Chapter Title : ഹിസ്-സ്റ്റോറി [Danmee]
അവസാനമായി എന്തെങ്കിലും ആഗ്രഹം ഉണ്ടോ "
അതുവരെ മിണ്ടാതെ നിന്ന രണധീരൻ ഒരു നിമിഷം രാജാവിനെ നോക്കി എന്നിട്ട് പറഞ്ഞു തുടങ്ങി.
" എന്റെ ഈ ആഗ്രഹം നിങ്ങൾ നടത്തും എന്ന് എനിക്ക് യാതൊരു ഉറപ്പും ഇല്ല....... നിങ്ങൾ എന്റെ രാജ്യം ചതിയിലൂടെ സ്വന്തം ആക്കുക മാത്രം അല്ല എന്റെ കുലത്തിൽ പെട്ട എല്ലാവരെയും വധിക്കുകയും ചെയ്തിരിക്കുന്നു. എനിക്ക് എന്റെ കുലം എന്നോട് കൂടി അവസാനിക്കരുത് എന്ന് ആഗ്രഹം ഉണ്ട് "
"അതിനായി ഞാൻ എന്ത് ചെയ്യണം "
" സ്വാമനസാലെ എന്റെ കുഞ്ഞിനെ ഉദരത്തിൽ ചുമക്കാൻ തയ്യാറായ ഒരു സ്ത്രീയെ കണ്ട് പിടിക്കു.... അവൾ ഏത് ജാതി അയാളും കുഴപ്പമില്ല.. എന്റെ കുഞ്ഞ് ആ സ്ത്രീയുടെ വയറ്റിൽ വളരുന്നു എന്ന വാർത്ത കേട്ട ശേഷം എന്നെ വധിച്ചുകൊള്ളൂ "
" ഒരു കുറ്റവാളിക്ക് പെണ്ണുകുട്ടികൊടുക്കൽ അല്ല ഒരു രാജാവിന്റെ ജോലി "
സദാസിൽ നിന്നും ഒരുവൻ വിളിച്ചു പറഞ്ഞു. കുറച്ചു പേർ അവനെ പിന്തങ്ങി.
"രാജാവ് വിധിച്ചത് പോലെ നാളെ തന്നെ ഇവന്റെ തലആറുക്കണം "
രാജാവ് നിശബ്ദനായി ഇരുന്നു. സഭ പിരിയാൻ ഉള്ള പെരുമ്പാറ മുഴങ്ങിയപ്പോൾ അവിടെ കൂടി നിന്നവർ എല്ലാവരും മടങ്ങി പോയി.
അശോകവർമൻന്റെയും ലക്ഷ്മിദേവിയുടെയും മുഖത്ത് നിരാശ പടർന്നു. അവിടെനിന്നും പോകാൻ തുടർന്ന അശോക വർമാന്റെ കയ്യിൽ പിടിച്ചുവലിച്ചു കൊണ്ട് ലക്ഷ്മിദേവി ഒരു തായിക കുടത്തിലേക്ക് കേറി.
" നീ എന്താ ഈ കാണിക്കുന്നത് "
" മഹാരാജാവിനോട് നമുക്ക് ഒന്ന് സംസാരിച്ചാലോ "
" എന്തിനെ കുറിച്ച്...... ഈ തീരുമാനത്തിൽ
💬 Comments
View all comments