0%

Chapter Title : Hero 4 [Doli]

Author : kkstories Read All Parts 614

ഫൂഡ് കഴിക്കാൻ തുടങ്ങി....

റെമോ : ചിക്കൻ കൊള്ളില്ല അല്ലേ

ഞാൻ : പോരാ അല്ലെടാ.... ഇന്ദ്രൻ വക്കുന്നത് പോലെ ഇല്ല

റെമോ : എത്തും ആയിട്ട് ഇതിനെ കമ്പയർ പോലും ചെയ്യാൻ പറ്റില്ല

മറിയ : അയാള് ഷെഫ് ആണോ

റെമോ : അല്ല ഓൾ റൗണ്ടർ

മറിയ : എന്ന് വച്ചാ

റെമോ : എന്ന് വച്ചാ ഷെഫ്, ക്രിക്കറ്റ്, കാർ ഡ്രൈവിംഗ്, ബൈക് പിന്നെ പറയാൻ ഇല്ല , പിന്നെ മെയിൻ ഫോട്ടോഗ്രഫി ഏക്സ്പേർട്ട് ആണ് പിന്നെ ചെണ്ട അങ്ങനെ ആണ് ഓൾ റൗണ്ടർ എന്ന പേര് വന്നത്....

ഞാൻ : ബോക്‌സിങ്

റെമോ : ശെരി ആണ് ബോക്സിങ് അതിൽ ഇവനും ഉണ്ട് ....നിങൾ ശ്രദ്ധിച്ച് നോക്കിയാ കാണും ഹരിയുടെ കണ്ണിന് ചുറ്റും ഉള്ള ഒരു കറുപ്പ് പിന്നെ പുരികത്തിൽ ഉള്ള ചെറിയ പാട്.... അത് നമ്മടെ സാർ സമ്മാനിച്ചത് ആണ്....

ഞാൻ : ?

ശ്രീ :ഇവനൊക്കെ ടാ നിർത്തിയ എന്ത് പറഞ്ഞ് തുടാങ്ങിയാലും അവസാനം വല്ലവൻ്റെയും നെഞ്ചത്ത് കേറിയ കഥ തന്നെ പറയാൻ ഉള്ളോ നിങ്ങൾക്ക്....

റെമോ : നുമ്മ സീൻ ആണ് ബ്രോ....

മറിയ : നിങൾ എന്നും നേരത്തെ ഈ എട്ട് മണി ഒക്കെ ആവുമ്പോ കഴിക്കോ....

റെമോ : ഉം കഴിക്കും എന്നിട്ട് പത്ത് മണി ആവുമ്പോ വീണ്ടും കഴിക്കും ....

ശ്രീ : വല്ലവനും പട്ടിയെ പോലെ തല്ലി കൈയ്യും കാലും ഒടിച്ച് അവിടെ ഇടുമ്പോ മനസ്സിലാവും ശെരിക്കും ഉള്ള സീൻ....

ശ്രീ : അയ്യോ ചേച്ചി വിളിക്കുന്നു.... മിണ്ടല്ലെ.. ഹലോ ചേച്ചി പറ .... ഇല്ല മറിയയുടെ വീട്ടിൽ ആണ്.... പോണോ....ആ ഓക്കേ.... ?നോക്കാം ചേച്ചി ഫ്രണ്ട്സ് ഉണ്ട്... ശെരി....

മറിയ : എന്താ

ശ്രീ : ഡീ ചേച്ചി വിളിച്ചത്. വീട്ടിലോട്ടു പോയില്ലേ ചോദിക്കാൻ ആണ്....

ഞാൻ : പിടിച്ചോ

ശ്രീ : പിടിചു സീൻ ഇല്ല....ചേച്ചി എനിക്ക് സപ്പോർട്ട് ആണ് ....

റെമോ : കൊള്ളാം എന്തായാലും.... . .

💬 Comments

View all comments