Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]
ഷോയുടെ ഇന്സ്ട്രോ ദൃശ്യമായി...!
ഇന്നത്തെ ഷോ കഴിഞ്ഞ മരവിപ്പോടെ രണ്ടുപേർ മൂട്ടിലെ വേര് ചെത്തിക്കളഞ്ഞുകൊണ്ട് എഴുന്നേറ്റു. അമ്മച്ചൻ്റെ കയ്യിലെ കഞ്ഞിപ്പാത്രം കൂടെ വാങ്ങിച്ചുകൊണ്ട് അമ്മ അടുക്കളയിലേക്ക് നിരങ്ങി....!
അമ്മച്ചൻ മുറിയിലേക്ക് വച്ച് പിടിക്കുകയാണ്. കുറെ നേരമായി പിടിച്ചുവച്ച മൂത്രം കളയാനുള്ള വെപ്രാളത്തിലാണ് മൂപ്പര്....!
ക്ലോക്കിൽ മണി എട്ടടിച്ചു....!
ഇനി അധികം വൈകാതെ എല്ലാ പണിയും തീർത്ത് മേമ വരും. അതിനു മുമ്പായി ചില കാര്യങ്ങൾ നേരയാക്കാനുണ്ട്...!
ഞാൻ വേഗം മുകളിലേക്ക് ചെന്നു....!
എന്റെ മുറി അടച്ചു പൂട്ടണം..! ഇന്നലത്തെപ്പോലെ എന്തെങ്കിലും തരികിട കാണിച്ചാൽ ഇതിനകത്തോട്ട് കയറാൻ പറ്റരുത്....!
ഓടാമ്പലുണ്ടെങ്കിലും അതിന്റെ താക്കോൽ പുറത്ത് നിന്ന് പൂട്ടാനായി എവിടെയാണെന്നറിയില്ലായിരുന്നു. മുറി മുഴുവൻ തിരഞ്ഞ് ഒടുക്കം അലമാരയുടെ മുകളിൽ നിന്നും സാധനം കിട്ടി....!
മൊബൈലുമെടുത്ത് പുറത്തിറങ്ങിയ ശേഷം അതടച്ചു പൂട്ടി. ഇനി ഒന്നും പേടിക്കാനില്ല....!
ഞാനൊരു നിശ്വാസത്തോടെ ബാൽക്കണിയുടെ അടഞ്ഞു കിടക്കുന്ന വാതിലിലേക്ക് ചാരി. വരട്ടെ...കാണാല്ലോ ഇന്നെങ്ങനെ കബളിപ്പിക്കുമെന്ന്..!...!
മിനിട്ടുകൾ കടന്നുപോയി....!
ആ സമയം മുറ്റം നിറഞ്ഞു നിന്ന പ്രകാശം അണഞ്ഞു. ഉമ്മറത്തെ വാതിൽ അടയുന്ന ശബ്ദം കേൾക്കാം...മിനിട്ടുകൾ... ഹാളിലെ ലൈറ്റണഞ്ഞു....!
താഴേയ്ക്ക് മെല്ലെ ഒന്നെത്തി നോക്കിയപ്പോൾ മേമ. കോണിപ്പടികയറാൻ
തുടങ്ങിക്കഴിഞ്ഞിരുന്നു...!
മാർജ്ജാര പാദങ്ങളോടെ ഞാൻ വേഗം മേമയുടെ മുറിയിലേക്ക് കയറി. ശേഷം ഒന്നുമറിയാത്തത് പോലെ തലയണയെടുത്ത് ക്രാസിയിൽ വച്ച് അതിലേക്ക് ചാരിക്കിടന്ന് മൊബൈലെടുത്ത് നോക്കാൻ തുടങ്ങി....!
സെക്കന്റുകൾ കഴിഞ്ഞപ്പോൾ വാതിൽക്കൽ ഒരു നിഴൽ പ്രത്യക്ഷപ്പെട്ടു...!
"ആഹ്.. വന്നോ..?!!"
അപ്പൊ മാത്രം കണ്ടപോലെ ഞാനൊരു പുഞ്ചിരി സമ്മാനിച്ചു...!
"നീ ഇന്നും ഇവിടെയാണോ"..?"
മേമയുടെ മുഖത്തൊരു ചെറിയ പരിഭ്രമമുണ്ട്.... "
"ആഹ്....എന്തെങ്കിലും
💬 Comments
View all comments