Chapter Title : Hero 2 [Doli]
കഴിപ്പിൻ്റെ എടയിൽ തന്നെ ബെൽ അടിച്ചു....
എല്ലാരും വേഗം വേഗം കഴിച്ച് കഴിഞ്ഞ് ക്ലാസിലേക്ക് ഓടി....
ക്ലാസ്സിലേക്ക് കേറി ഒരു നിമിഷം കഴിഞ്ഞാണ് അവർക്ക് മനസ്സിലായത് അവരുടെ കൂടെ ഉള്ള എന്നെ കാണാനില്ല എന്ന കാര്യം....??
എടാ ആ പട്ടി മുങ്ങി റെമോ ശ്രീയോട് പറഞ്ഞു
അവൻ മാത്രം അല്ലടാ അവൻ്റെ മനസാക്ഷിയും മുങ്ങി ശ്രീ ഇടുപ്പിൽ കൈ വച്ച് പറഞ്ഞു....
എനിക്ക് അവരെ കാണണം റെമോ തമാശക്ക് കരയും പോലെ പറഞ്ഞു....
മിണ്ടാതെ അവിടെ ഇരി ഇനി ഒന്നും ചെയ്യാൻ പറ്റില്ല ടാ അവൾ അതും പറഞ്ഞ് സീറ്റിലേക്ക് പോയി....
അവരെ പറ്റിച്ച് മുങ്ങിയ സന്തോഷത്തിൽ നന്ദൻ എന്നെ നോക്കി ചിരിച്ചു....അളിയാ നാളെ പഞിക്കിടും നോക്കിക്കോ...
അതിന് നാളെ ആര് വരുന്നു... ഇങ്ങോട്ട്
അപ്പോ നാളെ നീ ഇല്ലെ അവൻ എന്നെ അൽഭുതതോടെ നോക്കി പറഞ്ഞു....
ഓ ഇല്ല
നാളെ എന്താണ് ഇനി....
നാളെ എനിക്ക് പനി ആണ്....
നീ കാര്യം പറ സൂര്യ
അളിയാ നന്ദ നമ്മക്ക് ലീവ് എത്ര ദിവസം ആണ്.....
12 ദിവസം
അല്ല 9 അല്ലേ എപ്പോഴും
അല്ല അത് കഴിഞ്ഞ് എന്തോ ലീവ് ഉണ്ട് ശ്രീ ആണ് പറഞ്ഞത്.....
എപ്പോ തുടങ്ങും
നാളെ ആണ് ലാസ്റ്റ് ദിവസം
നാളെ ആണല്ലേ......
ഞാൻ നാളെയും കാണില്ല അപ്പോ 13 ദിവസം
എന്താണോ നാളെ ഇനി.....നീ കാര്യം പറ.....
എനിക്ക് ഡെയ്‌ലി കോളജിൽ വരാൻ ബുദ്ധിമുട്ട് ഉണ്ട് ഞാൻ ഫിസിക്കലി ഫിറ്റ് അല്ല എന്ന് ഒരു സർട്ടിഫിക്കറ്റ് ഉണ്ടാക്കണം അതിനാ....
അങ്ങനെ ഒന്നും കിട്ടില്ല ....
ഞാൻ ഒന്ന് നോക്കട്ടെ കിട്ടുമോ എന്ന്
അപ്പോ ഞാൻ നാളെ ലീവ് ആണ്.... ആരെങ്കിലും ചോദിച്ചാ പനി ആണ് എന്ന് പറഞ്ഞാ മതി ....
അവനും ആയി സംസാരിച്ച് ഇരുന്നു വൈകുന്നേരം ആയപ്പോ വീട്ടിൽ പോയി....
രാത്രി ശ്രീ എന്നെ വിളിച്ചു ..
ഹലോ
?
ഹലോ
നിനക്ക് എന്നെ ശെരിക്കും ഇഷ്ടം ആണോ അതോ വെറുതെ എന്നെ സമാധാനിപ്പിക്കാൻ വേണ്ടി പറഞ്ഞതോ ഇഷ്ടം ആണ്
💬 Comments
View all comments