0%

Chapter Title : ഹേമോഹനം 3 [ManuS]

Author : മന്മഥൻ Read All Parts 1.5K

വാങ്ങണം..... മോഹൻ.... മോഡേൺ ടൈപ്പ്..... അവൾ വീണ്ടും അവൻ്റെ കാലിൽ ചവിട്ടി.....

അവിടെ നിന്നും അവൾക്കിഷ്ടപ്പെട്ടതെല്ലാം വാങ്ങി.... ഒരു നീല ജീൻസും വൈറ്റ് ഷർട്ടും ഹേമ മോഹന് വേണ്ടി സെലക്ട് ചെയ്തു....

നമുക്ക് അവിടെക്കൂടെ കേറാം മോഹൻ... വസ്ത്രങ്ങൾ വാങ്ങിയിറങ്ങിയ ഹേമ ഒരു ജുവലറി ഷോപ്പ് ചൂണ്ടി കാണിച്ചു.... എനിക്ക് ഒരു ജിമിക്കി കൂടി വേണം....

ഹേമ ഒരു പൂമ്പാറ്റയെ പ്പോലെ പറന്ന് തുടങ്ങി.....

ഹേമേച്ചീ....... പിന്നിൽ നിന്നുള്ള വിളികേട്ട് ഹേമയും മോഹനും ഒരു പേലെ തിരിഞ്ഞു.......

ജീൻസും ഷർട്ടും ഇട്ട ഒരു ചെറുപ്പക്കാരൻ..... ഒത്തശരീരം....... കണ്ടാൽ 30 ൽ താഴെ വയസ്സുതോന്നും......

മോഹന് ആളെ മനസ്സിലായില്ല..... അവൻ ഹേമയെ നോക്കി.....

എന്നെ മനസ്സിലായോ.... ഹേമേച്ചിക്ക്.... ചെറുപ്പക്കാരൻ ചോദിച്ചു....

ഹരീ....... നീ ഗൾഫിൽ നിന്ന് എപ്പോ എത്തി......

ഹേമ അതിശയത്തോടെ ചോദിച്ചു.... ശ്രീനിലയത്തിലെ രാമൻ വൈദ്യരുടെ മകനാ.... ഗൾഫിലാരുന്നു.... ഹേമ മോഹന് പരിചയപ്പെടുത്തി.....

നീ പോകുമ്പോൾ മോഹൻ ഇവിടെയില്ലായിരുന്നു....

ഇത് മോഹൻ കൃഷിയും കാര്യങ്ങളും എല്ലാം മോഹനാണ് നോക്കി നടത്തുന്നത്.....

ഹരി മോഹന് നേരെ കൈനീട്ടി...... മോഹൻ കൈ കൊടുത്തു.....

എൻ്റെ ഹേമേച്ചീ..... ഞാൻ ഇന്നലെ വന്നതെയുള്ളു..... ഇനി പോണില്ല...... ഇവിടെ ഒരു ആയുർവേദ തിരുമ്മലും തടവലും ഒക്കെ ഉള്ള ഒരു സംഭവം തുടങ്ങണം..... സുകുമാരൻ വൈദ്യരുമായി ചേർന്ന് അതിന് വേണ്ടി വന്നതാ.....

നിൻ്റെ അച്ചൻ്റെ ശത്രു അല്ലെ സുകുമാരൻ വൈദ്യർ.... ഹേമ ചോദിച്ചു.....

അതൊക്കെ പണ്ട്.... ഇപ്പോ രാണ്ടാളും നല്ല കൂട്ടാ...... ഇവിടെ ഇപ്പോ ആയുർവേദിക് മസ്സാജിന് നല്ല സ്കോപ്പാ.... അവിടെയും ഇത് തന്നെയാ പണി.....

💬 Comments

View all comments