Chapter Title : ഹേമലത എന്റെ മേമ 13 [കർണ്ണൻ]
വേണ്ടേ..?”
മഷി പുരണ്ട വിരൽത്തുമ്പ് കൺപോളയിലൂടെ മെല്ലെ ഓടിച്ചു കൊണ്ടാണ് ചോദ്യം. കുളത്തിൽ വച്ച് നടന്നതൊന്നും ഓർമ്മയില്ലെന്ന മട്ടിലാണ് മുഖഭാവം....!
"ഒന്നുല്ല...ശരിക്കൊന്ന് കാണാൻ വന്നതാ..!!"
ഞാനാ സൗന്ദര്യം കണ്ണുകളാൽ ഒപ്പിയെടുത്തുകൊണ്ട് കട്ടിലിലേക്കിരുന്നു....!
കണ്ണെഴുത്ത് പൂർത്തിയാക്കി വിരലിൽ പുരണ്ട കണ്മഷി മുടിയിൽ തേച്ചു കളഞ്ഞുകൊണ്ട് മേമ എന്റെ നേരെ തിരിഞ്ഞു. നിഗൂഢമായൊരു തിളക്കം ആ കണ്ണുകളിൽ തെളിഞ്ഞു നിന്നിരുന്നു...!
"എന്താ മോന്റെ ഉദ്ദേശം...ഉം..?!"
"എന്തുദ്ദേശം...ഈ കളറിൽ കണ്ടപ്പോ ഒടുക്കത്തെ ലുക്ക്..അതൊന്നു അടുത്തു കാണാന് വച്ച് വന്നതല്ലേ..!!"
കള്ളത്തരം ഒരു നേർത്ത ചിരിയായി എൻ്റെ മുഖത്ത് തെളിഞ്ഞു നിന്നു...!
"ഉംമ് ഉം "..!!
'എനിക്കെല്ലാം മനസ്സിലാവുന്നുണ്ട്' എന്നൊരു ഭാവത്തോടെ തലയാട്ടിക്കൊണ്ട് മേമ കണ്ണാടിയിൽ ഒട്ടിച്ചു വച്ചിരുന്ന ചെറിയ സ്റ്റിക്കർ പൊട്ടെടുത്തു നെറ്റിയിൽ പതിപ്പിച്ചു....!
"നോക്കട്ടെ.!!"
പൊട്ടുവച്ച മുഖം കാണാനുള്ള കൊതിയോടെ ഞാൻ എഴുന്നേറ്റ് ആ തോളിൽ പിടിച്ച് മെല്ലെ തിരിച്ചു. പ്രതിഷേധങ്ങളൊന്നുമില്ലാതെ അവർ എനിക്ക് നേരെ തിരിഞ്ഞു....!
"എന്റെ പള്ളി...!"
ആ നിറസൗന്ദര്യത്തിൽ മുഴുകിപ്പോയ എന്നിൽ നിന്നും ഒരു ആശ്ചര്യസ്വരം പുറത്തു ചാടി. ശരിക്കും അതിനും മാത്രമുണ്ടായിരുന്നു ആ കാഴ്ച.. നിറനിലാവത്ത് നൂലിഴപോലെ പെയ്തിറങ്ങുന്ന ശീതമഴ കാണുമ്പോഴുള്ള ഒരു സുഖം..!
"...ഒന്നും പറയാനില്ല...കെട്ടിപ്പിടിച്ചൊരുമ്മ തരാനാണ് തോന്നുന്നത്..!"
കൊതി പിടിച്ചൊരു ചിരിയോടെ മനസ്സിലുള്ളത് അതേപോലെ പുറത്തോട്ടിട്ടു...!
"മതി....ചാട്ടമൊക്കെ മനസ്സിലാവുന്നുണ്ട്..!"
മേമയുടെ മുഖത്ത് തെല്ലൊരു ഗൗരവം പടർന്നു...!
"പ്രായത്തിന്റെ ബുദ്ധിമോശാണല്ലോന്ന് കരുതിയാണ് അവിടുന്ന് ഞാൻ ക്ഷമിച്ചത്. ഇത് സ്ഥിരം പണിയാക്കാനാണ് പദ്ധതിയെങ്കിൽ എൻ്റെ കയ്യിൻ്റെ ചൂട് മോനറിയും.!"!!
അത് നല്ല അസ്സലൊരു ഉഡായിപ്പ് ഭീഷണിയാണെന്ന് അറിയാവുന്നതിനാൽ ഞാൻ പതറിയതേയില്ല. മുഖത്തും വാക്കുകളിലും എത്ര
💬 Comments
View all comments