0%

Chapter Title : ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]

Author : സിമോണ Read All Parts 1081

ടി ഷർട്ടുമിട്ടൊരു ചുള്ളൻ ചെക്കൻ.. റൂം മാറി കയറിയതാവും...

ഞാൻ അവന്റെ നെഞ്ചിലും കൈകളിലും എഴുന്നു നിൽക്കുന്ന മസിലുകളെ നിമിഷനേരംകൊണ്ട് ഒന്നളന്നു...

എന്റെ നോട്ടത്തിൽ ഒരല്പം ആൺ കൊതി ഉണ്ടായിരുന്നോ??? അറിയില്ല.. ചിലപ്പോ കാണും... നേരത്തെ ബിരിയാണിച്ചെമ്പ് കണ്മുന്നിൽ കണ്ടപ്പോ ഇളയമ്മമാരുടെ മുഖത്തും ഒടുക്കത്തെ ആർത്തി കണ്ടിരുന്നു... രുചിയുള്ള ഇറച്ചിയോട് ആർക്കാ കൊതിയില്ലാത്തത്??...

എന്റെ നോട്ടം കണ്ട് അവനൊന്നു പുഞ്ചിരിച്ചു... മനോഹരമായ ചുണ്ടുകൾ വിടർന്നു... വെണ്മയുള്ള പല്ലുകൾ.. കൃത്യമായി വെട്ടിയൊതുക്കിയ മേൽമീശ.. ഷേവ് ചെയ്തു ക്ളീനാക്കിയ കവിൾത്തടങ്ങൾ.. ശരീരത്തിൽ നിന്നുയരുന്ന ആഫ്റ്റർഷേവിന്റെ ത്രസിപ്പിക്കുന്ന ഗന്ധം...

ആ മുഖത്തുനിന്ന് കണ്ണെടുക്കാനാവാതെ ഒരു നിമിഷം നിന്ന് പോയി ഞാൻ..

"അലക്സ് ന്റെ വീട്..." വാതിൽക്കൽ പ്രതിമപോലെ നിൽക്കുന്ന എന്റെ കണ്ണുകൾക്ക് മുൻപിൽ, ഷാരൂഖ് ഖാൻ പ്രീതി സിന്റയുടെ മുഖത്ത് കാണിക്കുന്നതുപോലെ കൈകൊണ്ടൊന്നു വീശിക്കൊണ്ട് അവൻ ചോദിച്ചു...

"ആ... അലക്സിന്റെ വീട്..." എന്റെ തലയ്ക്കുള്ളിൽ ഇരുപത്തിനാലു മണിക്കൂറും ചിലച്ചുകൊണ്ടിരിക്കുന്ന ആ കിളി പറന്നു പോയിരുന്നു... ഞാൻ നോക്കുമ്പോ അതവന്റെ ചുണ്ടിൽ പോയിരുന്ന്, മീശയിൽ മെല്ലെ മെല്ലെ കൊക്കുരുമ്മുന്നത് കണ്ടു..

"പതിയെ... ചുണ്ടിൽ കൊത്തല്ലേ..നോവും.." അറിയാതെ എന്റെ ചുണ്ടിൽനിന്ന് ഉതിർന്നു വീണ വാക്കുകൾ അരിമണികളായി ചന്നം പിന്നം താഴെ തറയിൽ വീണു..

കിളി ഒറ്റ കുതിപ്പിന് താഴോട്ട് പോണ കണ്ടു.. അരി തിന്നാനാവും.. ആർത്തിപ്പണ്ടാരം!!!.. ഇത്തിരി നേരം കൂടി ആ മീശയിൽ ഉരുമ്മിക്കൂടായിരുന്നോ...

"എന്താ??" എന്റെ പരാധീനത കണ്ട് മെല്ലെ ഒന്നുകൂടി ചിരിച്ച് അവൻ ചോദിച്ചു.

"ഏഹ്.. അയ്യോ... അല്ല.. അതെ.. അലക്സിന്റെ വീടുതന്നെ.. ആരാ?? ഫ്രണ്ടാണോ?? ബർത്ത് ഡേയ്ക്ക് വന്നതാണോ???"

ഞാൻ ആർത്തിയോടെ ചോദിച്ചത്, ഇനി വല്ല കൊറിയർ കാരും ആണെങ്കിലും, "അയ്യോ.. ഞാൻ ഇച്ചായന്റെ ബർത്ത് ഡേ ആണെന്നു പറഞ്ഞുപോയി ഇച്ചായാ.. ഇത്തിരി ബിരിയാണി കഴിച്ചിട്ട് പോവാം ന്നു പറയു ന്നെ..." എന്നൊന്ന് റെക്കമെന്റ് ചെയ്യാനും കൂടി ആയിരുന്നു..

"ഛെ... ആ കുക്കറിനു പണി തരാൻ കണ്ട ദിവസം" അല്ലെങ്കിൽ ഇവനെ ബിരിയാണി കൊടുത്ത് ശരിക്കൊന്നു വശീകരിക്കാമായിരുന്നു...

നിമിഷ നേരംകൊണ്ട്, മനസ്സ്, പ്ലാനിങ്ങുകളിൽ നിന്ന് പ്ലാനിങ്ങുകളിലേക്ക് ഗ്രാഫ് വരച്ചുകൊണ്ടിരിക്കലെ, ഇച്ചായനും കൂട്ടുകാരും

💬 Comments

View all comments