Chapter Title : Hero [Doli]
അങ്ങനെ ഓഫീസിൽ പോയി ഡീൻ വന്ന് കണ്ട് സംസാരിച്ചു മൂപ്പർ കുറച്ച് കര്യങ്ങൾ പറഞ്ഞു ..... എല്ലാം ഒന്ന് വിടാതെ കെട്ട് മനസ്സിലാക്കി......
അപ്പോഴേക്കും ലോങ് ബെൽ അടിച്ചു.....
അവൻ ക്ലാസ്സ് ലക്ഷ്യം ആക്കി നടന്നു....
ഉള്ളിൽ അവന്മാർ ഉണ്ട്.....
പാച്ചു ഒന്ന് പ്രാർത്ഥിച്ച് ഉള്ളിലേക്ക് കയറി..
അവനെ കണ്ട അവന്മാർ പരസ്പരം ഒന്ന് നോക്കി പിന്നെ. അവനെ തന്നെ നോക്കി .... ഒരു ആറ് പെരുണ്ട്......
ഞാൻ ഉള്ളിലേക്ക് കയറി എല്ലാരും എന്നെ ഒന്ന് നോക്കി ഏതാ ഒരു പാവം പയ്യൻ എന്ന മട്ടിൽ ആണ് എല്ലാരുടെയും നോട്ടം .....
ഞാൻ കിട്ടിയ സ്ഥലത്ത് അവന്മാരിൽ നിന്ന് ഒരുപാട് മാറി ഫസ്റ്റ് ഇരുന്നു .....
ഇരുന്നത് തന്നെ ഡെസ്കിൽ തല വച്ച് കിടന്ന ഒരുത്തൻ്റെ കാലിൽ .....
ഹാ ആരടാ ഇത് ... അവൻ പെട്ടന്ന് എണീറ്റു.....
സോറി ബ്രോ ഞാൻ പെട്ടന്ന്..... പാച്ചു അവനോട് ക്ഷമ പറഞ്ഞു....
നീ ഇത്ര കാലം കോമയിൽ ആയിരുന്നോ പാചുവിനേ അടിമുടി നോക്കി അവൻ പറഞ്ഞു. ..
എന്താ ബ്രോ ....
അല്ലാ ഈ വേഷം കണ്ട് പറഞ്ഞതാണ്....
അതിന് പാച്ചു ഒന്നും പറഞ്ഞില്ല....
ഹായ് ഞാൻ റോമേറോ ജയിംസ് നീ എന്നെ റെമോ എന്ന് വിളിച്ചോ....
ഹേയ് റെമോ ബ്രോ .......
ഹമ്.... . . എന്താ ബ്രോ....
എടാ ഉണ്ണാക്കാ പേര് പറ....
പാർത്ഥൻ ബ്രോ എന്നെ പാച്ചു എന്ന് വിളിച്ചോ.....
നീ ആള് ഒരു ഓൾഡ് മോഡൽ ആണെങ്കിലും നിൻ്റെ പേര് കൊള്ളാം.....
ശെരി
💬 Comments
View all comments