Chapter Title : Hero 4 [Doli]
മോളെ ചെക്കൻ്റെ ഭാഗ്രൗണ്ട് അറിയാതെ ആണ് നീ സംസാരിക്കുന്നത്
ഞാൻ : നമ്മക്ക് വല്ലതും കഴിക്കാം എന്താ...
റെമോ : നല്ല വിശപ്പ് ഉച്ചക്കത്തെ വൻ ശോകം ഫൂഡ് ആയിരുന്നു....
ഞങ്ങൾ ഫൂഡ് കഴിക്കാൻ വണ്ടി നിർത്തി...
ഞാൻ : എന്താ നിൻ്റെ മുഖം ഇങ്ങനെ ഇരിക്കുന്നത്
ശ്രീ : ഒന്നുമില്ല കല്യാണത്തിന് പോവാൻ പറ്റാത്തത് ഒരു ചെറിയ വിഷമം ഉണ്ട് അത്ര തന്നെ .....
റെനോ : നിനക്ക് പോണോ കല്യാണത്തിന് പറ മച്ചാനെ വണ്ടി എട് കൈ തരിക്കുന്നു ....
ഞാൻ : നീ പറ പോണോ ഒറ്റ സ്ട്രാച്ച് മൂന് മണിക്കൂർ പറ...
ശ്രീ : ആണോ .... ? ഞാൻ ചേച്ചിയെ വിളിച്ച് ചോദിക്കട്ടെ....
ഞാൻ : ചോദിക്ക് ചോദിക്ക്....
അവൾ ചേച്ചിയെ വിളിച്ച് ചോദിച്ചു....
ശ്രീ : ചേച്ചി വേണ്ട പറഞു....
റെമോ : ശെരി ഒരു ലോങ്ങ് ട്രിപ്പ് ആണ് കാൻസൽ ആയത്...
ഞാൻ : ?...
അവിടെ നിന്ന് ഇറങ്ങി....
ശ്രീ : ഞാൻ ഫ്രണ്ടിൽ ഇരിക്കാം സൂര്യ നീ വണ്ടി എടുക്ക്....
ഞങ്ങള് അങ്ങനെ ഓരോന്നും സംസാരിച്ച് വീണ്ടും യാത്ര തുടങ്ങി....
റെമോ : ശ്രീ ഗ്ലൗ ബോക്‌സിൽ ഫോൺ ഉണ്ട് അത് ഒന്ന് എടുത്ത് താ ...
ശ്രീ അത് തുറന്ന് നോക്കി
രണ്ട് മൂന്ന് നോട്ടീസ് ഉണ്ട് പിന്നെ ഒരു ഫോണും....
ഇത് ആരുടെ ആണ്
റെമോ : ഇവൻ്റെ
ശ്രീ : എടാ പട്ടി ഫോൺ തൊട്ട് കാർ വരെ ഉണ്ടായിട്ട് ആണ് നീ എല്ലാവരുടെ മുന്നിൽ ഒരു ഊള ഡ്രസ്സ് ഇട്ട് ആളുകളുടെ കണ്ണിൽ പൊടി ഇട്ടത്....
ഞാൻ : അതെന്താ വച്ചാല് നമ്മൾ ഇതൊക്കെ കാട്ടിയ ആളുകൾ നമ്മളെ ശ്രെഡിക്കും പൊട്ടൻ ആയാ ആരും വലിയ മൈന്ഡ് ആക്കില്ല ....
ശ്രീ : എന്നാലും നിൻ്റെ പ്ളാൻ അഭാരം തന്നെ അന്ന് നീ കാറിൻ്റെ ഡോർ തുറക്കുന്നത് എങ്ങനെ ആണ് എന്ന് വരെ എന്നോട് ചോദിച്ചില്ലെ അത്ര പെർഫെക്റ്റ് അഭിനയം
💬 Comments
View all comments