Chapter Title : Hero Hero 7 [Doli]
: നിർത്തിക്കോ ബാക്കി ഞാൻ എടുക്കാം....
ഞാൻ : അഞ്ച് കിലോമീറ്റർ അത്രയേ ഉള്ളൂ....
...
⏩ 10 മിനിറ്റ്
ഞങൾ ഹോട്ടെലിൽ എത്തി ഒറ്റ കിടത്തം പടം ആയി....
പിന്നെ വൈകുന്നേരം ആയപ്പോ കറങ്ങാൻ ഇറങ്ങി നല്ല ഫൂഡ് ഒന്ന് രണ്ട് സ്ഥലത്തും പോയി തിരിച്ച് വന്ന് റസ്റ്റ് എടുത്തു...
പിറ്റേന്ന്... മൈസൂർ ഉള്ള ഒട്ട് മിക്ക സ്ഥലത്തും ഒറ്റ ദിവസം കൊണ്ട് തന്നെ കവർ ചെയ്ത് അടുത്ത് ദിവസത്തേക്ക് പാലസും ഗാർഡനും ബാക്കി ആക്കി....
രാത്രി....
നന്ദൻ : അയ്യോ മതി ആയി... മോനെ... എന്ത് തെരക്കാ ഇവിടെ....
റെമോ : നീ മറ്റെ പോർഷെ കണ്ടോ കിടിലം സാധനം
ഞാൻ : ആ മഞ്ഞ വര ആണ് ലുക്ക്....
നന്ദൻ : എന്താ മറിയാമ്മ പടം ആയോ
ഞാൻ : ചത്ത് ചത്ത് ??
മറിയ : മതി ആയോ എന്നോ ഇവൻ പറഞ്ഞത് പോലെ തന്നെ ചത്ത് ചത്ത്....ഉറങ്ങണം...
നന്ദൻ : നീയോടി....
ശ്രീ : ഞാൻ ഒക്കെ ആണ്....
ഞാൻ : ടാ ഫൂഡ് പറ
പെട്ടെന്ന് ശ്രീയുടെ ഫോൺ അടിചു
ശ്രീ : ഹലോ.... എന്താ മോളെ അടിച്ച് പൊളി ആണോ.... ആണോ ...അയ്യോ... ശെരി....
ഞാൻ : ആരാ എന്താ
ശ്രീ : അത് എൻ്റെ കസിൻ ആണ് ... അവളും ഭർത്താവും ഫ്രണ്ട്സിൻ്റെ കൂടെ ഗോവയ്ക്ക് പോയതാ രാത്രി അവൻ എന്തിനാ പുറത്ത് ഇറങ്ങിയതും ട്രെയ്ൻ മിസ്സ് ആയി...
റെമോ : ഏതാ ഈ മണ്ടൻ
💬 Comments
View all comments