0%

Chapter Title : ഹിസ്-സ്റ്റോറി [Danmee]

Author : danmee Read All Parts 536

യാത്ര തിരിച്ചു.

അവർ  കണ്ണനെ രഥത്തിൽ ബന്ധിച്ചു കൊണ്ട്  ദേവപുരിയിലേക്ക് നിങ്ങി. യാത്രയിൽ ഉടനീളം സൂര്യവർദ്ധൻ  ശാന്തനുവിനെ  ശ്രെദ്ധിച്ചു കൊണ്ടിരിന്നു. ആദ്യം കണ്ടപ്പോൾ ഒരു യോദ്ധാവിനെ പോലെ തോന്നിയ  ശാന്തനുവിന് ഒരു കൊച്ചുകുട്ടിയുടെ സ്വഭാവം ആണെന്ന് മനസിലായി. മാത്രവും അല്ല സംഗീതത്തിൽ അവനുള്ള അറിവും അവൻ മനസിലാക്കി.

" നി എനിക്ക് വേണ്ടി ഒരു ഉപകാരം കൂടി ചെയ്യുമോ "

പുറം കാഴ്ചകൾ  കണ്ടുകൊണ്ടിരുന്ന ശാന്തനുവിനോട് സൂര്യവർദ്ധൻ ചോദിച്ചു.

" എന്ത് സഹായം  ഞാൻ വഴിയെ പറയാം "

അപ്പോയെക്കും അവർ  ദേവപുരിയുടെ  രാജ്യകവാടം  കഴിഞ്ഞിരുന്നു.

ശാന്തനു  അതിശയത്തോടെ ആ ഗോപുരം നോക്കി. ഉദയപുരി കോട്ടയെക്കാൾ എത്രയോ വലുതായിരുന്നു  ദേവപുരിയുടെ പ്രേവേശന കവാടം തന്നെ. ദേവ പുരിയുടെ അന്തരീക്ഷം  ഒരു മഴയുടെ രൂപത്തിൽ  ശാന്തനുവിനെ സ്വാഗതം  ചെയ്തു.

അവരുടെ രഥം ദേവപുരി ലക്ഷ്യം മാക്കി കുതിച്ചു...

💬 Comments

View all comments