Chapter Title : Hero 9 [Doli]
ഞാൻ : ഒന്ന് പോടാ...
അടുത്ത ദിവസം തന്നെ പെണക്കം ഒക്കെ തീർത്ത് ഞങ്ങള് രണ്ടും നിശ്ചയത്തിന് ഒരുങ്ങി ശ്രീടെ വീടിൻ്റെ അടുത്ത് ഉള്ള ഒരു മണ്ഡപത്തിൽ വച്ച് നിശ്ചയം ശെരി ആയി... പേടിച്ച പോലെ ഒന്നും ഉണ്ടായില്ല എൻ്റെ നല്ല കാലത്തിന് അടുത്ത ആഴ്ച തന്നെ കല്യാണത്തിന് പറ്റിയ ഒരു മുഹൂർത്തം കിട്ടിയത് കൊണ്ട് ഭാഗ്യായി....
ഞാൻ അവളുടെ കണ്ണിൽ നോക്കി മോതിരം ഇട്ട് കൊടുത്തു....
അവളെൻ്റെ കൈ പിടിച്ച് മോതിരം ഇട്ട് ആരും കാണാതെ കൈ പിടിച്ച് ഒരു സ്റ്റമ്പിങ് ചെയ്തു അതും നഖം വച്ച്...
പിന്നെ വാരി കൊടുക്കൽ ആയി അതായി ഇതായി ഫോട്ടോ എടുക്കൽ.. ഒരു വഴിക്ക് എല്ലാം തീർന്നു....
പിന്നെ ശടപടെന്ന് കാര്യങ്ങൽ ആയി ....
നാളെ വെളുത്താൽ കല്യാണം ....
ഇന്ന് രാവിലെ തന്നെ. അവസാന ഘട്ട ഒരുക്കങ്ങൾ ഒക്കെ പൂർത്തിയാക്കി ....
പെട്ടെന്ന് അത് സംഭവിച്ചു.... റിയലൈസേഷൻ അയ്യോ നാളെ ഒരുപാട് പേരുടെ മുന്നിൽ സ്റ്റേജിൽ കേറി പോണം .... ? എല്ലാരും എന്നെ തന്നെ നോക്കി ഇരിക്കും ടിക്ടോക്കിൽ കണ്ട പോലെ വലം വക്കുമ്പോ മുണ്ട് അഴിഞ്ഞ് പോയാ... താലി കെട്ടുമ്പോ കൈ വെറ വന്ന എന്ത് ചെയ്യും ... നടക്കുന്ന വഴിക്ക് സ്റ്റെപ്പിൽ മറിഞ്ഞ് വീണാ എന്ത് ചെയ്യും .... അണ്ടി ഏത് നേരത്താണോ ... അല്ലെങ്കിലും രണ്ട് പേര് കല്യാണം കഴിക്കുന്നത് കാണാൻ എന്തിനാ ഈ നാട് മുഴുവൻ വരുന്നത് ... വിളിച്ചെന്ന് വച്ച് വരണോ...
എന്നെ പിന്നിൽ വന്ന് ആരോ തട്ടി....
💬 Comments
View all comments