Chapter Title : Hero 9 [Doli]
പോവാൻ പറ്റില്ല ...
ശ്രീ : എന്നിട്ട് ഇതും കൊണ്ട് അല്ലേ നമ്മള് മൈസൂർ ഒക്കെ പോയത്
ഞാൻ : അത് അന്ന് ഇത് ഇന്ന് ...
ശ്രീ : പൈസ ഞാൻ ഇടാം
ഞാൻ : എന്നാ നീ ഒരു കാര്യം ചെയ്യ് നിൻ്റെ വണ്ടി എടുത്ത് ഇവരെയും കൊണ്ട് പൊക്കോ ഞാൻ ഇല്ല ....അല്ലെങ്കിൽ വേണ്ട വണ്ടി നീ എടുത്തോ നിങ്ങള് പൊക്കോ എന്നിട്ട് ...
ശ്രീ : എന്ത്ന്നാ സൂര്യ പ്ളീസ് ...
ഞാൻ : ചുമ്മാ ഇരി ശ്രീയെ ശാഠ്യം പിടിക്കാതെ ...
നന്ദൻ : എന്താ മക്കളെ അടി ആണോ
ഞാൻ : ചുമ്മാ അടുത്ത വള്ളി ട്രിപ്പ് പോണം പോലും....
നന്ദൻ : അത്രേ ഉള്ളോ
ഞാൻ : ?
ശ്രീ : ഇവന് സ്വന്തം ആയി വണ്ടി ഉള്ളതിൻ്റെ അഹങ്കാരം ആണ് നാറി
ഞാൻ : അങ്ങനെ ഒന്നും അല്ല ഇപ്പൊ ഒരു ഇതില്ല വേണേ അടുത്ത വീക്ക് പോവാം ...
നന്ദൻ : അത് ന്യായം ആയ ഒരു ഇതാണ്
ശ്രീ : പറ്റില്ല ....
ഞാൻ : എങ്കിൽ രാത്രി മുഴുവൻ നീ വണ്ടി ഓടിക്കണം
ശ്രീ : അത് അ
നന്ദൻ : ആ ഇ ഉ അല്ല പറ്റില്ലല്ലോ അപ്പോ ചുപ്പ് രഹോ...?
ഞാൻ : കൊറച്ച് കൂടുന്നുണ്ട് രണ്ടെണ്ണം കിട്ടുമ്പോ ശെരി ആവും ശ്രീ : അതിമോഹം ?
ഞാൻ : തരട്ടെ ഡീ ?
ശ്രീ : പോടാ തെണ്ടി
⏩ 23:23
ഞാൻ : ദേഷ്യം ആണോ
ശ്രീ : എന്തിന്
ഞാൻ : ട്രിപ്പ് പോണ്ട പറഞ്ഞതിന്
ശ്രീ : ഏയ് ഇല്ല ....
ഞാൻ അവളെ ബ്ലാങ്കറ്റിൻ്റെ അടിയിൽ കൂടെ ചേർത്തി പിടിച്ച് അടുത്തേക്ക് വലിച്ചു...
ശ്രീ എൻ്റെ മുടിയിൽ തടവി എൻ്റെ കവിളിൽ ഉമ്മ വച്ച് എന്നെ കെട്ടിപ്പിടിച്ചു ...
ഞാൻ : അതെ നമ്മക്ക് അടുത്ത വീക്ക് എന്തായാലും പോവാം നല്ല അടിപൊളി
💬 Comments
View all comments