Chapter Title : Hero 2 [Doli]
സമയം ചെലവാകും ഒന്നിച്ച് .....
വേണ്ട നീ ക്ളാസിൽ പോ ക്ളാസ് ടോപ്പർ വെറുതെ എൻ്റെ കൂടെ നടന്ന് സമയം കളയണ്ട.....
അപ്പ9 നമ്മൾ നേരിട്ട് ഇനി എത്ര ദിവസം കഴിഞ്ഞാ കാണുക.....
പറയുന്ന കേട്ട തോന്നും നമ്മൾ തമ്മിൽ കൊറേ കാലത്തെ പരിചയം ഉണ്ടെന്ന്.....
അങ്ങനെ അല്ല ടാ
പിന്നെ
നീ എന്താ ഒട്ടും റൊമാൻ്റിക് അല്ലാത്തത് സൂര്യ....
എൻ്റെ പൊന്നെ എനിക്ക് ഇവിടെ ഒടുക്കത്തെ തല വേദന ആണ്.... വെയിലത്ത് നടന്നിട്ട് തൊന്നുന്നു
രണ്ടും കൂടെ ഞങ്ങളെയും പറ്റിച്ച് എങ്ങോട്ടാ മുങ്ങിയത് റോമാറോൻ്റെ മുന്നിൽ ഒന്നും പോയി പെടണ്ട കേട്ടോ പാവം ചെക്കൻ ഒറ്റക്ക് പെട്ടു.....
അവൻ വരില്ല അവന് ക്ളാസ് കട്ട് അടിക്കാൻ ഉള്ള ധൈര്യം ഒന്നും ഇല്ല...
അതെ സൂര്യ
പറ
നീയും വരുന്നാ എൻ്റെ കൂടെ....
എങ്ങോട്ട്
നാട്ടിലേക്ക്
അയ്യോ ഞാൻ ഇല്ല
അതെന്താ...
എന്തിനാ ഞാൻ വരുന്നേ....
വെറുതെ
എൻ്റെ മോളെ നിൻ്റെ സംസാരത്തിൽ നിന്നെ അറിയാം വെറും ഫോർമാലിറ്റി ഡയലോഗ് ആണെന്ന്....
മനസ്സിലായി അല്ലേ.....
അതെ നീ കുറച്ച് കൂടെ ചൈൽഡിഷ് ആയി ഉള്ള പെരുമാറ്റം മാറണം കേട്ടോ....
എടാ ഞാൻ ഒടുക്കത്തെ സീരിയസ് ആണ് പിന്നെ നിന്നോട് ആയത് കൊണ്ടാണ് ഞാൻ .....
ആണോ, പക്ഷേ ഇത് ഇച്ചിരി ക്രിഞ്ച് ആയി തോന്നുന്നു....എനിക്ക് ലീഡർ ശ്രീയെ ആണ് ഇഷ്ടം സീരിയസ് ആയ അതെ സമയം വളരെ കാര്യപ്രപ്തി ഒക്കെ ഉള്ള ശ്രീ....
ആണോ...
അതെ
ഇപ്പൊ കുറച്ച് റൊമാൻ്റിക് ആയല്ലോ മോൻ....
ശെരി ശെരി നീ വച്ചോ നാളെ കോളജിൽ പോവാൻ ഉള്ളതല്ലേ .....
പിന്നെ വക്കാം
വേറെ എന്താ
എന്തെങ്കിലും പറ
എന്തെങ്കിലും എന്ന് വച്ചാ എന്ത് പറയാൻ ആണ്....
എന്തെങ്കിലും
ഞാൻ ഇല്ലെ ഇവിടെ വന്നപ്പോ പ്ളാൻ ചെയ്ത പോലെ ഒന്നും അല്ല കാര്യങ്ങൽ നടന്നത്
അതെന്താ ടാ
ഞാൻ ഇവിടെ വരുമ്പോ വിചാരിച്ചത് ആരും ആയി ഒരു കമ്പനിയും പാടില്ല നമ്മൾ ഉണ്ട് നമ്മടെ കാര്യം എങ്ങനെ എങ്കിലും ഒരു കൊല്ലം തീർക്കുക
💬 Comments
View all comments