Chapter Title : ഹിമേഷുമാരുടെ കഥ [Karan]
ഞെട്ടി. അതിൽ ഹിമേഷ്!! ആ വീഡിയോയിലെ ഹിമേഷ് സംസാരിച്ചു തുടങ്ങി.
"ഹായ് ഹിമേഷ്. ഞാൻ ഹിമേഷ്. ഞാൻ നീ തന്നെ ആണ്. നീ പേടിക്കണ്ട. ഓൾട്ടർനേറ്റ് ആയ വേറെ ഒരു ടൈംലൈനിലെ ഹിമേഷ്. നീ ഇത് കാണുന്നുണ്ട് എങ്കിൽ നീ എന്റെ ടൈംലൈനിൽ ആണെന്നാണ് അർദ്ധം. ഞാൻ നിന്റെയും. നീ ആ മൂന്ന് മെഷീൻസ് കണ്ടോ. അതിൽ ഓരോന്നിലും ഓരോ ലൈറ്റ് ഉണ്ട്. അത് മൂന്നും കത്തുമ്പോൾ നിനക്ക് ടൈം സെറ്റ് ചെയ്ത് ഒരു ടൈംലൈനിൽ നിന്ന് വേറൊരു ടൈംലൈനിലേക്ക് ജംബ് ചെയ്യാം. ഞാൻ കൃത്യം 11 അരയ്ക്ക് ഫുൾ ജംബ് സെറ്റ് ചെയ്തു വച്ചിട്ടുണ്ട്."
ഹിമേഷ് ഞെട്ടലോടെ ആ സത്യം മനസിലാക്കി. താൻ ഇപ്പോൾ വേറൊരു യൂണിവേഴ്സിൽ ആണ്.!! സൈഡിൽ, കണ്ടാൽ പഴയ റിമോട്ടിനെ പോലെ തോന്നുന്ന മൂന്ന് ഡിവൈസുകൾ..
ഹിമേഷ് ഒന്നാലോചിച്ചു. പതിനൊന്നരക്ക് അല്ല അത് സംഭവിച്ചത്. പന്ത്രണ്ടിനാണ്. അതായത് ആ ഹിമേഷിന്റെ കണക്കു കൂട്ടൽ ചെറുതായി ഒന്ന് പാളി.
ഹിമേഷ് (വീഡിയോ) : "ഈ ടൈംലൈനിൽ ജീവിക്കുമ്പോൾ നീ കുറച്ചു കാര്യങ്ങൾ അറിഞ്ഞിരിക്കണം. നിനക്ക് വളരെ വിയേഡ് ആയിട്ട് ആവും തോന്നുക. എങ്കിലും നീ അറിയണം. ഇവിടെ ഭരണം സ്ത്രീകൾക്കാണ്.! എല്ലാം അവർ ആണ് ചെയ്യുന്നത്. മെഷീൻസ് ആണ് മറ്റു ഹെവി വർക്കുകൾ ചെയ്യുന്നത്. ആണുങ്ങളുടെ ജോലി പെണ്ണുങ്ങളുടെ അടിമയെപ്പോലെ ജീവിക്കണം എന്നതാണ്. അവർ എന്ത് പറയുന്നോ അത് ചെയ്യുക. ആണുങ്ങൾക്ക് ഇവിടെ പല തരത്തിൽ ക്ളാസിഫിക്കേഷൻ ഉണ്ട്. എലൈറ്റ് - വൈഫു - സ്ലേവ്. ഞാൻ ഇതിൽ സ്ലേവ് കാറ്റഗറി ആണ്.
💬 Comments
View all comments