0%

Chapter Title : Hero 3 [Doli]

Author : kkstories Read All Parts 769

പറ്റി പോയി... അളിയാ നീ അതൊക്കെ വിട് ഇനി ആരെയും പേടിക്കാൻ ഇല്ല

അതിന് അല്ലെങ്കിലും എനിക്ക് ആരെയും പേടി ഇല്ല നമ്മൾ വിചാരിച്ച പോലെ ഒന്നും നടന്നില്ലല്ലോ ടാ

എല്ലാത്തിനും കാരണം അവൾ ആണ്

നിന്നോട് ഞാൻ അന്നെ പറഞ്ഞത് ആണ് അവളെ ഒരുപാട് അടുപ്പിക്കണ്ട എന്ന് ഇപ്പൊ എന്തായി....

ടാ സൂര്യ

എന്താ ടാ

ഇനി എന്താ കുറച്ച് ദിവസം കോളജ് ഇല്ല

അതിന്

അല്ല നല്ല കാറ്റ് ബീച്ച് നല്ല സുഖം ഇങ്ങനെ ഇരിക്കാൻ അല്ലേ...

ഹാ

അതെ വെശക്കുന്ന്

ഹൊ എടാ എല്ലാരും അറിഞ്ഞ് കാണോ

എടാ ഇതിന് എന്താ നമ്മൾ ഇവിടെ വരുന്ന മുന്നേ പരിചയം ഉണ്ട് എന്ന് അവരൊക്കെ അറിഞ്ഞ ഇപ്പൊ എന്താ

ശെരി ആണ് എന്ത് സീൻ ....

ഇത്ര ഒക്കെ ആയില്ലേ രണ്ടെണ്ണം അടിച്ചാലോ

പ്പാ നടക്ക് മരുന്ന് വാങ്ങി തരാം തല്ല് കൊണ്ടതല്ലെ

ഇതേ സമയം

ശ്രീ : എടി ഞാൻ അവനെ കൊണ്ട് സത്യം പറയിക്കാൻ വേണ്ടി ആണ് അങ്ങനെ ചെയ്തത്

മറിയ : പോട്ടെ ഡീ സാരം ഇല്ല നീ വിഷമിക്കണ്ട

നന്ദൻ : നീ എന്തിനാ എപ്പോഴും ഇങ്ങനെ അവൻ്റെ കാര്യം തപ്പി തപ്പി നടക്കുന്നത്....

ശ്രീ : പിന്നെ അവൻ എൻ്റെ ബോയ് ഫ്രണ്ട് അല്ലേ അവനെ പറ്റി ഞാൻ എല്ലാം അറിയണ്ടേ നന്ദ

നന്ദൻ : എന്നിട്ട് ഇപ്പൊ ബോയ് ഫ്രണ്ട് എവിടെ നോക്കി ഇരുന്നോ എനിക്ക് അറിയാവുന്നത് വച്ച് സൂര്യ നിൻ്റെ മുഖത്ത് പോലും ഇനി നോക്കില്ല ....

മറിയ : ഒന്ന് പോടാ ശ്രീ നീ പേടിക്കണ്ട ഞാൻ റെമോനൊട് സംസാരിച്ച് ശെരി ആക്കാം

നന്ദൻ : കൊള്ളാം ആദ്യം നീ നിൻ്റെ കാര്യം ശെരി ആക്ക്

മറിയ : എൻ്റെ കാര്യം എന്താ

നന്ദൻ : നീ അവനെ കാണുമ്പോ നോക്ക് അപ്പോ അറിയാം ഞാൻ പോണു

മറിയ : ഇനി റെമോ എന്നെ തേക്കുവോ ഡീ

ശ്രീ : ഒന്ന് പോടി ഇവിടെ

💬 Comments

View all comments