Chapter Title : ഹിതയുടെ കന്നംതിരിവുകൾ 1 [സിമോണ]
അങ്ങേരോടും വല്ലപ്പോഴും മനസ്സിൽ നന്ദി പറഞ്ഞോളോ)
കാര്യം രണ്ട്... അലക്സിന് പ്രൊമോഷനായി മേരി പ്യാരി ദേശവാസിയോം..... അതിശയം!!! അതിശയം!!!... അല്ലേ...
ഞാൻ ഉണ്ടാക്കിയ, അരീടെ വേവ് കൂടി ഒരിത്തിരി കുഴഞ്ഞുപോയ ബിരിയാണിയും, അലക്സ് ചുളുവഴിക്ക് ഒപ്പിച്ച മൂന്നു കുപ്പി ബ്ലാക്ക് ലേബലിൽ നിന്ന് രണ്ടു പെഗ്ഗും കഴിച്ചാണ്, സന്തുഷ്ടനായ "വില്യം ഡിക്രൂസ്" ഇച്ചായന് ഏതാണ്ട് ഇരട്ടിയോളം ശമ്പളക്കയറ്റത്തിൽ പ്രൊമോഷൻ നൽകിയതെന്ന് പറഞ്ഞാ... നിങ്ങളാരേലും വിശ്വസിക്കുവോ???
ഇല്ല്യ ല്ലേ.. (പക്ഷെ അലക്‌സും വീട്ടുകാരുമൊക്കെ അത് വിശ്വസിച്ചു) എന്തായാലും നിങ്ങൾ വെല്യേ ബുദ്ധിമാന്മാര്... സംശയാലുക്കള്!!!!.. അയ്യേ!!!...
കെറുവിക്കണ്ട... നിങ്ങളോടു സത്യം പറഞ്ഞേക്കാം...
അല്ലെങ്കി തന്നെ.. എന്തിനാ പറയണേ... ഞാൻ അന്നത്തെ ദിവസത്തെ വീഡിയോ തന്നെ കാണിക്കാം.. പോരെ. (ഒടുക്കം ഇതാരാ ഈ വീഡിയോ പിടിച്ചേ ന്നു ചോദിക്കല്ലേ.. ഇതൊക്കെ ഞാനറിയാതെ ആ സിമോണച്ചേച്ചി ഒപ്പിച്ച പണിയാണ്.. നിങ്ങള് ഞാൻ പറഞ്ഞാ വിശ്വസിക്കില്ലന്ന് പുള്ളിക്കാരിക്ക് അറിയായിരുന്നു) *******************************************************
"ഇച്ചായാ ഒരബദ്ധം പറ്റി... ആകെ നാറ്റക്കേസാവും ന്നാ തോന്നണേ.." ഞാനൊന്ന് കുളിക്കാൻ പോയ തക്കം നോക്കി, എന്നേം ഇച്ചായനേം പറ്റിച്ച്, നാലുപ്രാവശ്യം നീട്ടി കൂവി, തുള്ളി വിറച്ചു നിന്നിരുന്ന കുക്കറിനെ, സിങ്കിലേക്ക് വെച്ച് വെള്ളം തിരിച്ചിട്ടൊണ്ട് ഞാൻ ഹാളിലേക്ക് ചെന്നു..
"എന്നതാടി.." ഇച്ചായൻ, പെട്ടെന്ന്, കൈ ടിവിയുടെ മറവിലേക്ക് നീട്ടിയത് ഞാൻ ശ്രദ്ധിക്കാതിരുന്നില്ല...
"കള്ള ബഡുവ.. രാവിലെ തന്നെ തുടങ്ങി അല്ലേ..." മുഖത്തെ കള്ളത്തരം കലർന്ന നാണം കണ്ടപ്പോ സംഗതി എനിക്ക് പിടികിട്ടിയിരുന്നു.
"എടി.. ഈ ഹാപ്പിബർത്ത് ഡേ ന്നൊക്കെ ബോസ് പറയുമ്പോ താങ്ക്സ് മാത്രം പറഞ്ഞാ മതിയോടി?? അതോ.. വേറെ എന്തേലും പറയണോ??" ചുമ്മാ എന്നെ സോപ്പാൻ ചോദിക്കുന്നതാണ്.. എനിക്കറിയാത്തതല്ലല്ലോ....
ഹാപ്പി ബർത്ത് ഡേ ന്നല്ല.. ഇനി "നിനക്ക് ഞാനൊരു ഉമ്മ തരട്ടെടാ അലെക്‌സേ" ന്നു പുള്ളി ചോദിച്ചാ പോലും, ഈ ഗഡി മിഴുങ്ങസ്യാന്നു നിൽക്കത്തെ ഉള്ളെന്നെനിക്കറിയാം..
"പോരാ ഇച്ചായാ... അതുപോര. ഒരു കാര്യം ചെയ്യ്.. ഞാനെന്റെ പെണ്ണിനെ കെട്ടിച്ച് തരട്ടെ സാറിന് ന്നും കൂടി ചോദിക്ക്.. അപ്പൊ ശരിയാവും..." രാവിലെതന്നെ ബിരിയാണീടെ അവസ്ഥ എന്താവുമെന്നറിയാത്ത അനിശ്ശ്ചിതത്വത്തിൽ, ഞാൻ ആ കലിപ്പ് ഇച്ചായന്റെ
💬 Comments
View all comments