫ്രീന്‍ ആദ്യം ചെയ്തത് ക്യാമറയില്‍ പകര്‍ത്തിയ ഡോക്യുമെന്‍റ്റുകളെ പി ഡി എഫ് ഫയലുകളാക്കുകയെന്നതായിരുന്നു.

ഫോണില്‍, ഗ്യാലറിയില്‍ അവ പരിശോധിക്കുന്നത് അത്ര സുഖകരമല്ല.

അര മണിക്കൂറെടുത്തു എല്ലാ ഡോക്യുമെന്‍റ്റുകളും പി ഡി എഫ്

💬 Comments

View all comments