Chapter Title : ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]
എന്റെ കെട്ട്യോൻകുഞ്ഞിന്റെ ഹാപ്പി ബർത്ത്ഡേ ടു യു....
അങ്ങനെ പറയത്തക്ക ആഘോഷം ഒന്നുമില്ലായിരുന്നു.. ഒരു ചെറിയ ലഞ്ച് പാർട്ടി. ഇച്ചായന്റെ ഒന്നു രണ്ടു റിലേറ്റീവ്സ്, കമ്പനിയിൽ നിന്ന് ഇച്ചായന്റെ അടുത്ത രണ്ടു സുഹൃത്തുക്കൾ.. പിന്നെ.... മെയിൻ ഗസ്റ്റായി പുള്ളീടെ പുതിയ ബോസും... "വില്യമാസോ കോൺസ്റാന്റിനിയോ ഡിക്രൂസ് ഗോസായ്...'
പേര് കേട്ട് പേടിക്കണ്ട.. സങ്കരവർഗ്ഗമാണ്.. കോൺസ്റാന്റിനിയോ ന്നുള്ളത് മൂപ്പരുടെ തറവാട്ടും പേരും, ഡിക്രൂസ് ന്നുള്ളത് അപ്പന്റെ പേരും, ഗോസായ് ന്നുള്ളത് നാട്ടുകാര് അയാൾടെ അപ്പന് വിളിക്കുന്ന പേരും ആവാനേ തരമുള്ളു..
എന്തായാലും "ഹിത നെടുമഞ്ചേരിയിൽ ലാസർ മേസ്തിരി" ന്നുള്ള പേരിന്റെ ഏഴയലത്തു നിൽക്കാനുള്ള തറവാടിത്തമൊന്നും അതിനില്ല..ഷുവറാ.....
കടിച്ചാൽ പൊട്ടാത്ത ഇംഗ്ലീഷെ ഓഫീസിൽ പറയു.. ഒറ്റ വാക്ക് മനസ്സിലാവാണേൽ തപസ്സിരിക്കണം ന്നൊക്കെയാണ് ഇച്ചായന്റെ കമന്റ്..
പുള്ളിക്കാരൻ വിളിച്ചാൽ, സ്റ്റാഫ് ഒക്കെ, പോക്കറ്റിൽ, മൊബൈൽ ഫോണിൽ, റെക്കോർഡറും ഓൺ ചെയ്തു വച്ചാണത്രെ ചെല്ലുന്നത്.. അവിടെ വെച്ച് എല്ലാറ്റിനും "യെസ് സാർ.. ഓക്കേ സാർ..." എന്നൊക്ക പറഞ്ഞു തലയും കുലുക്കി പോരുമ്പോഴും, ഒരു വകപോലും മനസ്സിലായിക്കാണില്ല ആർക്കും. തിരികെ വന്ന്, ഇയർഫോൺ കുത്തി, പറഞ്ഞതെല്ലാം ഒരു പത്തു പ്രാവശ്യം കേട്ടതിനു ശേഷമേ എന്തിനെ പറ്റിയാ മൂപ്പര് പറഞ്ഞതെന്ന് പോലും പിടി കിട്ടുള്ളു ത്രേ..
എനി ഹൌ.... ഇംഗ്ലീഷ് അക്ഷരമാലവെച്ച് ഇച്ചായനോട് അക്ഷരശ്ലോകം കളിക്കുന്നതിൽ, സ്ഥിരമായി ഒന്നാം റാങ്കുകാരിയും ഗോൾഡ് മെഡലിസ്റ്റുമായ എനിക്ക്, കട്ടക്ക് നിൽക്കുന്നൊരാൾ വിരുന്നിനുവന്നാൽ, അതൊരു പാരയാകുമോ എന്ന പേടികൊണ്ട്, അത്തരം കോന്തന്മാരെയൊന്നും പാർട്ടിക്ക് വിളിക്കേണ്ടെന്ന് ഒരു നൂറുതവണ ഞാൻ പറഞ്ഞതാ എന്റെ കെട്ട്യോനോട്..
പ്രൊമോഷനിലേക്ക് കണ്ണും നട്ടിരുന്ന എന്റെ നസ്രാണിക്ക്
💬 Comments
View all comments