Chapter Title : ഹേമലത എന്റെ മേമ 7 [കർണ്ണൻ]
ആശ്രയിച്ച് പട്ടിണി കിടക്കാനുള്ള മണ്ടത്തരമൊന്നും ഞാൻ കാണിക്കില്ല.... കൂടെ നിന്ന് പറഞ്ഞു തരാം...!"
അവരൊന്നു കുലുങ്ങിച്ചിരിച്ചു....!
അത് ഓക്കെ.. മേമ ഒപ്പമുണ്ടെങ്കിൽ അതല്ല അതിനപ്പുറവും ചെയ്യും. ആ സാമീപ്യം അത്രയേറെ എന്നെ സ്വാധീനിക്കുന്നുണ്ട്....!
ടാബ്ലെറ്റും കുടിക്കാൻ വെള്ളവും കൊടുത്ത ശേഷം കഴിച്ച പാത്രങ്ങളെടുത്ത് ഞാനടുക്കളയിലേക്ക് നടന്നു. ഒരു മിനിറ്റ് കഴിഞ്ഞപ്പോൾ അവരും പിന്നാലെ എത്തി....!
സ്ലാബിനോട് ചേർന്ന് ഒരു കസേരയിലിരുന്ന ശേഷം അവരെനിക്കുള്ള നിർദ്ദേശങ്ങൾ നൽകിത്തുടങ്ങി....!
അതനുസരിച്ച് കുക്കറിൽ അരിയിടുന്നതൊക്കെ വേഗത്തിലങ്ങ് പഠിച്ചെടുത്തു...!
"മൂന്നു വിസിൽ കേട്ടാ ഓഫാക്കിയേക്ക്... വേറൊന്നും ചെയ്യണ്ട..."!!
തളർന്ന സ്വരത്തിൽ പറഞ്ഞുകൊണ്ട് അവർ ബദ്ധപ്പെട്ട് എഴുന്നേറ്റു....,!
"ഞാൻ കൊറച്ചുടെ കിടക്കട്ടെ...തീരെ വയ്യ..തല കറങ്ങുന്നപോലൊക്കെ തോന്നുന്നു..."
ആ അവസ്ഥ എന്നെ വല്ലാതെ അസ്വസ്ഥതപ്പെടുത്തുന്നുണ്ടായിരുന്നു. പാവത്തിന് ശരിക്കൊന്നു നിൽക്കാൻ തന്നെ കഴിയുന്നില്ല. ഞാൻ പെട്ടെന്ന് തന്നെ ആ കൈവണ്ണയിൽ പിടിച്ചു താങ്ങി....!
“വേണ്ടെടാ...അത്രയ്ക്കൊന്നൂല്ലാ..."
അവർ എന്റെ പിടുത്തം വിടുവിക്കാൻ നോക്കി...!
"മേമ ചുമ്മാ ഇരി..എനിക്ക് പ്രായശ്ചിത്തം ചെയ്യാനുള്ള അവസരമാണ്...നശിപ്പിക്കല്ലേ..!"
ഒരു തമാശപോലെ ചൂടായിക്കൊണ്ടാണ് പറഞ്ഞതെങ്കിലും മനസ്സിൽ കുറ്റബോധം വല്ലാതെ നുരയിടുന്നുണ്ടായിരുന്നു....!
"നീ സെന്റിയടിച്ച് എന്നെ ധർമ്മ സങ്കടത്തിലാക്കാതെടാ ചെക്കാ... സൂക്കേട് മാറീട്ട് പകരം വീട്ടാനുള്ളതാ..."
തളർന്നു പതിഞ്ഞ സ്വരത്തിൽ പറഞ്ഞു കൊണ്ട് അവർ കോണിപ്പടിയിലേക്ക് നടന്നു. കൈവണ്ണയിൽ മുറുകെപ്പിടിച്ച് ഞാനവരെ താങ്ങി നടത്തി...!
"അയ്യോ എന്തുപറ്റി... വല്ലടത്തും വീണോ..?"
ഉമ്മറവാതിൽ കടന്ന് വന്ന അമ്മമ്മ അന്ധാളിച്ചു നോക്കുകയാണ്....!
ഈശ്വരാ ഇനിയിവിടെ വെടി പൊട്ടിക്കേണ്ടി വരുമല്ലോ.....!
"വീണിട്ടൊന്നുല്ല... മുറീലാക്കീട്ട് വരാം....നിക്ക്..!"
ഉച്ചത്തിൽ പറഞ്ഞത് പോരാതെ ആംഗ്യഭാഷയും കൂടെ എടുത്ത് പ്രയോഗിച്ചു....!
ഭാഗ്യം..അമ്മമ്മ കൂളായി...!
"ഇനി മതി..ഞാൻ പൊയ്ക്കോളാം..."!!
💬 Comments
View all comments