0%

Chapter Title : ഹിമേഷുമാരുടെ കഥ [Karan]

Author : Kambikathakal Read All Parts 287

ഞാൻ എങ്ങനെ ഉപയോഗിക്കാനാണ്? എന്തായാലും നീ വെയിറ്റ് ചെയ്യ്. ഒരു മൂന്നു മാസം കഴിഞ്ഞാൽ ആ മൂന്ന് ഡിവൈസസും പിന്നെയും ചാർജ് ആവും. അപ്പൊ നിനക്ക് ട്രാവൽ ചെയ്യാം. അതുവരെ ഞാൻ നിന്റെ ലോകം ഒക്കെ ഒന്നും കാണും. അപ്പൊ ബൈ!"

പക്ഷെ ജീവനോട് കൂടി ആ ഹിമേഷിന് അവന്റെ ലോകത്തേയ്ക്ക് പോവാൻ ഭാഗ്യമുണ്ടായില്ല.!!!

പൈസയുടെ കാര്യം കേട്ടപ്പോൾ ഹിമേഷിന് ആകാംഷ തോന്നി. ആ ബാങ്ക് അകൗണ്ടിൽ നിന്നും പൈസ എടുത്താൽ ലൈഫ് സെറ്റാണ്.

ഹിമേഷ് : "എന്റെ ജീവിതത്തിൽ നടന്ന വലിയ സംഭവങ്ങൾ ഞാനാ ഡയറിയിൽ എഴുതി വച്ചിട്ടുണ്ട്. പിന്നെ അറിയേണ്ടവരുടെ ഫോട്ടോസും മറ്റും. അതൊക്കെ നീ നോക്കണം. ഒരു വിധത്തിലും സംശയം തോന്നരുത്. അപ്പൊ ബൈ!"

ഹിമേഷ് അവിടെ മുഴുവൻ നോക്കി. ഡയറി കയ്യിൽ കിട്ടി. അവനതു മുഴുവൻ വായിച്ചു . അവന്റെ ബെഡിന്റെ ഉള്ളിൽ "കംപ്ലീറ്റ് ഹിസ്റ്ററി ഓഫ് ദ വേൾഡ്" പോലുള്ള പുസ്തകങ്ങൾ കണ്ടു. അതായത്  എന്നോ ഒരിക്കൽ തന്റെ നാട്ടിലേക്ക് അയാൾ വന്നിട്ടുണ്ടാവണം. താൻ ഉറങ്ങിയപ്പോൾ ആവണം. അതായത് ടൈംലൈൻ 1 ൻറെ ബുക്കുകളാണ് അവിടെ ഇരിക്കുന്നത്.

ഹിമേഷ് കിടന്നു. എന്നാൽ പിറ്റേന്നത്തെ കാര്യങ്ങൾ ഓർത്തു ഭയപ്പെട്ടു. അയാൾക്ക് ഇപ്പോഴും പൂർണമായും എന്താണ് സംഭവിക്കുന്നത് എന്ന് വിശ്വാസം ആയിട്ടില്ല. എന്തായാലും പൈസയുടെ കാര്യം ഓർത്തപ്പോൾ അയാൾക്ക് സന്തോഷം തോന്നി. പതിനഞ്ചു ലക്ഷം കടവും തീർത്തു ബാക്കി മുപ്പത്തി അഞ്ചു ലക്ഷം. അത് വച്ച് എന്തെങ്കിലും ചെറിയ ഒരു ബിസിനസ്സ് ചെയ്യണം. കുറെ ബാങ്കിൽ ഇടണം. അവനൊരൊന്നു കണക്കുകൂട്ടി. അതൊക്കെ ചെയ്യണം

💬 Comments

View all comments