Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]
രൂപത്തിലാക്കാന്‍.
താന്‍ കൈവെച്ചത്, അന്താരാഷ്ട്രരഹസ്യങ്ങളുടെ കാര്യത്തില്‍, ഒരു തിമിംഗലത്തിന്‍റെ മേലെ ആണെന്ന് അഫ്രീന് തോന്നി ഓരോ ഫയലിലൂടെയും കടന്നുപോയപ്പോള്‍.
തുര്‍ക്കി -ചൈന മിസൈല്‍ ഡീല്‍, സിന്ധ്- പ്രവിശ്യാ ഗവര്‍ണര്‍ അമേരിക്കയുമായി നടത്തിയ ആയുധ ഇടപാടുകള്‍, ഡിക്ക് ചെനി- ഏരിയല്‍ ഷാരോണിന്‍റെ ഓഷ്യാന ദ്വീപ് സ്വന്തമാക്കല്‍...
ഇതൊക്കെ എപ്പോള്‍ നടന്നു?
അല്‍-ജസീറയും ബി ബിസിയും സി എന്‍ എന്നുമടക്കം ലോകത്തെ വമ്പന്‍ മാധ്യമ ശ്രദ്ധവെട്ടിച്ച് ഇതൊക്കെ എങ്ങനെ സാധിക്കുന്നു?
ലോകത്തെ എത്ര വലിയ കോര്‍പ്പറേറ്റ്, സര്‍ക്കാര്‍ സ്ഥാപനനങ്ങളിലും മീഡിയ സ്പൈ നെറ്റ് വര്‍ക്ക് സജീവമാണ്.
എന്നിട്ടും!
പെട്ടെന്ന് അവളുടെ കണ്ണുകള്‍ ആറാമത്തെ ഡോക്യുമെന്‍റ്റിലെ ഹെഡ്ഢിങ്ങില്‍ തറഞ്ഞു.
ഇന്ത്യ ടൈംസ്: ജയന്തി മേത്ത – ഇര്‍ഷാദ് റാവുത്തര്‍.
അവളുടെ ഇടനെഞ്ച് മിടിച്ച് തരിച്ചു.
ശ്വാസം നിലയ്ക്കുന്ന അനുഭവം!
അല്ലാഹ്!
അവള്‍ മന്ത്രിച്ചു.
എന്താണിതില്‍?
മിടിയ്ക്കുന്ന ഹൃദയത്തോടെ അവള്‍ ആ ഫയലിലൂടെ കണ്ണുകളോടിച്ചു.
ഓരോ ലൈന്‍ പിന്നിടുമ്പോഴും അവളില്‍ ഉദ്വേഗം വര്‍ധിച്ചു.
അവസാനം ഇരിപ്പിടത്തില്‍ നിന്നും എഴുന്നേല്‍ക്കുമ്പോള്‍ അഫ്രീന്‍റെ മനസ്സില്‍ ഉറച്ച ചില തീരുമാനങ്ങള്‍ രൂപപ്പെട്ടിരുന്നു.
***********************
ഇന്ത്യാ ടൈംസിന്‍റെ മാനേജിംഗ് ഡയറക്ക്റ്ററുടെ ഓഫീസ്.
എഫ്സ്റ്റീന്‍ ഫയലുകളെപ്പറ്റി പ്രിന്‍സിപ്പല്‍ കറസ്പ്പോണ്‍ഡെന്‍റ്റ് ശിവ്റാം റെഡ്ഢി തയാറാക്കിയ എഡിറ്റോറിയലിലെ വാക്കുകള്‍ കണ്ണുകള്‍ നട്ടിരിക്കയായിരുന്നു, ജയന്തി മേത്ത.
അപ്പോഴാണ് കതകില്‍ മുട്ടി, കതക് തുറന്ന് അഫ്രീന്‍ അകത്തേക്ക് നോക്കിയത്.
“ആ, കമിന്‍, അഫ്രീന്‍!”
ജയന്തി ഉത്സാഹത്തോടെ, പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.
അഫ്രീന്‍ അകത്ത് കയറി.
“കതക് മുട്ടി വിളിച്ച് അകത്തേക്ക് വരേണ്ട കാര്യമില്ലല്ലോ നിനക്ക്...”
ജയന്തി പറഞ്ഞു.
“പറഞ്ഞിട്ടുണ്ട് ഞാനിത് മുമ്പും...”
അഫ്രീന്‍ പുഞ്ചിരിച്ചു.
“പിന്നെ ഒരു ഹാപ്പി ന്യൂസ് ഉണ്ട് കേട്ടോ...”
ജയന്തി അവളെ പുഞ്ചിരിയോടെ നോക്കി.
“ഒഫീഷ്യല്‍ അനൌണ്‍സ്മെന്‍റ്റ് ഇന്ന് രാവിലെയേ ഉണ്ടാകൂ...പക്ഷെ അതിന് മുമ്പ് നിന്നോട് പറയാം എന്ന് കരുതി...”
അഫ്രീന്‍ പുഞ്ചിരി നില നിര്‍ത്തി അവരെ നോക്കി.
“ഇന്നലെ എഡിറ്റോറിയല്‍ സ്റ്റാഫിന്‍റെ മീറ്റിങ്ങ് ഉണ്ടായിരുന്നു...”
ജയന്തി തുടര്‍ന്നു.
“ഇന്ത്യാ ടൈംസിന്‍റെ ഡെപ്യൂട്ടി എഡിറ്റര്‍ രഘുവീര്‍ സിങ്ങ് ജാദവ് റിട്ടയര്‍ ആകുന്നു അടുത്ത മാസം, എന്നുവെച്ചാല്‍ ഒരാഴ്ച്ച കഴിഞ്ഞ്...ആ സ്ഥാനത്ത് ഞങ്ങള്‍ യുനാനിമസ്സായി തെരഞ്ഞെടുത്തത്
💬 Comments
View all comments