Chapter Title : ഹെബ്രോണിലെ ഒലിവ് പൂക്കള്‍ [സ്മിത]
വരും അവള്‍....”
അഫ്രീന്‍ പറയുന്നത് മനസ്സിലായിട്ടില്ല എന്ന അര്‍ത്ഥത്തില്‍ ജയന്തി അവളെ നോക്കി.
“കൊല്ലം ഒന്നായി അവള്‍ അമാല്‍ ഗര്‍ഫാനെ ട്രാക്ക് ചെയ്യുന്നു...”
അഫ്രീന്‍ തുടര്‍ന്നു.
“നിങ്ങടെ ഹാര്‍വാഡ് കാമുകന്‍റെ ട്രാക്ക് റെക്കോഡ് നല്ല കേമമാണ്...ബോക്കോ ഹറാമിന്‍റെ ആയുധ സപ്ലൈയര്‍, ഐ എസ്സിന് സ്ട്രാറ്റജിക്ക് വിവരങ്ങള്‍ കൈമാറുന്നവന്‍... പാക്കിസ്ഥാന്‍ ഐ എസ് ഐക്ക് മിസ്സൈല്‍ ഡെവലപ്പ് ചെയ്യാന്‍ സയന്‍റ്റിസ്റ്റുകളെ എത്തിച്ചു കൊടുത്തവന്‍...”
ജയന്തിയുടെ കണ്ണുകള്‍ മിഴിഞ്ഞു.
“എന്‍റെ ക്ലാസ് മേറ്റ് ആണ് സോഫിയ....”
അഫ്രീന്‍ തുടര്‍ന്നു.
“സെന്‍റ്റ് തെരേസാസില്‍...അവളെ ചെന്നു കണ്ടു. വിവരം പറഞ്ഞു. അവളുടെ മുമ്പിലെത്തിച്ചു കൊടുത്തു....”
ജയന്തിയുടെ കണ്ണുകള്‍ അവളുടെ നേരെ ക്രൌര്യം പൂണ്ട് വിടര്‍ന്നു.
“സോഫിയ ഷൂട്ട് ചെയ്യുന്നതിന് മുമ്പ് കാരണം പറയുന്ന കൂട്ടത്തില്‍ ഇര്‍ഷാദിന്‍റെ കാര്യം പറഞ്ഞു നിങ്ങടെ കാമുകനോട്....ഒറ്റ വെടി. നെറ്റിക്ക്...കാമുകന്‍ ഡിം!!”
ജയന്തി തളര്‍ന്ന് ചെയറില്‍ അമര്‍ന്നു.
“നിന്‍റെ മാനേജിങ്ങ് ഡയറക്ക്റ്റര്‍ ജയന്തി ഡാഷ് മോളെ എപ്പഴാ തട്ടേണ്ടേ എന്നാ പിന്നെ സോഫിയ എന്നോട് ചോദിച്ചേ...”
അഫ്രീന്‍ തുടര്‍ന്നു.
“ഞാന്‍ പറഞ്ഞു, അവള്‍ക്ക് വേണ്ടത് ഇന്‍റെര്‍നാഷണല്‍ വെടിയാണ്...അതിനുള്ളതൊക്കെ ഞാന്‍ ചെയ്തിട്ടുണ്ട്...ദാ എത്തിയല്ലോ...”
അത് പറഞ്ഞ് അഫ്രീന്‍ വാതില്‍ക്കലേക്ക് നോക്കി.
അപ്പോള്‍ പുറത്ത്,കാല്‍പ്പെരുമാറ്റങ്ങള്‍ കേട്ടു. തുടര്‍ന്ന് കതകില്‍ മുട്ടും.
“ഓപ്പണ്‍ ദ ഡോര്‍ ആന്‍ഡ് റിസീവ് യുവര്‍ ഗസ്റ്റസ്...”
അഫ്രീന്‍ മന്ത്രിച്ചു.
ജയന്തി തളര്‍ന്നിരുന്നതല്ലാതെ പ്രതികരിച്ചില്ല.
കതകിലെ ശബ്ദം തുടര്‍ന്നപ്പോള്‍ അത് തുറക്കാന്‍ അഫ്രീന്‍ മുമ്പോട്ട് നീങ്ങി.
അതിന് മുമ്പ് തന്നെ പുറത്തുള്ളവര്‍ കതക് തള്ളിത്തുറന്ന് അകത്തേക്ക് കയറി.
യൂണിഫോമില്‍ പോലീസ് ഉദ്യോഗസ്ഥര്‍.
അവര്‍ ജയന്തിയെ സമീപിച്ചു.
“ഐം മനീഷ ഗുപ്ത...”
ജയന്തിയെ സമീപിച്ച് ഓഫീസര്‍ പറഞ്ഞു.
“സര്‍ക്കിള്‍ ഇന്‍സ്പെക്ട്ടര്‍...നിങ്ങള്‍ക്കെതിരെ ഒരറസ്റ്റ് വാറണ്ട് ഉണ്ട്.പ്ലീസ് കോപ്പറേറ്റ്....”
കൂടെയുള്ള ഉദ്യോഗസ്ഥര്‍ ജയന്തിയെപ്പിടിച്ച് പുറത്തേക്ക് നടത്തി.
മനീഷ ഗുപ്ത അഫ്രീനെ നോക്കി പുഞ്ചിരിച്ചു.
“എവിടെയാ മാഡം അടുത്ത അപ്പോയിന്‍റ്റ്മെന്‍റ്റ്?”
മനീഷയുടെ ചോദ്യം കേട്ട് ജയന്തി തരിഞ്ഞു നിന്ന് അഫ്രീനെ നോക്കി.
“ബി ബി സിയില്‍....”
അഫ്രീന്‍ പറഞ്ഞത് ജയന്തി കേട്ടു.
“ഇന്‍റെറിം ന്യൂസ് ഡയറക്ക്റ്റര്‍...ഇന്നലെ ആണ് ഓര്‍ഡര്‍ കൈപ്പറ്റിയത്...നാളെ ജോയിന്‍ ചെയ്യുന്നു...”
അഫ്രീന്‍ പറഞ്ഞത്
💬 Comments
View all comments