0%

Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]

Author : സ്മിത Read All Parts 12484

സ്ട്രീറ്റിലെ എട്ടാം നമ്പര്‍ അപ്പാര്‍ട്ട്മെന്‍റ്റില്‍ മൊസാദിന്‍റെ ഏജന്‍റ്റ്മാരെത്തി...കോളിങ്ങ് ബെല്ലടിച്ചു. ഡോര്‍ തുറന്ന നിമിഷം കാലില്‍ ഷൂട്ട്‌ ചെയ്തു...എന്നിട്ട് നേരെ കൊണ്ടുപോയി, ഇസ്രായേലിലെ ഗ്വാണ്ടനാമോ ബേ എന്നറിയപ്പെടുന്ന റാമാത്ത് ഹാ ഷാരോണിലേക്ക്...പതിനഞ്ച് ദിവസമാണ്...”

അഫ്രീന്‍ എങ്ങിക്കരഞ്ഞു.

“പതിനഞ്ച് ദിവസമാണ് ഇര്‍ഷാദിനെ അവരവിടെ ടോര്‍ച്ചര്‍ ചെയ്തത്...നഖം എല്ലാം പിഴുത്..കൈ വിരലുകള്‍ ഓരോന്നായി വെട്ടിമാറ്റി, ഓരോ കഷണമായി മുറിക്കുമ്പോഴും വേദനിക്കാന്‍ മാത്രം ജീവനുണ്ട് എന്ന് ഉറപ്പ് വരുത്തി...”

ജയന്തിയുടെ നെറ്റിയില്‍ വിയര്‍പ്പ് ചാലുകള്‍ പടര്‍ന്നു. മേശപ്പുറത്ത് നിന്നും വെള്ളം എടുത്ത് അവര്‍ കുടിച്ചു.

“ഹൌ ക്യാന്‍ യൂ പ്രൂവ് ആള്‍ ദീസ്?”

അവസാനം താഴ്ന്ന ശബ്ദത്തില്‍ അവര്‍ ചോദിച്ചു.

“പ്രൂഫ്‌...?”

അഫ്രീന്‍ പുഞ്ചിരിയോടെ ചോദിച്ചു.

“അതൊക്കെ ഐ എഫ് ജെയുടെ കൈയ്യില്‍ ഭദ്രമായി എത്തി മാഡം...ഇന്‍റെര്‍ നാഷണല്‍ ഫെഡറേഷന്‍ ഓഫ് ജേണലിസ്റ്റസ് എന്ന വേള്‍ഡ് സംഘടനയുടെ ഇന്ത്യന്‍ ചാപ്പ്റ്ററിന്‍റെ വൈസ് പ്രസിഡന്‍റ്റ് അല്ലെ മാഡം? ഇന്‍റെര്‍നാഷണല്‍ കോര്‍ട്ട് ഓഫ് ജസ്റ്റീസിന് അതിന്‍റെ എല്ലാ പകര്‍പ്പുകളും കൈമാറിയിട്ടുണ്ട്. ഇന്നലെത്തന്നെ ഇന്ത്യന്‍ സുപ്രീം കോര്‍ട്ട് ജഡ്ജ് പ്രശാന്ത് യാദവിന് നിങ്ങളെ അറസ്റ്റ് ചെയ്യാനുള്ള ഉത്തരവ് ഐ സി ജെ അയച്ചിട്ടുണ്ട്...മാഡം അല്‍പ്പം കൂടി വെയിറ്റ് ചെയ്‌താല്‍ മതി ജസ്റ്റീസ് പ്രശാന്ത് യാദവ് ഒപ്പിട്ട അറസ്റ്റ് വാറണ്ടുമായി ഡല്‍ഹി പോലീസിപ്പോള്‍ തന്നെ ഇങ്ങെത്തും....”

ജയന്തിയുടെ മുഖം ഭീഷണമായി.

“ഒന്ന് ചോദിച്ചോട്ടെ?”

അഫ്രീന്‍ ജയന്തിയെ നോക്കി.

“കാമുകന്‍ അമാല്‍ ഗര്‍ഫാന്‍ ഇപ്പോള്‍ എവിടെയാണ് എന്നറിയാമോ? എന്‍റെ കൂടെപ്പിറപ്പ്‌ ഇര്‍ഷാദിനെ കൊല്ലിക്കാന്‍ നിങ്ങള്‍ തെരഞ്ഞെടുത്ത ലെബനോണ്‍ എംബസ്സിയിലെ ഡി എച്ച് എം അമാല്‍ ഗര്‍ഫാന്‍?”

ജയന്തി മുഖം കുനിച്ചു.

“ഇസ്രായേലി ബോംബിങ്ങില്‍ കൊല്ലപ്പെട്ടു...”

ജയന്തി പതിയെ പറഞ്ഞു.

അവരുടെ കവിളുകളില്‍ കണ്ണുനീര്‍ ചാലുകള്‍ ഒഴുകിയിറങ്ങുന്നത് അഫ്രീന്‍ കണ്ടു.

“റോയുടെ ഫീല്‍ഡ് എജന്‍റ്റ്മാരില്‍ ഒരു സോഫിയ ഉണ്ട്...കേട്ടിട്ടുണ്ടോ അവരെപ്പറ്റി?”

അഫ്രീന്‍ ചോദിച്ചു.

“സോഫിയ ജേക്കബ്?”

ജയന്തി ചോദിച്ചു.

“അതെ...”

അഫ്രീന്‍ പറഞ്ഞു.

“സോഫിയ ജേക്കബ്..തിരുവല്ലാക്കാരി അച്ചായത്തി... ആമസോണ്‍ കാട്ടില്‍പ്പോയി കാട്ടാനയുടെ വാലോ അങ്ങ് കേരളത്തില്‍ വയനാടന്‍ കാടുകളില്‍ നിന്ന് പുലിനഖമോ കൊണ്ടുവരാമോ എന്ന് ചോദിച്ചാല്‍ സാക്ഷാല്‍ കാട്ടാനയേയും പുലിയെയും ചുമന്ന് കൊണ്ട്

💬 Comments

View all comments