Chapter Title : Hero 2 [Doli]
എന്നിൽ നിന്നും വിട്ട് മാറാൻ നോക്കുന്നത് എന്നും അത് എൻ്റെ നല്ലതിന് വേണ്ടി ആണെന്നും എനിക്ക് അറിയാം... താങ്ക്സ് സൂര്യ ഫോർ ലൗവിങ് മീ ബാക്ക്....?
ഇരിക്ക് ഞാൻ അവളോട് കൈ തട്ടി പറഞ്ഞു....
അവൾ വന്ന് എൻ്റെ അടുത്ത് ഇരുന്ന് എൻ്റെ കൈക്കുള്ളിൽ കൂടെ കൈ ഇട്ട് പിടിചു
ഞാൻ വിടാൻ നോക്കിയെങ്കിലും അവൾ വിട്ടില്ല...
ശ്രീ നിനക്ക് വല്ല ബോധവും ഉണ്ടോ നീ എന്താ ഈ ചെയ്യുന്നത് എന്ന്...
ഉണ്ട്
നാളെ നിൻ്റെ വീട്ടുകാർ എന്നെ വേണ്ട എന്ന് പറഞ്ഞാ നീ എന്ത് ചെയ്യും വിൽ യു ചൂസ് മി ഓർ യുർ ഫാമിലി.....
അതിന് നിന്നെ ഉൾകൊള്ളാൻ പറ്റാത്ത എന്താ കുഴപ്പം നിനക്ക് ഉള്ളത്... എൻ്റെ ഫാമിലി കുറച്ച് പുരോകമനം ഉള്ള കുടുംബം ആണ്....
ശെരി നാളെ നീ നല്ല ഒരു പോസിഷനിൽ എത്തി അപ്പോ ഞാൻ ഒരു പണിയും ഇല്ലാതെ തെണ്ടി നടക്കുവാ അപ്പോ എന്ത് ചെയ്യും....
അങ്ങനെ ഒന്നും ഇല്ല ടാ ഒന്നുമില്ലെങ്കിലും നീ ഒരു സ്പോർട്സ് മാൻ അല്ലേ ബീ പോസിറ്റിവ് ... ബേബി
എന്ത്
ബേബി
അയ്യ അത്രയ്ക്കൊന്നും വേണ്ട....നീ ഞാൻ ചോദിച്ചതിന് ഉത്തരം പറ ....
ഞാൻ നോക്കും നിന്നെ ഉറപ്പ് നീ ഒന്നും ചെയ്യണ്ട എന്നെയും നമ്മടെ കുട്ടികളെയും പൊന്ന് പോലെ നോക്കിയാ മതി അത്ര തന്നെ...
ഓ അവിടെ വരെ ആയി കാര്യങ്ങൾ ....
ഞാൻ വളരെ ഫാസ്റ്റ് ആണ്....
എൻ്റെ ലാസ്റ്റ് ചോദ്യം
ഇനിയും ഉണ്ടോ.... ചോദിക്ക്
എന്നെ പറ്റി നിനക്ക് എന്തൊക്കെ അറിയാം .....
നീ പാർത്ഥൻ ... S/O late വിഷ്ണു ദേവൻ & രേവതി നമ്പൂതിരി.... ശ്രീജയ യുടെ വരാൻ ഇരിക്കുന്ന വരൻ ഇത്രയും മതി
എൻ്റെ കണ്ണുകൾ അറിയാതെ നിറഞ്ഞു പോയി....
സൂര്യ എനിക്കറിയാം നിൻ്റെ ആദ്യത്തെ പ്രശ്നം ഒറ്റപ്പെട്ട ജീവിതം ആണ് ... പക്ഷേ ഈ നിമിഷം മുതൽ നിനക്ക് ഞാൻ ഉണ്ട് എന്തൊക്കെ വന്നാലും ഞാൻ നോക്കിക്കോളാം എനിക്ക് നിന്നെ അത്ര ഇഷ്ടാ....?
നിന്നിൽ
💬 Comments
View all comments