Chapter Title : Hero Hero 7 [Doli]
..
നന്ദൻ : ടാ കാര്യം പറ
ഞാൻ : ടാ ഹരിയേ ആരോ കേറി പണിഞ്ഞു...
നന്ദൻ : അയ്യോ ആര്
ഞാൻ : അറിയില്ല...ശിവ മെസ്സേജ് ഇട്ടിരിക്കുന്നു... കാണണം എന്ന്
നന്ദൻ : അളിയാ ശിവയെ പോയി കണ്ടാ പിന്നെ നമ്മൾ ഇതിൽ ഇല്ല കേട്ടല്ലോ...
ഞാൻ : അത് അത്രയേ ഉള്ളൂ....
ഞാൻ : നിർത്തിക്കൊ അവൻ ദേ അവിടെ ഉണ്ട്...
ശിവ : അളിയാ എടുത്തോ എടുത്തോ
ഞാൻ : എന്താ സംഭവം
ശിവ : ടാ ഒന്നും ഇല്ല ആ നാറി ഗോവയിൽ ആണ് അവിടെ അടിച്ച് കിറുങ്ങി വണ്ടി കൊണ്ട് ലോറിയിൽ കേറ്റി അവൻ്റെ നെഞ്ചത്ത് കേറാൻ പോയി....
എന്നിട്ട്
ശിവ : എന്നിട്ട് എന്ത് അവിടെ ഉള്ള ഹിന്ദിക്കാരൻമാർ മൊത്തം കേറി അങ് മേഞ്ഞു...
നന്ദൻ : അങ്ങനെ തന്നെ വേണം നായിൻ്റെ മോന്...
ഞാൻ : മിണ്ടാതെ ഇരി...
ശിവ : അളിയാ ഇതില് രസം എന്താ വച്ചാ അവൻ്റെ കൂടെ ഉണ്ടായിരുന്ന ഒക്കെ കൂടിയ പൊടി എന്തോ വലിച്ച് ഒന്നിനും ബോധം പോലും ഇല്ല ...
നന്ദൻ : ലോറിക്കരുടെ അടി എന്ന് വച്ചാ പഴുക്കും...
ശിവ : അളിയാ പഴുക്കുന്നതല്ല ഇവൻ പുഴുത്ത്....ഇപ്പൊ ഇവിടെ നിന്നും ആളുകൾ ഒക്കെ കൂടെ പോയി കൊണ്ട് വന്ന് ബെഡ് റെസ്റ്റ് ആണ് ആള്....
ഞാൻ : ഹൊ ആശ്വാസം ആയി....
. . പെട്ടെന്ന് ഗ്ലാസ്സിൽ ആരോ തട്ടി
പോലീസ് : എന്താ ടാ ഇവിടെ
ഞാൻ : ഒന്നുമില്ല സാർ കൂട്ടുകാരൻ പോവാ അവനെ കൊണ്ട് ആക്കാൻ വന്നതാ മഴ ആയത് കൊണ്ട് കൂടെ നിന്നു....
ശിവ : അതെ സാർ എന്നെ കൊണ്ടാക്കാൻ വന്നതാ...
ഞാൻ : എന്നിട്ട് വേറെ എന്താ
ശിവ : ഇതിൽ രസം എന്താ വച്ചാ ഇവര് ഗോവയിൽ പോയി ആരുടെയോ വണ്ടി റെൻ്റ് എടുത്ത് അതിനെ അടിച്ച് അച്ചാറാക്കി....
ഞാൻ : കർമ ആണ് മോനെ അവൻ കാരണം
💬 Comments
View all comments