Chapter Title : Hero 2 [Doli]
കള്ളം പറഞ്ഞു അല്ലെടാ
അത് പിന്നെ നിന്നെ ഒഴുവാക്കാൻ വേണ്ടി....അല്ല നീ എന്നെ എന്തിനാ ഇപ്പൊ തല്ലിയത്
അത് പിന്നെ എനിക്ക് എന്ന് എന്ത് വിഷമം ആയി എന്ന് അറിയാമോ
അതിന് തല്ലണോ നമ്മൾ ക്ളോസ് ആയി കുറച്ച് സമയം അല്ലേ ആയുള്ളൂ....
എനിക്ക് അങ്ങനെ ഒന്നും ഇല്ല ഞാൻ പെട്ടെന്ന് കമ്പനി ആവും അവൾ തല ആട്ടികൊണ്ട് പറഞ്ഞു....
ഞാൻ അങ്ങനെ അല്ലാ എനിക്ക് കുറച്ച് സമയം ആവും....
എടുത്തോ സമയം എടുത്തോ പക്ഷേ എന്നോട് മാത്രമേ ക്ളോസ് ആവാൻ പാടുള്ളൂ അല്ലെങ്കിൽ നീ ക്ളോസ് ആവും
നീ ഇങ്ങനെ ആണ്. ലെ ഒരു മിനിറ്റ് മിണ്ടാതെ ഇരിക്കില്ല അല്ലേ.....
ഇല്ല ഞാൻ ഒരു വായാടി ആണ്......
അതെ കണ്ടാലും പറയും....
എടാ നീ എവിടെ ആണ് പഠിച്ചത് ഒക്കെ ....
അത് ഞാ
ഞാൻ എന്താ ഈ കാണുന്നത് ഹേ നന്ദൻ , പറഞ്ഞോണ്ട് വന്നു റെമോയും മറിയയും കൂടെ ഉണ്ട്.....
ഇതെപ്പോ സംഭവിച്ചു.... മറിയ ചോദിച്ചു....
ദേ ഇപ്പൊ ശ്രീ ചിരിച്ചോണ്ട് പറഞ്ഞു.... അപ്പോ എൻ്റെ സഹായം ഏറ്റല്ലെ നന്ദൻ അവളോട് ചോദിച്ചു...
എന്ത് സഹായം ഞാൻ അവനെ നോക്കി ചോദിച്ചു...
അതൊക്കെ രഹസ്യം ആണ് ശ്രീ എന്നെ നോക്കി പറഞ്ഞു....
പറയടാ നന്ദ
ഒന്നുമില്ല നീ എന്താ ഒറക്കത്തിൽ പറഞ്ഞത് എന്ന് ഞാൻ ആണ് പറഞ്ഞ് കൊടുത്തത്....
ഫക്ക്... അപ്പോ ഇവൾ എന്നോട് പറഞ്ഞത് ഒക്കെ...
തള്ളായിരിക്കും നന്ദൻ പറഞ്ഞു....
ശെരി.നീ ബാഗ് തന്നെ ഞാൻ പോട്ടെ....
ഇന്നാ....
നന്ദൻ: അയ്യോ എങ്ങോട്ടാ പോവുന്നത്
ഞാൻ : എനിക്ക് ഒരാളെ കാണാൻ ഉണ്ട് ....
റെമോ : ചുമ്മാ നിനക്ക് ഈ സിറ്റിയിൽ ഞങ്ങളെ മാത്രം ആണ് ആകെ അറിയുന്നത് .....
ഞാൻ : അല്ല എനിക്ക് ഈ വീക്ക് ഒരു സ്ഥലം വരെ പോണം കൊറച്ച് പണി ഉണ്ട് അപ്പോ അതിന് പൈസ വേണം അതിനാ.....
ശ്രീ : പൈസ ഞാൻ തരാം....
ഞാൻ : ഞാൻ ഒരു കാര്യം പറഞ്ഞേക്കാം
💬 Comments
View all comments