Chapter Title : Hero 9 [Doli]
....എൻ്റെ കാലിൽ കേറി പിടിച്ചു.... ????
ഞാൻ ഉള്ളിലെ ചിരി ഒതുക്കി... ശ്രീക്കുട്ടാ ഇത് നോക്ക് ഞാൻ നിന്നെ പേടിപ്പിച്ചതാ ഡീ നോക്ക് വയറ് ആണ് ...?
ശ്രീ : സൂര്യ മതി നാളെ കാലത്ത് കാണാം ബാക്കി ഞാൻ അപ്പഴെ പറഞ്ഞതാ വേണ്ടാന്ന്....
അവള് വെയർത്ത് കുളിച്ച ലക്ഷണം ഒണ്ട്...
ഞാൻ : കഴിഞ്ഞു ഇനി ഒന്നും ഇല്ല ...
ശ്രീ : വിടല്ലേ പ്ളീസ് എനിക്ക് പേടി ആവുന്നു ...
ഞാൻ കൈ എത്തിച്ച് ലൈറ്റ് ഇട്ടു
നീ വാ മൊഖം കഴുകിയാ ശെരി ആവും വാ ...
ഞാൻ അവളെയും കൊണ്ട് ബാത്ത് റൂമിലെക്ക് പോയി ...
ശ്രീ തണുത്ത വെള്ളം കൊണ്ട്. മൊഖം കഴുകി കണ്ണാടി നോക്കി തുടച്ചു....
ഞാൻ അവളെ പിന്നിൽ കൂടെ ചേർത്ത് പിടിച്ച് പിടിച്ച് തോളിൽ തല വച്ച് കണ്ണാടിയിലേക്ക് നോക്കി നിന്ന് അവളെയും ചേർത്ത് ആടിക്കൊണ്ട് നിന്നു....
ശ്രീ : എന്തീയ്യാ നീ ...
ഞാൻ : ഫൺ വിത്ത് ബേബ്....
ശ്രീ : ഓരോരോ നട്ടപ്രാന്ത് ?
ഞാൻ : ഇച്ചിരി വട്ട് നല്ലതാ മോളെ കുസുമം...
ശ്രീ : ശെരിക്കും ഇപ്പഴാ ഞാൻ ലൈഫ് ഒന്ന് എൻജോയ് ചെയ്യുന്നത് ....
ഞാൻ : ഇഷ്‌ട്ടായോ എൻ്റെ ലൈഫ് സ്റ്റൈല്
ശ്രീ : ദ ബെസ്റ്റ് ....
ഞാൻ : so..will you marry me....
ഞാൻ അവളെ വിട്ട് മാറി ഒറ്റ കാലിൽ നിന്ന് ചോദിച്ചു...
ശ്രീ : എടാ മണ്ടാ ഒറ്റ കാലിൽ അല്ല മുട്ടിൽ നിന്നാ ചോദിക്കണ്ടത്
ഞാൻ ,: കുനിയാൻ വൈയ്യ ഡീ വയസ്സായി... പറ
ശ്രീ : മുട്ടിൽ നിന്നാ പറയാ
ഞാൻ : ശെരി ...
ഞാൻ നെലത്തേക്ക് ഒറ്റ താഴൽ താണ് മുട്ടിൽ നിന്നു...
ഞാൻ : പറ....will you marry me...?
അവൾടെ മൊഖം വാടി കണ്ണ് കലങ്ങി
ശ്രീ എന്നെ വയ്യറ്റിൽ ചേർത്ത് പിടിച്ച് കരയാൻ തൊടങ്ങി
ഞാൻ : എല്ലാത്തിനും കരയാതെ
💬 Comments
View all comments